പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സൈ​ന്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണം: രാ​ഹു​ൽ ഗാ​ന്ധി
പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സൈ​ന്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണം: രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സൈ​ന്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​ണാ​താ​യ പൈ​ല​റ്റി​ന്‍റെ സു​ര​ക്ഷ​യി​ൽ രാ​ഹു​ൽ ആ​ശ​ങ്ക​പ്ര​ക​ടി​പ്പി​ച്ചു. ന​മ്മു​ടെ ധീ​ര​നാ​യ പൈ​ല​റ്റി​നെ കാ​ണാ​താ​യ വി​വ​രം ദു​ഖ​ത്തോ​ടെ​യാ​ണ് കേ​ട്ട​ത്. അ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ഉ​ട​ൻ ത​ന്നെ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ന​മ്മ​ൾ സൈ​ന്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ഒ​രു വൈ​മാ​നി​ക​നെ കാ​ണാ​നി​ല്ലെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ര​വി​ഷ് കു​മാ​ർ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. കാ​ണാ​താ​യ വൈ​മാ​നി​ക​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ഇ​ന്ന് രാ​വി​ലെ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ ഇ​വ​യെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന തു​ര​ത്തി.


പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ്-16 യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യും ര​വി​ഷ് കു​മാ​ർ സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പാ​ക് വി​മാ​ന​ങ്ങ​ളാ​ണ് വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​രു വൈ​മാ​നി​ക​ൻ ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി ലു​ണ്ടെ​ന്നും പാ​ക് സൈ​നി​ക മേ​ധാ​വി അ​റി​യി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.