അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം: സു​ര​ക്ഷ ശ​ക്ത​മാ​ക്കി റെ​യി​ൽ​വേ​യും
അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം: സു​ര​ക്ഷ ശ​ക്ത​മാ​ക്കി റെ​യി​ൽ​വേ​യും
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റെ​യി​ൽ​വേ​യും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. അ​തി​ർ​ത്തി​ക്ക് സ​മീ​പം സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ൾ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ജ​മ്മു കാ​ഷ്മീ​രി​ലൂ​ടെ​യു​ള്ള എ​ല്ലാ ട്രെ​യി​നു​ക​ളി​ലും കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന ഡി​ജി അ​റി​യി​ച്ചു.


നേരത്തേ, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡ​ൽ​ഹി മെ​ട്രോ റെ​യി​ലി​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.