ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ. പാ​ക് സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തി​രി​ച്ച​ടി തു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു പ​റ​ന്നെ​ന്നും ആ​സി​ഫ് ഗ​ഫൂ​ർ ട്വീ​റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് ആ​ദ്യ ട്വീ​റ്റ് പു​റ​ത്ത് വ​ന്ന​ത്.

മു​സ​ഫ​ർ​ബാ​ദ് സെ​ക്ട​റി​ൽ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ പാ​ക് അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ​തെ​ന്നും ത​ങ്ങ​ളു​ടെ സൈ​നി​ക​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ഇ​ന്ത്യ​ൻ നീ​ക്ക​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​ലെ​ന്നും ആ​സി​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നെ​തി​രെ തി​രി​ച്ച​ടി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണം.


അ​തേ​സ​മ​യം, ആ​രോ​പ​ണ​ത്തേ​ക്കു​റി​ച്ച് ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.