പാക്കിസ്ഥാനിൽ കയറി ഭീകരരെ വധിക്കാൻ ഇന്ത്യക്കു കഴിയും: ജയ്റ്റ്‌ലി
പാക്കിസ്ഥാനിൽ കയറി ഭീകരരെ വധിക്കാൻ ഇന്ത്യക്കു കഴിയും: ജയ്റ്റ്‌ലി
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ ക​ട​ന്നു ക​യ​റി ഭീ​ക​ര​രെ വ​ധി​ക്കാ​ൻ ഇ​ന്ത്യ​ക്കു സാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി.

പാ​ക്കി​സ്ഥാ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ൽ ക​ട​ന്ന് ചെ​ന്നാ​ണ് അ​മേ​രി​ക്ക ബി​ൻ ലാ​ദ​നെ വ​ധി​ച്ച​ത്. അ​മേ​രി​ക്ക​ക്ക് അ​തി​ന് ക​ഴി​യു​മെ​ങ്കി​ൽ ഇ​ന്ത്യ​ക്കും അ​ത്ത​ര​മൊ​രു ന​ട​പ​ടി സാ​ധ്യ​മാ​ണെ​ന്നാ​ണ് ജ​യ്റ്റ്‌ലി പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യു​ടെ ഇ​ന്ന​ത്തെ സ്ഥി​തി വ​ച്ച് എ​ന്തും ചെ​യ്യാ​നാ​കും.


രാ​ജ്യം ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ജ​യ്ഷ് ഇ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​ൻ മ​സൂ​ദ് അ​സ​റിനെ അ​വി​ടെ ചെ​ന്ന് വ​ധി​ക്കാ​ൻ മ​ടി​യി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ജ​യ്റ്റ്‌ലി ഇ​തു​വ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.