ഞെട്ടിക്കുന്ന കണക്കുകള്‍
ഞെട്ടിക്കുന്ന കണക്കുകള്‍
ഇ​വ​രെ സൂ​ക്ഷി​ക്കു​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​ഏ​താ​നും നാ​ടോ​ടി സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ടു​ത്ത​യി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ ഇ​ത​ര​സം​സ്ഥാ​ന സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. ത​ട്ടി​യെ​ടു​ത്ത കു​ട്ടി​യു​മാ​യി പോ​ലീ​സ് ജീ​പ്പി​ലി​രി​ക്കു​ന്ന നാ​ടോ​ടി സ്ത്രീ​യു​ടെ ചി​ത്ര​വും ഇ​തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ക്കാ​ൻ നാ​ടോ​ടി സം​ഘം ക​റ​ങ്ങി​ന​ട​പ്പു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

എണ്ണം പെരുകുന്നു

ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം (2016) മാ​ത്രം സം​സ്ഥാ​ന​ത്ത് 662 കു​ട്ടി​ക​ളെ കാ​ണാ​താ​യെ​ന്ന് ദേ​ശീ​യ വ​നി​ത, ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ലെ വെ​ബ്സൈ​റ്റി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. കാ​ണാ​താ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. 2016ൽ 340 ​കു​ട്ടി​ക​ളെ പോ​ലീ​സ് ക​ണ്ടെത്തി മാ​താ​പി​താ​ക്ക​ളെ ഏ​ൽ​പ്പി​ച്ചു. കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക സൂ​ക്ഷി​ക്കു​ന്ന വെ​ബ്സൈ​റ്റി​ൽ കാ​ണാ​താ​യ എ​ല്ലാ കു​ട്ടി​ക​ളെ​യും സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​ര​മി​ല്ല. മി​ക്ക പ്രൊ​ഫൈ​ലു​ക​ളി​ലും മാ​താ​പി​താ​ക്ക​ളു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ളോ വി​ലാ​സ​മോ കാ​ണി​ക്കു​ന്നി​ല്ല.സം​സ്ഥാ​ന​ത്ത് കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ത​ന്നെ അ​ടു​ത്ത​കാ​ല​ത്തു പ​റ​ഞ്ഞി​രു​ന്നു. ക​ണാ​തെ​പോ​കു​ന്ന കു​ട്ടി​ക​ളി​ൽ അ​ധി​ക​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ് എ​ന്ന​തും ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ്. 2011 മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഓ​രോ വ​ർ​ഷ​വും കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7292 കു​ട്ടി​ക​ളെ​യാ​ണ് ഈ ​കാ​ല​യ​ള​വി​ൽ കാ​ണാ​താ​യ​ത്. വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കാ​ണാ​താ​യ​വ​രി​ൽ 241 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.ഈ ​വ​ർ​ഷം ഇ​തു​വ​രെ 1194 കു​ട്ടി​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 1142 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള 52 കു​ട്ടി​ക​ളു​ടെ വി​വ​ര​മൊന്നുമി​ല്ല.

കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ബ​സ് സ്റ്റാ​ൻഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പോ​ലീ​സ് പ​ട്രോ​ളിം​ഗും ര​ഹ​സ്യ നി​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.ഈ ​വ​ർ​ഷം മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് കൂടുതൽ കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. കോ​ഴി​ക്കോ​ടി​ന​ടു​ത്തു​ള്ള ​ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ​നി​ന്നും ര​ണ്ട് കു​ട്ടി​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. കാ​ണാ​താ​കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രെ ക​ണ്ടെത്തു​ന്പോ​ഴും പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെത്താ​നാ​കു​ന്നി​ല്ല എ​ന്ന​താ​ണ് അ​വ​സ്ഥ.

അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 2,918 കു​ട്ടി​ക​ളെ​യും ത​മി​ഴ്നാ​ട്ടി​ൽ 1,873 കു​ട്ടി​ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. 30 ദി​വ​സ​ത്തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽ 273 കു​ട്ടി​ക​ളെ കാ​ണാ​താ​യി.2016-ൽ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ 1529 കു​ട്ടി​ക​ളെ​യും പ​ശ്ചി​മ​ബം​ഗാ​ളി​ൽ 6,563 കു​ട്ടി​ക​ളെ​യും കാ​ണാ​താ​യി. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ 5,563 കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.അതേസ​മ​യം, സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഓ​രോ വ​ർ​ഷ​വും കാണാതാകൽ കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ണ്. 2011ൽ 952 ​കു​ട്ടി​കളെയാണ് കാ​ണാ​താ​യ​ത്. ഇ​വ​രി​ൽ 923 പേ​രെ ക​ണ്ടെ​ത്തി. 2012ൽ 1,079 ​കു​ട്ടി​ക​ളെ കാ​ണാ​താ​യ​പ്പോ​ൾ 1,056 പേ​രെ പോ​ലീ​സ് ക​ണ്ടെ​ത്തി. 2013ൽ ​കാ​ണാ​താ​യ​ത് 1,208 പേ​രെ​യും ക​ണ്ടെ​ത്തി​യ​വ​ർ 1,118 പേ​രെ​യു​മാ​ണ്.2012 ൽ ​കാണാതാകൽ കേ​സു​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നു​ള്ള​ത് 23 കു​ട്ടി​ക​ളെ​യാ​യി കു​റ​യ്ക്കാ​ൻ സാ​ധി​ച്ചു. 2013ലാ​ണ് ഏ​റ്റ​വും അ​ധി​കം കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള​ത്. 90 കു​ട്ടി​ക​ളാ​ണ് ഈ ​കാ​ല​ത്ത് ന​ഷ്ട​പ്പെ​ട്ടി​ട്ട് തി​രി​കെ ല​ഭി​ക്കാ​ത്ത​ത്. 2014ൽ 34 ​പേ​രും 2015ൽ 13 ​കു​ട്ടി​ക​ളും തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ല. 2011ൽ ​ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യ​ില​ധി​ക​മാ​ണ് 2016 ആ​യ​പ്പോ​ഴേ​ക്കും വ​ർ​ധി​ച്ച​ത്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ​ക്കാ​ൾ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്നതെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​കു​ന്നു. മാ​ത്ര​മ​ല്ല ന​ഷ്ട​പ്പെ​ടു​ന്ന​തി​ലേ​റെ​യും പെ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന​തു ഞെ​ട്ട​ലു​ള​വാ​ക്കു​ന്നതാണ്.


മറ്റു പല ആവശ്യങ്ങൾക്കായും കുട്ടികളെ തട്ടിയെടുക്കുന്നുണ്ടെങ്കിലും ഭി​ക്ഷാ​ട​ന-​സെ​ക്സ് മാ​ഫി​യാ സം​ഘ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. കു​ട്ടി​ക​ളെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ളും വ്യാ​പ​ക​മാ​ണ്. കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ മി​ക്ക​വ​രും പോ​ലീ​സി​ൽ അ​റി​യി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ള ക​ണ​ക്കു​ക​ൾ കൃ​ത്യ​മ​ല്ല. പോ​ലീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ക​ണ​ക്കു​ക​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്താ​ൽ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ല​ധി​ക​മാ​കും. ചി​ല​ർ കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക. സ്വ​ന്തം നി​ല​യി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി ഫ​ല​മി​ല്ലെ​ന്ന് കാ​ണു​ന്പോ​ഴാ​ണ് പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. ദേ​ശീ​യ​ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും 11 കു​ട്ടി​ക​ളെ കാ​ണാ​താ​വു​ന്നു. പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്തു കു​ട്ടി​ക​ളെ രാ​ജ്യ​ത്ത് കാ​ണാ​താ​വു​ന്നു​ണ്ടെ​ന്നാ​ണ് ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. ചി​ല​കു​ട്ടി​ക​ൾ നി​സാ​ര​കാ​ര​ണ​ങ്ങ​ൾ​ക്ക് വീ​ട് വി​ട്ടി​റ​ങ്ങു​ന്പോ​ൾ, ചി​ല കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​താ​യാ​ണ് വി​വ​രം.കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത് വ​ർ​ദ്ധി​ക്കു​ന്ന​താ​യ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. 2011 മു​ത​ൽ 2015 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 6026 കു​ട്ടി​ക​ളെ​യാ​ണ് കേ​ര​ള​ത്തി​ൽ കാ​ണാ​താ​യ​തെ​ന്ന് ഈ ​ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. ഇ​തി​ൽ കൂ​ടു​ത​ലും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്, 3,311 പേ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത് . 124 പെ​ണ്‍​കു​ട്ടി​ക​ളും 118 ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി 242 പേ​രാ​ണ് ഇ​വി​ടെ നി​ന്ന് കാ​ണാ​താ​യ​ത്. മ​ല​പ്പു​റ​മാ​ണ് കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​ര​ല്ലാ​ത്ത ര​ണ്ടാ​മ​ത്തെ ജി​ല്ല. 201 കു​ട്ടി​ക​ളെ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ടെ നി​ന്ന് കാ​ണാ​താ​യി.കൊ​ല്ല​ത്തു നി​ന്ന് 86 ആ​ണ്‍​കു​ട്ടി​ക​ളും 74 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 160 കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. 147 കു​ട്ടി​ക​ളെ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്ന് കാ​ണാ​താ​യി. കോ​ഴി​ക്കോ​ട്ട് നി​ന്ന് കാ​ണാ​താ​യ​ത് 138 പേ​ർ. എ​റ​ണാ​കു​ള​ത്ത് നി​ന്ന് 130, പ​ത്ത​നം​തി​ട്ട​യി​ൽ 63, ആ​ല​പ്പു​ഴ​ 116, പാ​ല​ക്കാ​ട്ട് 103, വ​യ​നാ​ട്ടി​ൽ 69, ക​ണ്ണൂ​രി​ൽ 78, കാ​സ​ർഗോ​ട്ട് 44 കു​ട്ടി​ക​ളെ വീ​തം കാ​ണാ​താ​യി​ട്ടു​ണ്ട്. ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക്രൂരതയുടെ മുഖം

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലെ പ​ണി​ക​ൾ​ക്കാ​യാ​ണു വെ​ള്ള​ച്ചാ​മി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ പാ​ന്പാ​ടും​പാ​റ​യി​ലെ എ​സ്റ്റേ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സം. ഒ​രു ദി​വ​സം ല​യ​ത്തി​ലെ മ​റ്റൊ​രു തൊ​ഴി​ലാ‍ളി​യു​ടെ അ​ഞ്ചു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കാ​ണാ​താ​യി. വെ​ള്ള​ച്ചാ​മി​യ​ട​ക്ക​മു​ള്ള​വ​ർ കു​ട്ടി​ക്കാ​യി തോ​ട്ടം മു​ഴു​വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി. സം​ശ​യം തോ​ന്നി​യ​വ​രെ​യെ​ല്ലാം പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വെ​ള്ള​ച്ചാ​മി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​യാ​ൾ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ൾ പ​റ​ഞ്ഞ​തു പോ​ലീ​സി​നു സം​ശ​യം ജ​നി​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. പ​ണി ക​ഴി​ഞ്ഞു നേ​ര​ത്തെ ല​യ​ത്തി​ലെ​ത്തി​യ വെ​ള്ള​ച്ചാ​മി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പെ​ൺ​കു​ട്ടി​യ കാ​ട്ടി​ലെ ഒ​രു കു​ഴി​യി​ൽ കൊ​ണ്ടി​ട്ട​ശേ​ഷം ക​രി​യി​ല ഇ​ട്ടു മൂ​ടു​ക​യാ​യി​രു​ന്നു. പിന്നീടു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഞ്ചോ​ളം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ഇ​തോ​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ന​ട​ന്ന അ​ഞ്ചു കു​രു​ന്നു പെ​ൺ​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു വി​രാ​മ​മാ​യി. കാ​ണാ​താ​കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രെ ക​ണ്ടെത്തു​ന്പോ​ഴും പെ​ണ്‍​കു​ട്ടി​ക​ളെ കണ്ടെത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​തി​നു പി​ന്നി​ൽ ഈ വിധമുള്ള കൊടിയ പീഡനമാണെന്ന് ഇത്തരം സംഭവങ്ങൾ വ്യ​ക്ത​മാ​ക്കു​ന്നു.
(തു​ട​രും)

പ്ര​ദീ​പ് ഗോ​പി