Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക്കു പോയിരിക്കുകയാണ്. പക്ഷേ, അബിക്ക് അതിലൊന്നും വിശ്വാസമില്ല. ദൈവം മനുഷ്യനായത്രേ! ദൈവം അത്ര കഷ്ടപ്പെട്ടു മനുഷ്യനെ രക്ഷിക്കേണ്ട ആവശ്യം അയാൾക്കു മനസിലായില്ല. ടിവിയിലെ സിനിമയിലേക്കു ശ്രദ്ധ പതിപ്പിച്ച് അബി ക്രിസ്മസ് ചിന്തകളെ ഒഴിവാക്കി.
പുറത്തു മഴ തകർത്തുപെയ്തു തുടങ്ങിയിരിക്കുന്നു. പെട്ടെന്നാണ് പറന്പിൽനിന്ന് ഒരു വിചിത്രശബ്ദം കേട്ടത്. നോക്കിയപ്പോൾ കുറെ പാത്തകൾ മഴയത്തു പരിഭ്രാന്തരായി ഓടുകയാണ്. പക്ഷികളെയും മൃഗങ്ങളെയും പണ്ടേതന്നെ ജീവനാണ് അബിക്ക്. തന്റെ വിറകുപുരയിൽ അവയ്ക്ക് മഴകൊളളാതെ കയറിനില്ക്കാമല്ലോ എന്ന് അയാൾ ഓർത്തു. അയാൾ പാത്തകളുടെ പുറകിൽച്ചെന്ന് അവയെ പതുക്കെ വിറകുപുരയുടെ നേർക്ക് ഓടിക്കാൻ നോക്കി. ആ പാത്തകൾ പക്ഷേ അയാൾ ഉദ്ദേശിച്ച ദിശയിലേക്കല്ല പോകുന്നത്. അയാൾ അവയെ തിരികെ ഓടിക്കാൻ ശ്രമിച്ചു. രക്ഷയില്ല. എല്ലാത്തിനെയും ഒരുമിച്ച് വിറകുപുരയിൽ എത്തിക്കുന്ന കാര്യം നടക്കില്ലെന്ന് അബിക്കു മനസിലായി. എങ്കിൽ കുറച്ചെണ്ണത്തിനെയെങ്കിലും അവിടെ എത്തിക്കാമെന്നു കരുതി അയാൾ പാത്തകളെ ശക്തമായി വിറകുപുരയുടെ നേർക്ക് ഓടിച്ചു. ഭയാക്രാന്തരായ പാത്തകൾ പലവഴി ചിതറിയോടി. തന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ട് നനഞ്ഞുകുതിർന്നു നിന്നുകൊണ്ട് അബി ഓർത്തു, ‘ഞാൻ ഒരു പാത്തയായിരുന്നെങ്കിൽ എല്ലാത്തിനെയും വിറകുപുരയിൽ എത്തിക്കാമായിരുന്നു’. ആ നിമിഷം അബിക്ക് ക്രിസ്മസിന്റെ പൊരുൾ പിടികിട്ടി; എന്തുകൊണ്ടാണ് ദൈവം മനുഷ്യനായി പിറന്നതെന്നും.
വിശുദ്ധ മത്തായിയുടെയും ലൂക്കായുടെയും ക്രിസ്മസ് കഥകളെല്ലാം യോഹന്നാൻ ഒറ്റ വാചകത്തിലൊതുക്കി: ‘വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’ (യോഹ. 1,14). സ്വർഗത്തിലിരുന്നുകൊണ്ടു തന്നെ മനുഷ്യനെ രക്ഷിക്കണമെന്നല്ല ദൈവം തീരുമാനിച്ചത്. ദൈവമെന്ന നിലയിൽതന്നെ മനുഷ്യനെ രക്ഷിക്കാമെന്നും ദൈവം കരുതിയില്ല. ദൈവം സ്വർഗംവിട്ടു ഭൂമിയിൽ വന്നു പിറന്നു. അത് ഇവിടെ ദൈവമായി ജീവിച്ച് മനുഷ്യനെ അദ്ഭുതപ്പെടുത്തിക്കൊണ്ടും ഭയപ്പെടുത്തിക്കൊണ്ടും സ്വർഗത്തിലേക്ക് ഓടിച്ചു കയറ്റാൻ വേണ്ടിയായിരുന്നില്ല. ഭൂമിയിൽ വന്ന് ഒരു മനുഷ്യനായി അവൻ ജീവിച്ചു- അവനെപ്പോലെ വെയിലും മഴയുമേറ്റുകൊണ്ട്, അവന്റെ സകലവിധ ദുരവസ്ഥകളും പങ്കിട്ടെടുത്തുകൊണ്ട്! അവരിലൊരുവനായി അവരെ സ്വർഗ ഭവനത്തിന്റെ സുരക്ഷിതത്വത്തിലേക്കു വഴിനടത്തുകയായിരുന്നു അവന്റെ ഉദ്ദേശ്യം.
മനുഷ്യനെ മാറിനിന്നു രക്ഷിക്കാനല്ല, മനുഷ്യനായി മാറി അവനെ രക്ഷിക്കാനാണു ദൈവപുത്രൻ ആഗ്രഹിച്ചത്. വാസ്തവത്തിൽ ആരാണ് മാറ്റത്തിനു വിധേയരാകേണ്ടത്? രക്ഷകനോ രക്ഷിക്കപ്പെടേണ്ടവരോ? രക്ഷ വേണ്ടവരാണു മാറേണ്ടത് എന്നതാണ് ലോകത്തിന്റെ യുക്തി. ‘ഈ പോക്കുപോയാൽ നീ രക്ഷപ്പെടില്ല’ എന്നു നാം തന്നെ പലരെയും ഗുണദോഷിക്കാറുണ്ടല്ലോ. എന്നാൽ, ദൈവത്തിന്റെ യുക്തി മറ്റൊന്നായിരുന്നു. രക്ഷിക്കപ്പെടേണ്ട മനുഷ്യൻ മാറുന്നതിനു മുന്പേ രക്ഷകനായ ദൈവം സ്വയം മാറ്റത്തിനു തയാറാകുന്നു - മഹത്വത്തിൽനിന്ന് അപമാനത്തിലേക്കുള്ള മാറ്റം; സന്തോഷത്തിൽനിന്നു സങ്കടത്തിലേക്കുള്ള മാറ്റം; സർവശക്തിയിൽനിന്നു നിസഹായാവസ്ഥയിലേക്കുള്ള മാറ്റം. പാപിയായ മനുഷ്യനെ രക്ഷിക്കാൻ പരിശുദ്ധനായ ദൈവം തന്നിൽത്തന്നെ മാറ്റം വരുത്താൻ തയാറാകുന്നു. നാം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ ചില ചില്ലറ മാറ്റങ്ങൾ നമുക്കും ആയിക്കൂടേ?!
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്-24
ഫാ.ജേക്കബ് ചാണിക്കുഴി,
മംഗലപ്പുഴ സെമിനാരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top