പോ​റ​ൽ​പോ​ലും പ​റ്റ​രു​ത്, പൈ​ല​റ്റി​നെ മ​ട​ക്കി അ​യ​ക്ക​ണം; പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ
പോ​റ​ൽ​പോ​ലും പ​റ്റ​രു​ത്, പൈ​ല​റ്റി​നെ മ​ട​ക്കി അ​യ​ക്ക​ണം; പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: ക​സ്റ്റ​ഡി​യി​ലു​ള്ള പൈ​ല​റ്റി​നെ സു​ര​ക്ഷി​ത​മാ​യി മ​ട​ക്കി അ​യ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സൈ​നി​ക​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ട പാ​ക് ന​ട​പ​ടി​യേ​യും ഇ​ന്ത്യ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. രാ​ജ്യാ​ന്ത​ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടേ​യും ജ​നീ​വ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​ന​ങ്ങ​ളു​ടേ​യേും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​സ്റ്റ​ഡി​യി​ലു​ള്ള സൈ​നി​ക​ന് ഒ​രു ഉ​പ​ദ്ര​വും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി ഉ​ട​ൻ മ​ട​ക്കി അ​യ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സൈ​നി​ക​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പാ​ക്കി​സ്ഥാ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​തി​ർ​ത്തി ക​ട​ന്ന ഇ​ന്ത്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട് പൈ​ല​റ്റി​നെ ക ​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു പൈ​ല​റ്റി​ന്‍റെ ചി​ത്ര​വും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ട​ത്. പാ​ക്കി​സ്ഥാ​ൻ റേ​ഡി​യോ​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി ​റ്റ​ർ പേ​ജ് വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.


ക​ണ്ണു​കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ന്ന ഒ​രാ​ൾ പാ​ക്ക് സൈ​ന്യ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ന്ന​താ​ണ് വീ​ഡി യോ​യി​ൽ ഉ​ള്ള​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നി​യ​ന്ത്ര​ണ രേ​ഖ ലം​ഘി​ച്ച ഇ​ന്ത്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട് പൈ​ല​റ്റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ അ ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.