കുടക്കീഴിലെ പ്രണയ ലീലകൾ..
കുടക്കീഴിലെ പ്രണയ ലീലകൾ..
<യ> അംബ്രലാ പോയിന്റെ കാണാകാഴ്ചകൾ– 1
സീമ മോഹൻലാൽ

കൊച്ചിയുടെ പ്രധാന ആകർഷണവും വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുമാണ് എറണാകുളം മറൈൻഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചിയുടെ ഹൃദയഭാഗത്ത് സ്‌ഥിതി ചെയ്യുന്ന മറൈൻഡ്രൈവിൽ കായൽക്കാറ്റേറ്റ് ചീനവലയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. പക്ഷേ, ഇന്ന് മറൈൻഡ്രൈവിലെത്തുന്ന കമിതാക്കളുടെ പ്രണയലീലകൾ കണ്ടാൽ ഇവിടെയെത്തുന്ന സന്ദർശകർ കണ്ണുപൊത്തും. മറൈൻഡ്രൈവ് വാക്ക് വേയിലും ഹൈകോർട്ട് ജെട്ടി(റസ്റ്ററന്റിനടുത്ത്) മുതൽ ഗോശ്രീപാലത്തിനടുത്തുവരെയും നടന്നാൽ സിമന്റു ബെഞ്ചിൽ കുട ചൂടി ഇരിക്കുന്ന കമിതാക്കളെ കാണാനാവും. മഴയും വെയിലും ഇല്ലെങ്കിലും കുടയുടെ മറ ഇവർക്കു വേണം. സ്കൂൾ കോളജ് വിദ്യാർഥികളാണ് ഇതിൽ ഏറെയും. രാവിലെ കോളജിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന പല പെൺകുട്ടികളും കാമുകന്മാർക്കൊപ്പം ഇവിടെ ചെലവഴിച്ച ശേഷം വൈകിട്ടാണ് മടങ്ങുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന പതിവു സമയത്തുതന്നെ തിരിച്ചെത്തുന്നതിനാൽ പല രക്ഷിതാക്കളും പെൺമക്കളുടെ പ്രണയലീലകൾ അറിയാതെ പോകുന്നുവെന്നതാണ് വാസ്തവം.

<യ> ഇത് അംബ്രലാ പോയിന്റ്

വാർത്തയുടെ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മറൈൻഡ്രൈവിൽ അരമണിക്കൂർ നിൽക്കേണ്ടി വന്നു. ഇവിടെ കുട ചൂടി ഇരുന്ന കമിതാക്കൾ കാട്ടിക്കൂട്ടിയ വിക്രിയകൾ ലജ്‌ജിപ്പിക്കുന്നതായിരുന്നു. അതുവഴി ഫാമിലിയായി വന്നവർ തിരിഞ്ഞോടുന്ന കാഴ്ചയും കാണേണ്ടി വന്നു.

‘അംബ്രലാ പോയിന്റെ’ന്നതു പോലീസുകാർ ഇട്ടിരിക്കുന്ന പേരാണ്. കാരണം ഇവിടെ കുടയ്ക്കു കീഴിലല്ലാതെ ഇരിക്കുന്നവർ ചുരുക്കം. ഈ പ്രദേശത്ത് പോലീസ് പട്രോളിംഗ് ഇടയ്ക്ക് ഉണ്ടെങ്കിലും കമിതാക്കൾക്ക് അതൊന്നും ബാധകമല്ലെന്ന അവസ്‌ഥയാണുള്ളത്. പ്രണയരംഗങ്ങൾ അതിരുവിടുമ്പോൾ സന്ദർശകരിൽ ആരെങ്കിലും വിവരമറിയിച്ചാൽ പോലീസ് എത്താറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ‘തങ്ങൾ പ്രായപൂർത്തിയായവരാണ്. എവിടെയും ഒന്നിച്ചിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന’ കമിതാക്കളുടെ മറുപടിയിൽ പോലീസിനു നിസ്സഹായരാകേണ്ടിവരുന്നു. അടുത്തിടെ സ്കൂൾ യൂണിഫോമിൽ കാമുകന്മാർക്കൊപ്പം ഇവിടെയെത്തിയ മൂന്നു വിദ്യാർഥിനികളെ പോലീസ് പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിടുകയാണുണ്ടായത്. കുട മറപിടിച്ച് ഇരുന്നും കിടന്നുമൊക്കെ ഇവർ കാട്ടുന്ന വിക്രിയകൾ സമീപത്തും തൊട്ടടുത്ത ഫ്ളാറ്റിലും ഇരുന്ന് വീക്ഷിക്കാൻ ആളുകളുണ്ടെന്ന കാര്യം കമിതാക്കൾ അറിയാതെ പോകുന്നു. *കുടയുടെ മറയിൽ അനാശാസ്യവും മയക്കുമരുന്ന് ഉപയോഗവും ഇവിടെ നടക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. കമിതാക്കൾ ഇരിക്കുന്നതിനു പിന്നിലെ മതിലുകളിൽ റൂം തരപ്പെടുത്തിക്കൊടുക്കുമെന്നു പറഞ്ഞ് ഫോൺ നമ്പറുകളും എഴുതി വച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗ് ശക്‌തമാക്കിയാൽ ഇത്തരക്കാരെ ഇവിടെ നിന്ന് തുരത്താൻ കഴിയുമെന്നാണ് സന്ദർശകരുടെ അഭിപ്രായം. ഐജി ഓഫീസും പോലീസ് കമ്മീഷണർ ഓഫീസുമൊക്കെ അടുത്തുണ്ടെങ്കിലും കുടയ്ക്കു കീഴിലെ കൗമാരക്കാരുടെ അശ്ലീലം കാണാതെ പോകുന്നത് ലജ്‌ജാകരം തന്നെയാണ്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ18ഴമ3.ഷുഴ മഹശഴി=ഹലളേ>

<യ>സ്കൂൾ യൂണിഫോം കുടുക്കി

മാസങ്ങൾക്കു മുമ്പ് സ്കൂൾ യൂണിഫോമിൽ വിദ്യാർഥിനി വാക്വേയിൽ ചെറുപ്പക്കാരനൊപ്പം ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയത്. ഇരുവരെയും പൊക്കി സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ പ്ലസ് വൺകാരി നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയാണ്. ഉന്നത ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾ രാവിലെ ജോലിക്കു പോയി. മകൾ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സ്‌ഥിരം പോകുന്ന ബസിലെ കണ്ടക്ടറുമായുള്ള സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറിയത് പാവം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. 25 കാരനായ കണ്ടക്ടർ ചേട്ടൻ മറൈൻഡ്രൈവിൽ പോയി കുറച്ചു സമയമിരിക്കാമെന്നു പറഞ്ഞു കുട്ടിയെ വിളിച്ചപ്പോൾ സ്കൂൾ യൂണിഫോമിൽ പോരുകയായിരുന്നു. കുടക്കീഴിലെ ഇരിപ്പ് പന്തിയല്ലാതെ വന്നപ്പോഴാണ് സന്ദർശകരിലാരോ പോലീസിനു ഫോൺ ചെയ്തത്. പോലീസെത്തി കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. മകൾക്കെന്തോ അപകടം പറ്റിയെന്നു കരുതിയാണ് അച്ഛനുമമ്മയും പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. കാമുകനൊപ്പം നിൽക്കുന്ന മകളെ കണ്ടപ്പോൾ ആ അമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. മകളുടെ കരണത്ത് അടിച്ചശേഷം അവർ പൊട്ടിക്കരഞ്ഞു. മേലിൽ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യില്ലെന്ന ഉറപ്പിലാണ് അന്ന് പെൺകുട്ടി സ്റ്റേഷനിൽ നിന്നു പോയത്.


ഈ പ്രദേശത്ത് മഫ്ത്തിയിൽ പോലീസ് ഉണ്ടാകാറുണ്ടെങ്കിലും ഇത്തരക്കാരെ ചോദ്യം ചെയ്യാൻ പറ്റില്ലെന്നാണ് പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു പോലീസ് ഓഫീസർ പറഞ്ഞത്. പോലീസ് പിടികൂടിയാൽ പലരും പറയുന്നത് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നവരാണെന്നാണ്. പ്രായപൂർത്തിയായ ആണിനും പെണ്ണിനും എവിടെയും ഒന്നിച്ചിരിക്കാൻ നിയമം പോലും അനുവദിക്കുന്നുണ്ടെന്ന വസ്തുതയിൽ പോലീസുകാരും പിൻവാങ്ങുന്നു.

<യ> സൗഹൃദത്തിനു ക്ഷണിക്കും

അടുത്തിടെ മറൈൻഡ്രൈവ് കാണാനെത്തിയ കോഴിക്കോട് സ്വദേശിനികളായ രണ്ട് സുഹൃത്തുക്കൾക്കുണ്ടായ അനുഭവം ഇങ്ങനെയാണ്. നഗരത്തിലെ ഒരു സ്‌ഥാപനത്തിൽ പുതുതായി എത്തിയവരായിരുന്നു ഇരുവരും. മറൈൻഡ്രൈവിനെക്കുറിച്ച് കേട്ടറിവ് മാത്രമേ ഇവർക്കുണ്ടായിരുന്നുള്ളു. എന്നാൽ കണ്ടറിയാം എന്നുകരുതി ഒരു ശനിയാഴ്ച വൈകുന്നേരം ഇരുവരും മഴവിൽ പാലത്തിലെത്തി. അവിടെ കാഴ്ചകൾ കണ്ടശേഷം വാക്വേയിൽ ഇരുന്നു. അൽപസമയത്തിനുള്ളിൽ നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത രണ്ടു ചെറുപ്പക്കാർ പരിചയഭാവത്തിൽ അടുത്തുവന്നു. പെൺകുട്ടികൾ അവരെ മൈൻഡ് ചെയ്തില്ല. ‘എന്താ ഞങ്ങളെ മറന്നുപോയാ, അന്നു പരിചയപ്പെട്ടതല്ലേ...’ എന്നായിരുന്നു യുവകോമളന്മാരുടെ ചോദ്യം. ഒരാഴ്ച മുമ്പ് മാത്രം എറണാകുളത്തെത്തിയ പെൺകുട്ടികൾ വണ്ടറടിച്ച് ഇരിക്കുമ്പോൾ പയ്യന്മാർ അവർക്കരുകിലായി ഇരിപ്പുറപ്പിച്ചു. ഇരുവരുടെയും ഫോൺ നമ്പർ കൈയിലുണ്ടെന്ന ഭാവേന ഫോൺ പരിശോധിച്ച് ഒരു നമ്പർ പറയുന്നു. അത് തങ്ങളുടെ നമ്പറല്ലെന്നു പറഞ്ഞ പെൺകുട്ടികളോട് നമ്പർ ഡിലീറ്റ് ആയിപ്പോയതായിരിക്കുമെന്നു പറഞ്ഞ് അവരുടെ നമ്പർ ആവശ്യപ്പെട്ടു ചെറുപ്പക്കാർ ‘നമ്പർ’ ഇറക്കി. സ്വന്തം മൊബൈൽ നമ്പർ പറഞ്ഞുകൊടുത്തും ഐസ്ക്രീം കഴിക്കാൻ ക്ഷണിച്ചും കൊച്ചിയിലെ മറ്റു സ്‌ഥലങ്ങളെക്കുറിച്ച് വാചാലരായും യുവാക്കൾ പെൺകുട്ടികളെ വിടുന്ന മട്ടില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഏറെ നേരം ഇരുന്നിട്ടും പെൺകുട്ടികൾ വീഴില്ലെന്നു കണ്ട് യുവാക്കൾ അടുത്ത ആളെ നോക്കിപ്പോയെന്നാണ് ആ കോഴിക്കോടുകാരികൾ പറഞ്ഞത്.

<യ> പോലീസും ഞെട്ടി

ചില സന്ദർഭങ്ങളിൽ ഇവിടെ എത്തുന്ന പോലീസുകാരും പ്രണയലീലകൾ കണ്ട് ഞെട്ടിപ്പോകാറുണ്ടെന്ന് ഉദ്യോഗസ്‌ഥർതന്നെ പറയുന്നു. അടുത്തിടെ കുടക്കീഴിലെ പ്രണയലീലകൾ അതിരുവിട്ടപ്പോഴാണ് രണ്ടു പ്രണയജോഡികളെ പോലീസ് പൊക്കിയത്. കുടമറ നീക്കിയപ്പോൾ ഇരുവരും ‘ലിപ് ലോക്കി’ലായിരുന്നു. ചോദ്യം ചെയ്തപ്പോൾ കോളജ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ മറുചോദ്യം ‘ഞങ്ങൾ ഉടൻ വിവാഹിതരാകാൻ പോകുകയാണ്. പിന്നെ നിങ്ങൾക്കെന്താ ബുദ്ധിമുട്ട്... ’ പോലീസുകാർ ക്കും മറുപടിയില്ലായിരുന്നു.

<യ> തിയറ്ററിൽ നിന്ന് കായൽക്കരയിലേക്ക്

അംബ്രലാപോയിന്റിലെത്താൻ മുൻ പരിചയമൊന്നും വേണ്ടെന്നാണ് അനുഭവസ്‌ഥർ പറയുന്നത്. സമീപത്തെ സിനിമാ തിയറ്ററുകളിൽ നിന്നു പോലും സൗഹൃദം തുടങ്ങും. ഗ്രൂപ്പായി എത്തുന്ന കോളജ് കുമാരികളെ ചുറ്റിപ്പറ്റി നടന്ന് സൗഹൃദം സ്‌ഥാപിച്ച് വലയിൽ വീഴ്ത്താൻ പ്രാപ്തരായ ഗ്യാങുകൾ പല സിനിമാതിയറ്ററുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് സംസാരം. ആദ്യം ഒരു ചെറുചിരി, പിന്നെ സംസാരം, ഫോൺ നമ്പർ കൈമാറൽ, ഒരു ഹായിൽ തുടങ്ങുന്ന ചാറ്റിംഗ്... ഒടുവിൽ എത്തിച്ചേരുന്നത് ചീറ്റിംഗിലായിരിക്കുമെന്ന് തൃശൂർ സ്വദേശിയായ ഐടി ജീവനക്കാരൻ ഹരികൃഷ്ണൻ പറയുന്നു.

ആദ്യ ദർശനത്തിൽതന്നെ അപരിചിതനു ഫോൺ നമ്പർ കൈമാറാൻ മടിയില്ലാത്തവരാണ് ഇന്നത്തെ പെൺകുട്ടികളെന്ന് ബാങ്ക് ഉദ്യോഗസ്‌ഥയായ ശീതൾ പറയുന്നു. സിനിമാ തിയറ്റിലോ കോഫി ഷോപ്പിലോ വച്ചുള്ള പരിചയം പലപ്പോഴും എത്തിച്ചേരുന്നത് ചതിയിലായിരിക്കും.

(തുടരും.....)