സ്നേ​ഹ​ത്തി​ന്‍റെ കാ​വ്യം
സ്നേ​ഹ​ത്തി​ന്‍റെ കാ​വ്യം
‘പു​ത്ര​മി​ത്രാ​ർ​ഥ​ക​ള​ത്രാ​ദി​സം​ഗ​മ-
മെ​ത്ര​യു​മ​ല്പ​കാ​ല​സ്ഥി​ത​മോ​ർ​ക്ക നീ.
​പാ​ന്ഥ​ർ പെ​രു​വ​ഴി​യ​ന്പ​ലം ത​ന്നി​ലേ
താ​ന്ത​രാ​യ് കൂ​ടി വി​യോ​ഗം വ​രു​ന്പോ​ലെ’


രാ​മാ​യ​ണ പാ​രാ​യ​ണം ആ​രി​ലും സൃ​ഷ്ടി​ക്കു​ന്ന വി​കാ​രം സ്നേ​ഹം ത​ന്നെ​യാ​യി​രി​ക്ക​ണം. അ​ച​ഞ്ച​ല ഭ​ക്തി​യും ധ​ർ​മ​ചി​ന്ത​യും നേ​ടാ​ൻ സാ​ധി​ക്ക​ണ​മെ​ന്നേ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കൂ. മോ​ക്ഷ​മാ​ർ​ഗ​ത്തി​ൽ നി​ന്നും മാ​റി​നി​ൽ​ക്കാ​ൻ ഇ​ട​വ​ര​രു​തേ എ​ന്നേ എ​ല്ലാ​വ​ർ​ക്കും പ്രാ​ർ​ഥ​ന​യു​ണ്ടാ​കൂ. ത​ന്നെ ഭ​രി​ക്കേ​ണ്ട​ത് ത​ന്‍റെ മ​ന​സാ​ണെ​ന്നും മ​ന​സി​ൽ ഈ​ശ്വ​ര​വാ​സ​മു​ണ്ടാ​ക​ണ​മെ​ന്നും ആ​ത്മാ​ർ​ഥ​മാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​കൂ. കാ​ര​ണം രാ​മാ​യ​ണ​പാ​രാ​യ​ണം സ്നേ​ഹം മാ​ത്ര​മേ ന​മു​ക്ക് ന​ൽ​കു​ന്നു​ള്ളു.

രാ​മാ​യ​ണ​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത​ഭാ​വം കൗ​സ​ല്യാ സ്തു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്നു. ദ​ശ​ര​ഥ​ന്‍റെ മ​ര​ണ​കാ​ര​ണ​വും രാ​മ​നോ​ടു​ള്ള അ​ള​വ​റ്റ സ്നേ​ഹം ത​ന്നെ. ല​ക്ഷ്മ​ണ​ൻ പി​താ​വി​നേ​യും ഭ​ര​ത​ൻ കൈ​കേ​യി മാ​താ​വി​നേ​യും ഭ​ർ​ത്‌​സി​ക്കു​ന്ന​തി​നു​ള്ള ഹേ​തു രാ​മ​നോ​ടു​ള്ള സ്നേ​ഹം ത​ന്നെ. ര​ണ്ട് ആ​ത്മാ​ക്ക​ൾ ത​മ്മി​ലു​ള്ള ക​ള​ങ്ക​ലേ​ശ​മി​ല്ലാ​ത്ത ഐ​ക്യ​പ്പെ​ട​ൽ ത​ന്നെ​യാ​ണ് യ​ഥാ​ർ​ഥ സ്നേ​ഹ​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ഹ​നു​മാ​ന് ത​ന്‍റെ സ്വാ​മി​യോ​ടു​ള്ള അ​ച​ഞ്ച​ല​ഭ​ക്തി ത​ന്നെ​യാ​ണ് സ്നേ​ഹ​മാ​യും മാ​റു​ന്ന​ത്. അ​തി​നാ​ൽ രാ​മാ​യ​ണ​മെ​ന്ന വി​ശ്വ​കാ​വ്യം ന​മു​ക്ക് ത​രു​ന്ന സ​ന്ദേ​ശം സ്നേ​ഹം ത​ന്നെ.


"സ്നേ​ഹ​മാ​ണ​ഖി​ല​സാ​ര​മൂ​ഴി​യി​ൽ' എ​ന്ന ക​വി​വാ​ക്യം എ​ത്ര അ​ന്വ​ർ​ഥം. എ​ല്ലാ പ്രാ​പ​ഞ്ചി​ക സു​ഖ -സ്നേ​ഹ​ങ്ങ​ളി​ൽ നി​ന്നും ഒ​രി​ക്ക​ൽ മു​ക്തി നേ​ടി​യേ പ​റ്റൂ. പെ​രു​വ​ഴി​യ​ന്പ​ല​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി വി​ശ്ര​മ​ത്തി​നു വ​ന്ന വ​ഴി​യാ​ത്രി​ക​ർ പ​ല​വ​ഴി​ക്കും പി​രി​ഞ്ഞു​പോ​കു​ന്ന​തു പോ​ലെ, ന​ദി​യി​ൽ കൂ​ടി ഒ​ന്നി​ച്ചൊ​ഴു​കി വ​ന്ന് പ​ല​താ​യി ഒ​ഴു​കി​പ്പോ​കു​ന്ന മ​ര​ക്കഷ​ണ​ങ്ങ​ൾ പോ​ലെ ഗാ​ർ​ഹി​ക ജീ​വി​ത​വും ബ​ന്ധ​ങ്ങ​ളും ച​ഞ്ച​ല​വും ക്ഷ​ണി​ക​വു​മാ​ണ്.

ഈ ​ചി​ന്ത മ​ന​സി​ൽ ഉ​ദി​ച്ചാ​ൽ ദു8​ഖ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മെ​വി​ടെ. ഒ​രി​ക്ക​ൽ എ​ല്ലാം അ​ക​ന്നു​പോ​കു​മെ​ന്ന സ​ത്യം ഉ​ൾ​ക്കൊ​ണ്ടാ​ൽ ആ​രും സ്വാ​ർ​ഥ​മ​തി​ക​ളാ​വി​ല്ല. നാം ​നി​സ്വാ​ർ​ഥ സ്നേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളാ​യിത്തീ​രും. ന​മ്മു​ടെ മ​ന​സാ​കു​ന്ന ലോ​കം ശ്രീ​രാ​മ​ച​ന്ദ്ര​ൻ സ്നേ​ഹം കൊ​ണ്ടാ​ണ് കീ​ഴ​ട​ക്കി​യ​ത്. ന​മു​ക്കും ശ്രീ​രാ​മ​ൻ​മാ​രാ​കാം. കീ​ഴ​ട​ക്കാം ലോ​ക​ത്തെ സ്നേ​ഹം കൊ​ണ്ട്.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.