ദുഃ​ഖ​ങ്ങ​ൾ അ​ക​റ്റാ​ൻ സ​ജ്ജ​ന​സം​ഗ​മം വേ​ണം
ദുഃ​ഖ​ങ്ങ​ൾ അ​ക​റ്റാ​ൻ സ​ജ്ജ​ന​സം​ഗ​മം വേ​ണം
രാ​മ-​സീ​ത-​ല​ക്ഷ്മ​ണ​ൻ​മാ​രു​ടെ വ​ന​യാ​ത്ര ഭ​ര​ദ്വാ​ജ​മു​നി​യു​ടെ ആ​ശ്ര​മ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്നു. വാ​ല്മീ​കി, അ​ത്രി, ശ​ര​ഭം​ഗ​ൻ, അ​ഗ​സ്ത്യ​ർ തു​ട​ങ്ങി​യ മു​നി​ശ്രേ​ഷ്ഠ​ൻ​മാ​രെ സ​മീ​പി​ക്കു​ക​യും ആ​തിഥ്യം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. സം​ശ​യം തോ​ന്നാം, ആ​ശ്ര​മ​യാ​ത്ര​ക​ൾ എ​ന്തി​നാ​യി​രു​ന്നു ? ഉ​ത്ത​രം വ്യ​ക്തം. സ​ജ്ജ​ന സം​ഗ​മം ത​ന്നെ ല​ക്ഷ്യം. സ​ജ്ജ​ന സം​ഗ​മം ത​ന്നെ ന​മ്മെ മാ​ന​സി​ക​മാ​യി ഉ​യ​ർ​ത്തു​ന്ന ഘ​ട​കം. സീ​താ​ദേ​വി​യെ മാ​ന​സി​ക​മാ​യി ഉ​യ​ർ​ത്താ​ൻ ത​ന്നെ​യാ​യി​രി​ക്കാം ശ്രീ​രാ​മ​ദേ​വ​ൻ സ​ദ്സം​ഘ വേ​ദി​ക​ളാ​യ ആ​ശ്ര​മ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

ദുഃ​ഖ​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ടാ​നു​ള്ള ക​രു​ത്ത് സ​ജ്ജ​ന​സം​ഗ​മം ന​ൽ​കു​ന്നു. ശ്രീ​രാ​മ​ദേ​വ​ന്‍റെ വാ​ക്കു​ക​ൾ ത​ന്നെ കേ​ൾ​ക്കാം - സ​ർ​ഗ​ത്തി​ല​ല്ല, യ​ജ്ഞ​ഭൂ​മി​യി​ല​ല്ല, ത​പോ​ഭൂ​മി​യി​ല​ല്ല, തീ​ർ​ഥ​യാ​ത്ര പോ​കു​ന്ന​തി​ല​ല്ല, സ​ന്യാ​സി​ക​ളു​ടെ ക​മ​ണ്ഡ​ലു​വി​ല​ല്ല, ദാ​ന​ധ​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ല​ല്ല... മ​റി​ച്ച് മു​ക്തി വ​ന്നീ​ടു​വാ​നാ​യ് മു​ഖ്യ​സാ​ധ​ന​മ​ല്ലൊ സ​ജ്ജ​ന​സം​ഗ​മം (ശ​ബ​ര്യാ​ശ്ര​മ പ്ര​വേ​ശം). പ​ര​മാ​ത്മാ​വാ​യ ശ്രീ​രാ​മ​ദേ​വ​ൻ ശ​ബ​രി​ക്ക് ന​ൽ​കി​യ ഉ​പ​ദേ​ശ​മാ​ണി​ത്. ന​മ്മു​ടെ മ​ന​സു​ക​ളി​ൽ ഈ ​രാ​മ​മ​ന്ത്രം നി​റ​ച്ചു​വ​ച്ചാ​ൽ എ​ത്ര ധ​ന്യം.


ഈ ​സ​ജ്ജ​ന സ​ന്ദ​ർ​ശ​നം ത​ന്നെ​യാ​ണ് സീ​താ​ദേ​വി​യെ രാ​വ​ണ​ന്‍റെ പ്ര​ലോ​ഭ​ന​ങ്ങ​ൾ സ​ധൈ​ര്യം നേ​രി​ടാ​ൻ സ​ഹാ​യി​ച്ച​ത്. രാ​മ​ൻ ഉ​ദ്ദേ​ശി​ച്ച​തും അ​തു​ത​ന്നെ​യാ​യി​രി​ക്കാം. മാ​ന​സി​ക​മാ​യി ഉ​യ​രാ​നും ആ​ത്മ​വി​ശ്വാ​സം ല​ഭി​ക്കാ​ൻ സ​ജ്ജ​ന സം​ഗ​മം സ​ഹാ​യി​ക്കും എ​ന്ന​ത് തീ​ർ​ച്ച.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.