ഭ​ര​ത​ന്‍റെ ദൃ​ഢ​നി​ശ്ച​യം
ഭ​ര​ത​ന്‍റെ ദൃ​ഢ​നി​ശ്ച​യം
"മ​ന്വ​ബ്ദ​പൂ​ർ​ണേ പ്ര​ഥ​മ​ദി​നേ​ഭ​വാ​ൻ
വ​ന്ന​തി​ല്ലെ​ന്നു വ​ന്നീ​ടു​കി​ൽ പി​ന്നെ ഞാ​ൻ
അ​ന്യ​ദി​വ​സ​മു​ഷ​സി ജ്വ​ലി​പ്പി​ച്ചു
വ​ഹ്നി​യി​ൽ ചാ​ടി മ​രി​ക്കു​ന്ന​തു​ണ്ട​ല്ലൊ'


ശ്രീ​രാ​മ​നെ തി​രി​കെ അ​യോ​ധ്യ​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ വ​ന്ന ഭ​ര​ത​നെ സ​മാ​ശ്വ​സി​പ്പി​ക്കു​ന്നു ശ്രീ​രാ​മ​ൻ. പ​ക്ഷെ, ഭ​ര​ത​ന്‍റെ ദൃ​ഢ​നി​ശ്ച​യം ആ​രി​ലും ആ​ദ​ര​വ് ഉ​ണ്ടാ​ക്കും. പ​തി​നാ​ലു​കൊ​ല്ലം അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം അ​ങ്ങ് അ​യോ​ധ്യ​യി​ലു​ണ്ടാ​ക​ണ​മെ​ന്നും മ​റി​ച്ചാ​ണെ​ങ്കി​ൽ അ​ഗ്നി​യി​ൽ ചാ​ടി മ​രി​ക്കു​മെ​ന്നും ഉ​റ​ച്ചു​ബോ​ധി​പ്പി​ക്കു​ന്നു ഭ​ര​ത​ൻ.

ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച അ​ധി​കാ​ര​ത്തോ​ട് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ​മീ​പ​നം എ​ങ്ങി​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​തി​ലും ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ഴു​ത്ത​ച്ഛ​ന​ല്ലാ​തെ മ​റ്റാ​ർ​ക്കു ക​ഴി​യും.

അ​ധി​കാ​ര​ത്തി​ന്‍റെ ത​ണ​ലി​ൽ എ​ല്ലാം മ​റ​ക്കു​ന്ന ഭ​ര​ണ​വ​ർ​ഗ​ത്തെ ച​രി​ത്രം പ​ര​തി​യാ​ൽ എ​ങ്ങും കാ​ണാ​വു​ന്ന​താ​ണ്. അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ഒ​രു കൊ​ന്പി​ൽ നി​ന്നും മ​റു​കൊ​ന്പി​ലേ​ക്ക് ചാ​ടു​ന്ന കു​രു​ങ്ങ​ൻ​മാ​രും നി​ര​വ​ധി. ത​ങ്ങ​ളു​ടെ സു​ഖം മാ​ത്രം ല​ക്ഷ്യം വ​ച്ച് ജ​ന​ങ്ങ​ളു​ടെ ദു8​ഖം ഓ​ർ​ക്കാ​തെ നി​ഷ്ഠൂ​ര​ൻ​മാ​രാ​യി തീ​രു​ന്നു ഭ​ര​ണാ​ധി​കാ​രി​ക​ൾ.


രാ​ജ്യ​മ​ല്ല സ​ഹോ​ദ​ര​നാ​ണ് വ​ലു​ത് എ​ന്ന് വി​ല​പി​ക്കു​ന്ന ഭ​ര​ത​ൻ ഉ​ത്ത​മ​രി​ൽ ഉ​ത്ത​മ​ൻ ത​ന്നെ. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ങ്കി​ലും ത​ന്നെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ​ര​മാ​ത്മാ​വാ​ണെ​ന്ന സ​ത്യം മ​ന​സി​ലാ​ക്കി ജീ​വി​തം ന​യി​ക്ക​ണം. രാ​മ​പാ​ദു​കം സിം​ഹാ​സ​ന​ത്തി​ൽ​വ​ച്ച് ഭ​ര​ണം ന​ട​ത്തു​ന്ന ഭ​ര​ത​ൻ​മാ​രെ ല​ഭി​ക്കാ​ൻ ന​മു​ക്ക് ഒ​രു​മി​ച്ച് പ്രാ​ർ​ഥി​ക്കാം.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.