ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് റ​ഷ്യ; മോ​ദി​യെ പു​ടി​ൻ ഫോ​ണി​ൽ വി​ളി​ച്ചു
ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് റ​ഷ്യ; മോ​ദി​യെ പു​ടി​ൻ ഫോ​ണി​ൽ വി​ളി​ച്ചു
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാദിമിർ പുടിൻ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് റ​ഷ്യ​യു​ടെ പി​ന്തു​ണ അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ ഇ​ന്ത്യ​ൻ ന​ട​പ​ടി​ക​ളോ​ട് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

റ​ഷ്യ​യു​ടെ ഉ​റ​ച്ച പി​ന്തു​ണ​യ്ക്കു പു​ടി​നോ​ട് മോ​ദി ന​ന്ദി അ​റി​യി​ച്ചു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ബ​ല​മാ​യി​വ​രു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ഹ​ക​ര​ണം വീ​ണ്ടും ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു.


ഈ ​വ​ർ​ഷം റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന കി​ഴ​ക്ക​ൻ സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി​യെ പു​ടി​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.