കേരളത്തിലെ വനിതാ ഗുണ്ട
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ്. നി​ർ​ധ​നകു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ട​നി​ല​ക്കാ​രി​യാ​യി ശോ​ഭാ​ജോ​ണ്‍ പ​ല​പ്ര​മു​ഖ​ർ​ക്കും കാ​ഴ്ച​വ​ച്ചു. ശോ​ഭാ​ ജോ​ണി​നു 18 വ​ർ​ഷം ത​ട​വും പി​ഴ​യു​മാണ് കോ​ട​തി വി​ധി​ച്ച​ത്.

കേ​ര​ള​ത്തി​ൽ ഗുണ്ടാ ​നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ വ​നി​ത​യെ​ന്ന റെ​ക്കോ​ർ​ഡി​നു​ട​മ​യാ​ണ് ശോ​ഭാ​ ജോ​ണ്‍. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നിയാ​ണ്. വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊണ്ടാ​ണ് ശോ​ഭാ​ ജോ​ണ്‍ ക്രി​മിനലാ​യി വ​ള​ർ​ന്ന​ത്. ചെ​റു​പ്രാ​യ​ത്തി​ൽത്തന്നെ വി​വാ​ഹി​ത​യാ​യി, എ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടു​കാ​ർ കേ​ൾ​ക്കു​ന്ന​ത് അ​നാ​ശാ​സ്യ വാ​ർ​ത്ത​ക​ളും അ​റ​സ്റ്റു​മാ​ണ്. ഇ​തോ​ടെ വീ​ടു​മാ​യുള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് പ​ണം പ​ലി​ശ​യ്ക്കു കൊ​ടു​ത്തു തു​ട​ങ്ങി. പ​ണ​മി​ട​പാ​ടി​ലെ പ്ര​ശ്ന​ങ്ങ​ൾ ഒ​തു​ക്കാ​നാ​ണ് ഗുണ്ടാ​ സം​ഘ​ങ്ങ​ളെ ആ​ദ്യ​മാ​യി സ​മീ​പി​ച്ച​ത്. പി​ന്നീ​ട് ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ ത​ലൈ​വി​യാ​യി മാ​റി. ക്വ​ട്ടേ​ഷ​നു പു​റ​മേ സ്വ​ന്ത​മാ​യി പെ​ണ്‍​വാ​ണി​ഭ സം​ഘ​വും രൂ​പീ​ക​രി​ച്ചു. ബ്ലാ​ക്ക് മെ​യി​ലിം​ഗും ക്വ​ട്ടേ​ഷ​നും പെ​ണ്‍​വാ​ണി​ഭ​വവു​മാ​യി ശ​രി​ക്കു​മൊ​രു അ​ധോ​ലോ​ക​ നാ​യി​ക​യാ​യി.

ശ​ബ​രി​മ​ല ത​ന്ത്രി​യാ​യി​രു​ന്ന ക​ണ്ഠ​ര​ര് മോ​ഹ​ന​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയും ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്തും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ശോ​ഭാ​ജോ​ണ്‍ കു​പ്ര​സി​ദ്ധ​യാ​കു​ന്ന​ത്. ശോ​ഭാ ​ജോ​ണ്‍ മു​ഖ്യ​പ്ര​തി. 2006 ജൂലെെ 23നാ​ണ് ത​ന്ത്രി​യെ കു​ടു​ക്കി​യ ഫ്ളാ​റ്റി​ലെ ബ്ലാ​ക്ക് മെ​യി​ൽ ന​ട​ക്കു​ന്ന​ത്. ത​ന്ത്ര​പൂ​ർ​വം ത​ന്ത്രി​യെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് ക​ത്തി​യും തോ​ക്കും കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ശോ​ഭാ​ ജോ​ണും കൂ​ട്ടാ​ളി​ക​ളും കൊ​ള്ള​യ​ടി​ച്ച​ത്. ത​ന്ത്രി​യു​ടെ 27.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു.​മ​റ്റൊ​രു സ്ത്രീ​യേ​യും ത​ന്ത്രി​യേ​യും ന​ഗ്ന​രാ​ക്കി ചി​ത്ര​മെ​ടു​ത്തു. ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ കൂ​ടി​യാ​ണ് ചോ​ദി​ച്ച​ത്.

പോ​ലീ​സി​ന്‍റെ നോ​ട്ട​പ്പു​ള്ളി ആ​യി​രി​ക്കു​ന്പോ​ഴാ​ണ് ശോ​ഭാ​ ജോ​ണ്‍ വ​രാ​പ്പു​ഴ പെ​ണ്‍​വാ​ണി​ഭ​ത്തി​നു ഇ​റ​ങ്ങി​യ​ത്. 16 തി​ക​യാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​വ​ധി പേ​ർ​ക്കാ​ണ് സം​ഘം കാ​ഴ്ച വ​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​രാ​പ്പു​ഴ​യി​ലു​ള്ള ഒ​രു വാ​ട​ക​വീട്ടിലാണ് പീ​ഡ​നം നടന്നത്.2011 ജൂ​ലൈ മൂ​ന്നി​ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രി​ലെ​ത്തി​ച്ചു പ​ല​ർ​ക്കും കാ​ഴ്ച വ​ച്ചു. ബം​ഗ​ളൂ​രി​ൽ​വ​ച്ചാ​ണ് ശോ​ഭാ​ജോ​ണ്‍ പി​ടി​യി​ലാ​കു​ന്ന​ത്. ത​ന്ത്രി​കേ​സി​ൽ ഏ​ഴു​വ​ർ​ഷം, പീ​ഡ​ന​ത്തി​ന് 18 വ​ർ​ഷം.

2012ൽ ​ന​ട​ന്ന ബ്ലാ​ക്ക് മെ​യി​ൽ കേ​സി​ൽ ശോ​ഭാ ജോ​ണി​നും കൂ​ട്ടാ​ളി ബെ​ച്ചു​റ​ഹ്മാ​നു​ട​മ​ക്കം 11 പ്ര​തി​ക​ളെ​യും കോ​ട​തി ശി​ക്ഷി​ച്ചു.​ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വാ​ണ് കോ​ട​തി ശോ​ഭ​യ്ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കും വി​ധി​ച്ച​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്

ശോ​ഭാ​ ജോ​ണി​നെപ്പോലെ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നോ ഗു​ണ്ടക​ളാ​ണെ​ന്നോ അ​വ​ർ എന്ന് ആ​രും പ​റ​യി​ല്ല. എ​ന്നാ​ൽ ഇ​വ​രും കു​റ്റ​കൃ​ത്യ​മാ​ണ് ചെ​യ്ത​ത്. ഒ​രു ടാ​ക്സി ഡ്രൈ​വ​റെ ജ​നം നോ​ക്കിനി​ൽ​ക്കേ അ​ടി​ച്ചു താ​ഴെ വീ​ഴ്ത്തി​യശേ​ഷം ക​ല്ലു​കൊണ്ട് ത​ല​യ്ക്കി​ടി​ക്കു​ക എ​ന്ന​തു കു​റ്റ​കൃ​ത്യം ത​ന്നെ. സി​സി​ടി​വി കാ​മ​റ​ക​ൾ ക​ള്ളം പ​റ​യാ​തെ നി​ൽ​ക്കു​ന്നു​വെ​ന്ന് ഓ​ർ​ക്കു​ക. കൊ​ച്ചി വൈ​റ്റി​ല​യി​ൽ യു​വ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ടാ​ക്സി ഡ്രൈ​വ​ർ ഷെ​ഫീ​ഖി​ന്‍റെ ജീ​വി​താ​വ​സ്ഥ പ​രി​താ​പ​ക​രം. കു​ടും​ബം പോ​റ്റാ​ൻ​വേണ്ടി വ​ള​യം പി​ടി​ക്കാ​നി​റ​ങ്ങി​യ ഷെ​ഫീ​ഖ് ആ​ക്ര​മ​ണ​മേ​റ്റ് കി​ട​പ്പി​ലാ​യ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം നി​ല​ച്ചു. അ​തേ​സ​മ​യം, ആ ​ന​ശി​ച്ച നി​മി​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം താ​നൊ​രു തീ​രു​മാ​ന​മെ​ടു​ത്തെ​ന്നും ഷെ​ഫീ​ഖ് പ​റ​യു​ന്നു.​മ​റ്റൊ​ന്നു​മ​ല്ല, ഇ​നി ജോ​ലി​ക്കു പോ​കു​ന്പോ​ൾ മു​ണ്ടുടു​ക്കി​ല്ല. ആ​ക്ര​മി​ച്ച സ്ത്രീ​ക​ൾ ത​ന്‍റെ മുണ്ട് ​വ​ലി​ച്ചുപ​റി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം.

ബു​ക്ക് ചെ​യ്ത കാ​റി​ൽ പു​രു​ഷ യാ​ത്ര​ക്കാ​ര​നു​മാ​യി വ​ന്ന കു​ന്പ​ളം താ​ന​ത്തി​ൽ ഹൗ​സി​ൽ ഷെ​ഫീ​ക്കി​നെ (37) ഈ ​മാ​സം 20നാ​യി​രു​ന്നു സ്ത്രീ​ക​ൾ റോ​ഡി​ലി​ട്ട് മ​ർ​ദി​ച്ച​ത്. മ​ർ​ദന​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഷെ​ഫീ​ക്ക് ത​നി​ക്കുണ്ടാ​യ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഞെ​ട്ട​ലി​ൽ നി​ന്ന് ഇ​തു​വ​രെ മു​ക്ത​നാ​യി​ട്ടി​ല്ല.​സാ​ധാ​ര​ണ ജോ​ലി​ക്ക് പോ​കു​ന്പോ​ൾ ഞാ​ൻ ജീ​ൻ​സാ​ണ് ധ​രി​ക്കാ​റു​ള്ള​ത്. അ​ന്ന് ആ ​ന​ശി​ച്ച ദി​വ​സം എ​ന്‍റെ ഗ്ര​ഹ​പ്പി​ഴ​യ്ക്ക് മുണ്ട് ​ധ​രി​ക്കാ​ൻ തോ​ന്നി. ഇ​ന്നി​പ്പോ​ൾ ആ ​നി​മി​ഷ​ത്തെ ഞാ​ൻ ശ​പി​ക്കു​ക​യാ​ണ്. ഇ​നി ഒ​രി​ക്ക​ലും ജോ​ലി സ​മ​യ​ത്ത് ഞാ​ൻ മുണ്ട് ​ധ​രി​ക്കി​ല്ലെ​ന്ന് ഷെ​ഫീ​ഖ് ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു.

ത​ന്നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ടി​വി​യി​ൽ കണ്ട ​അ​മ്മ ബോ​ധ​ര​ഹി​ത​യാ​യി. ഭാര്യ​യേ​യും ഈ ​സംഭവം വ​ല്ലാ​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​ക്കി. പ​ത്തു വ​യ​സു​ള്ള മ​ക​ൻ നി​റു​ത്താ​തെ ക​ര​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, ഉ​പ്പ റോ​ഡി​ൽ ന​ഗ്ന​നാ​യി നി​ന്നു​വെ​ന്ന് ത​മാ​ശ​യാ​യി അ​വ​ൻ പ​റ​ഞ്ഞു. യ​ഥാ​ർ​ത്ഥ വ​സ്തു​ത മ​ന​സി​ലാ​യ​പ്പോ​ൾ അ​ങ്ങ​നെ പ​റ​യു​ന്ന​ത് അ​വ​ൻ നി​ർ​ത്തി. സം​ഭ​വ​ത്തെക്കുറി​ച്ച് ഓ​ർ​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന് ഷെ​ഫീ​ഖ് മ​നോ​വി​ഷ​മ​ത്തോ​ടെ പ​റ​ഞ്ഞു. സംഭ​വ​ത്തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്ത് നോ​ക്കാ​ൻ പോ​ലും വി​ഷ​മ​മാ​യി​രു​ന്നു. ഇ​നി ആ​ർ​ക്കും ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം ഉണ്ടാ​വ​രു​തേ​യെ​ന്നാ​ണ് ത​ന്‍റെ പ്രാ​ർ​ഥ​ന​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾപ്ര​കാ​രം കേ​സെ​ടു​ക്ക​പ്പെ​ട്ട ഷെ​ഫീ​ഖി​ന് സ​മ​യം മോ​ശ​മാ​ണെ​ങ്കി​ൽ രണ്ടു ​വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും അ​നു​ഭ​വി​ക്കേണ്ടി വ​ന്നേ​ക്കും.യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദന​മേ​റ്റ സം​ഭ​വ​ത്തി​ൽ തെ​റ്റ് പൂ​ർ​ണ​മാ​യും യു​വ​തി​ക​ളു​ടെ ഭാ​ഗ​ത്താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദൃ​ക്സാ​ക്ഷി​യും രം​ഗ​ത്തു വ​ന്നി​രു​ന്നു. ഷെ​ഫീ​ക്കി​നെ വൈ​റ്റി​ല​യ്ക്കു സ​മീ​പം മൂ​ന്നു യു​വ​തി​ക​ൾ ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ന്‍റെ ഏ​ക​ സാ​ക്ഷി​യാ​ണു തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷി​നോ​ജ്. യു​വ​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന യു​വ​തി​ക​ളു​ടെ ആ​രോ​പ​ണം ക​ള​വാ​ണെ​ന്നും സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ലുണ്ടാ​യി​രു​ന്ന ഷി​നോ​ജ് പ​റ​ഞ്ഞു.


പൂ​ൾ ടാ​ക്സി പ്ര​കാ​രം വി​ളി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്ന് ഷി​നോ​ജി​നെ ഇ​റ​ക്കി​വി​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​ക​ൾ ഷെഫീ​ക്കി​നോ​ട് ക​യ​ർ​ത്തു. എ​ന്നാ​ൽ ഇ​തി​ന് ഷെഫീ​ക്ക് ത​യാ​റാ​കാ​ത്ത​തി​നെത്തുട​ർ​ന്ന് യു​വ​തി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യാ​യി​രു​ന്നു. ക​രി​ങ്ക​ല്ലുകൊണ്ട് ​ത​ല​യ്ക്ക​ടി​ച്ചെ​ന്നും നി​ല​ത്തി​ട്ട് ച​വി​ട്ടി​യെ​ന്നു​മു​ള​ള ഷെ​ഫീ​ക്കി​ന്‍റെ പ​രാ​തി പൂ​ർ​ണ​മാ​യും സ​ത്യ​മാ​ണെ​ന്നും ഇ​തി​നു പു​റ​മേ ന​ടു​റോ​ഡി​ൽ ഷ​ഫീ​ക്കി​ന്‍റെ അ​ടി​വ​സ്ത്രംവ​രെ യു​വ​തി​ക​ൾ വ​ലി​ച്ചു കീ​റി​യെ​ന്നും ഷി​നോ​ജ് പ​റ​യു​ന്നു.

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച പെ​ണ്‍​കൊ​ല​യാ​ളി

കേ​ര​ള​ത്തി​ൽ കൊ​ല​പ​ാതക കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. മി​ക്ക കേ​സു​ക​ളു​ടെ​യും കാ​ര​ണം അ​വി​ഹി​ത​വും പ​ണ​വു​മാ​ണ്. കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ആ​ദ്യ പെ​ണ്‍​കൊ​ല​പാ​ത​കി​യെ​ന്ന് വേ​ണ​മെ​ങ്കി​ൽ ഷെ​റി​നെ വി​ശേ​ഷി​പ്പി​ക്കാം. സൗ​ന്ദ​ര്യം കൈ​മു​ത​ലാ​ക്കി​യ ര​ക്ത​രഷ​സെ​ന്നാ​ണ് അ​ക്കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ൾ ഇ​വ​രെ വി​ശേ​ഷി​പ്പി​ച്ച​ത്. 2009 ന​വം​ബ​ർ ഏ​ട്ടി​ന് രാ​വി​ലെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ കാ​ര​ണ​വേ​ഴ്സ് വി​ല്ല​യി​ൽ ഭാ​സ്ക​ര കാ​ര​ണ​വ​ർ എ​ന്ന 65കാ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ സ്റ്റോ​ർ കീ​പ്പ​റാ​യി​രു​ന്ന കാ​ര​ണ​വ​ർ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി വി​ശ്ര​മജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊല്ലപ്പെട്ടത്. മ​ര​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പോ​ലീ​സ് കാ​ര​ണ​വ​രു​ടെ മ​ക​ൻ ബി​നു പീ​റ്റ​റു​ടെ ഭാ​ര്യ ഷെ​റി​നെ (27) അ​റ​സ്റ്റു ചെ​യ്തു.
പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഷെ​റി​നെ ഭാ​സ്ക​ര കാ​ര​ണ​വ​ർ മ​രു​മ​ക​ളാ​ക്കി​യ​ത് ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള മ​ക​നെ ശു​ശ്രൂ​ഷി​ക്കു​മെ​ന്നോ​ർ​ത്താ​ണ്. 2001ൽ ​വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് ഷെ​റി​നെ​യും ബി​നു​വി​നെ​യും കാ​ര​ണ​വ​ർ ന്യൂ​യോ​ർ​ക്കി​ലേ​ക്ക് കൊണ്ടു​പോ​യെ​ങ്കി​ലും മ​രു​മ​ക​ളു​ടെ സ്വ​ഭാ​വ​ദൂ​ഷ്യം കാ​ര​ണം കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​നു മൂ​ന്നു വ​ർ​ഷം മു​ന്പ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ പ​ണ​ത്തി​ൽ ധൂ​ർ​ത്ത​ടി​ച്ച് ന​ട​ക്കാ​നും ഇ​ഷ്ട​മു​ള്ള​വ​ർ​ക്കൊ​പ്പം ക​ഴി​യാ​നു​മാ​യി​രു​ന്നു ഷെ​റി​നു താ​ത്പ​ര്യം. മ​ക​ന്‍റെ കാ​ര്യ​ത്തി​ൽ ത​ന്‍റെ ക​ണ​ക്കുകൂ​ട്ട​ലു​ക​ൾ തെ​റ്റി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ കാ​ര​ണ​വ​ർ പ്ര​വാ​സി ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്വൈ​ര്യ​വി​ഹാ​രം ന​ഷ്ട​പ്പെ​ട്ട ഷെ​റി​ൻ അ​സ്വ​സ്ഥ​യാ​യി. ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ൾക്കുള്ള പണത്തിന് നി​യ​ന്ത്ര​ണം വ​ച്ച​പ്പോ​ൾ പ​ക ക​ടു​ത്തു. ഒ​ടു​വി​ൽ കൊ​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി. ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ് ഷെ​റി​ൻ.

ഹണിമൂണിനിടയിൽ ഭർത്താവിനെ കൊന്ന ഭാര്യ

മൂ​ന്നാ​റി​നെ ഞെ​ട്ടി​ച്ചൊ​രു കൊ​ലപ​ാതാ​ക​മാ​യി​രു​ന്നു അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റേത്. ആ ​കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ ക​ര​ങ്ങ​ളാ​ക​ട്ടെ സ്വ​ന്തം​ ഭാ​ര്യ​യു​ടേ​തും. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നൊ​പ്പം ഹ​ണി​മൂ​ണി​നെ​ത്തി​യ​താ​യി​രു​ന്നു ശ്രീ​വി​ദ്യ. മൂ​ന്നാ​റി​ൽ വ​ച്ച് അ​ന​ന്ത​ൻ കൊ​ല്ല​പ്പെ​ട്ടു. മോ​ഷ​ണ ശ്ര​മം ചെ​റു​ത്ത ഭ​ർ​ത്താ​വി​നെ രണ്ടു​പേ​ർ ചേ​ർ​ന്ന് കൊ​ന്നു​വെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷക്കാ​രാ​യ രണ്ടു​പേ​രാ​ണ് ഭ​ർ​ത്താ​വി​നെ കൊ​ന്ന​തെ​ന്നാ​യി​രു​ന്നു ശ്രീ​വി​ദ്യ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​ന്നു​രാ​ത്രി ത​ന്നെ ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ ആ​ന​ന്ദ്, അ​ൻ​പു​രാ​ജ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​വി​ടെ ക​ഥ​യാ​കെ മാ​റി. ശ്രീ​വി​ദ്യ പ​റ​ഞ്ഞി​ട്ടാ​ണ് ത​ങ്ങ​ൾ വ​ന്ന​തെ​ന്നും എ​ല്ലാം അ​വ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും താ​നും ശ്രീ​വി​ദ്യ​യും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​ന​ന്ദ് പ​റ​ഞ്ഞു. ഒ​രു​മി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ ശ്രീ​വി​ദ്യ എ​ല്ലാം സ​മ്മ​തി​ച്ചു. ഭ​ർ​ത്താ​വി​നെ കൊ​ന്ന് കാ​മു​ക​നു​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. ഇ​പ്പോ​ഴും ജ​യി​ലി​ൽ ത​ന്നെ​യുണ്ട് ശ്രീ​വി​ദ്യ.

കുഞ്ഞിനെതിരേയും ക്വട്ടേഷൻ

ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞി​നെ​യും കൊ​ല്ലാ​ൻ കാ​മു​ക​നൊ​പ്പം പ​ദ്ധ​തി​യി​ട്ട ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി അ​നു​ശാ​ന്തി​യു​ടെ ക​ഥ കേ​ര​ളം മ​റ​ക്കി​ല്ല. 2014 ഏ​പ്രി​ലി​ൽ ആ​റ്റി​ങ്ങ​ലി​ലാ​ണ് സം​ഭ​വം. ടെ​ക്നോ​പാ​ർ​ക്കി​ലെ സ​ഹപ്രവ​ർ​ത്ത​ക​നാ​യ നി​നോ മാ​ത്യ​വു​മൊ​ത്ത് ജീ​വി​ക്കാ​നാ​ണ് മ​നഃ​സാ​ക്ഷി മ​ര​വി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ത്തി​ന് അ​നു​ശാ​ന്തി കൂ​ട്ടു​നി​ന്ന​ത്. കൊ​ലന​ട​ത്താ​നു​ള്ള സ​ഹാ​യ​ത്തി​ന് പി​ഞ്ചു​മ​ക​ൾ ഓ​ടി​ന​ട​ക്കു​ന്ന വീ​ട്ടി​ലെ മു​റി​ക​ൾ വ​രെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി വാ​ട്സ് ആ​പ്പ് വ​ഴി കാ​മു​ക​ന് ന​ൽ​കി. ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ഭ​ർ​ത്താ​വ് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മൂ​ന്നു​വ​യ​സ്സു​കാ​രി മ​ക​ളും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യും മ​രി​ച്ചു.

കാമുകനെ വെട്ടിനുറുക്കിയ ഡോക്ടർ

കാ​മു​ക​നെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കെ​യ്സി​ലാ​ക്കു​ക. ഇ​ത് നാ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക. ക​ണ്ണൂ​ർ സ്വ​ദേ​ശി ഡോ​ക്ട​ർ ഓ​മ​ന​യു​ടെ കേ​സ് ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ര​ളം കേ​ട്ട​ത്. 1996 ജൂ​ലാ​യ് 11 നാ​ണ് സം ​ഭ​വം. മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച കാ​മു​ക​നെ ഉൗ​ട്ടി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉൗ​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കൊ​ല​യ്ക്ക് ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​മു​റി​ച്ച് സ്യൂ​ട്ട് കെ​യ്സി​ലാ​ക്കി. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​യി​ലെ ടോ​യ്‌ലറ്റി​ൽ ത​ന്നെ ഫ്ല​ഷ് ചെ​യ്തു. മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ൻ ഉൗ​ട്ടി​യി​ൽ നി​ന്ന് കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് കാ​റി​ൽ പോ​ക​വേ പെ​ട്ടി​യി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം അ​നുഭവ​പ്പെ​ട്ട ഡ്രൈ​വ​റാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ, കൈ​പ്പി​ഴ അ​ല്ലെ​ങ്കി​ൽ ദൈ​വം അ​വ​ശേ​ഷി​പ്പി​ച്ച തെ​ളി​വി​ന്‍റെ ത​രി​ന്പ്. ഓ​മ​ന പി​ടി​ക്ക​പ്പെ​ട്ടു. 1998ൽ ​അ​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശിക്ഷ ലഭി​ച്ചു. രണ്ട് ​വ​ർ​ഷ​ത്തി​നു ശേ​ഷം 2001ൽ ​പ​രോ​ളി​ലി​റ​ങ്ങി​യ ഓ​മ​ന തി​രി​കെ വ​ന്നി​ല്ല. ഇ​ൻ​റ​ർ​പോ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 17 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ഓ​മ​ന​യെ​പ്പ​റ്റി പോ​ലീ​സി​ന് ഒ​രു വി​വ​ര​വും ഇ​ല്ല.

സൂര്യനാരായണൻ