കേ​ൾ​ക്കു​ന്ന​ത് ശു​ഭ​വാ​ർ​ത്ത​ക​ൾ; ഇ​ന്ത്യ-​പാ​ക് പ്ര​ശ്ന​ത്തി​ൽ ട്രം​പ്
കേ​ൾ​ക്കു​ന്ന​ത് ശു​ഭ​വാ​ർ​ത്ത​ക​ൾ; ഇ​ന്ത്യ-​പാ​ക് പ്ര​ശ്ന​ത്തി​ൽ ട്രം​പ്
ഹാ​നോ​യി: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ശു​ഭ​വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നു​മാ​യു​ള്ള ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ-​പാ​ക് വി​ഷ​യ​ത്തി​ൽ ഞ​ങ്ങ​ള്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. പ്ര​ശ്ന​ങ്ങ​ള്‍ അ​തി​ന്‍റെ അ​ന്ത്യ​ത്തി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​വ ദ​ശാ​ബ്ദ​ങ്ങ​ളാ​യി തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.


നേരത്തെ, വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട യു​എ​സ് ഭീ​ക​ര​ർ​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ഭീ​ക​ര​ർ​ക്ക് പാ​ക്കി​സ്ഥാ​ൻ ന​ൽ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും നി​ർ​ത്ത​ണം. ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ള​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​നു മു​ന്ന​റി​യി​പ്പും അ​മേ​രി​ക്ക ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.