പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ൽ രാ​ജ്യ​ത്തെ സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കി തു​ട​ങ്ങി​യെ​ന്ന് പ്ര​ധ​നാ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ടെ​ത​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ "മ​ൻ​കി ബാ​തി'​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​സാ​മാ​ന്യ മ​നോ​ധൈ​ര്യ​മാ​ണ് ന​മ്മു​ടെ സൈ​നി​ക​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​സൈ​നി​ക​രു​ടെ​യാ​കെ ഓ​ർ​മ​യ്ക്ക് ത​ല​സ്ഥാ​ന​ത്ത് യു​ദ്ധ​സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യാ ഗേ​റ്റി​നും അ​മ​ർ​ജ​വാ​ൻ ജ്യോ​തി​ക്കും സ​മീ​പ​മാ​യി​രി​ക്കും സ്മാ​ര​കങ്ങൾ പ​ണി​യു​ക​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


വീ​ര​മൃ​ത്യു​വ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും രാ​ജ്യ​മാ​കെ അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.