ക​ച്ചി​ൽ പാ​ക് ഡ്രോ​ൺ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു
ക​ച്ചി​ൽ പാ​ക് ഡ്രോ​ൺ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു
ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ഡ്രോ​ൺ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു. ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ൽ അ​ബ​ദാ​സ​യി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 ന് ​ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ താ​ഴ്ന്നു പ​റ​ന്ന പാ​ക് ചാ​ര വി​മാ​നം സൈ​ന്യം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

വ്യോ​മ​സേ​ന​യു​ടെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു പാ​ക് ഡ്രോ​ൺ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന​ത്. അ​തി​ർ​ത്തി​യി​ൽ സൈ​ന്യം അ​തീ​വ ജാ​ഗ്ര​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്.

ഇ​തി​നി​ടെ ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഭീ​ഷ​ണി​മു​ഴ​ക്കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ന് തി​രി​ച്ച​ടി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ടെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്മൂ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.