യുഎഇ സന്ദർശനം വൻവിജയം; മാർപാപ്പ മൊറോക്കോയിലേക്ക്
Tuesday, February 5, 2019 2:09 AM IST
അബുദാബി: ഫ്രാൻസിസ് മാർ പാപ്പയുടെ യുഎഇ സന്ദർശനം ഇന്നു പൂർത്തിയാകും. ഉച്ചകഴിഞ്ഞ് ഒന്നിന് അദ്ദേഹം എത്തിഹാദ് വിമാനത്തിൽ റോമിലേക്കു മടങ്ങും.
മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടെ ഊഷ്മളമായ ക്രൈസ്തവ -മുസ്ലിം സഹകരണം ഉൗട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നും ഉണ്ടാകു മെന്ന് വത്തിക്കാൻ സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി മാർപാപ്പ അടുത്ത മാസം മെറോക്കോ സന്ദർശിക്കും.
പലസ്തീൻ, ഇസ്രയേൽ, ലബനൻ, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെയാണ് മാർപാപ്പയുടെ ചരിത്രം രചിച്ച യുഎഇ സന്ദർശനം സമാപിക്കുന്നത്.
യുഎഇയിലെ ദൗത്യം വൻവിജയമായതിന്റെ തുടർച്ചയായാണ് മൊറോക്കോയിലെ സന്ദർശനം.
പ്രത്യേക ലേഖകൻ