രാജ്യത്തിന് അഭിമാനം; അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ സ്വാ​ഗ​തം ചെ​യ്ത് മോ​ദി
രാജ്യത്തിന് അഭിമാനം; അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ സ്വാ​ഗ​തം ചെ​യ്ത് മോ​ദി
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വീ​ര​പു​ത്ര​ൻ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വി​ർ​ധ​മാ​നെ മാ​തൃ​രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി അ​ഭി​ന​ന്ദ​നെ സ്വാ​ഗ​തം ചെ​യ്ത​ത്.

വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​നു സ്വ​ദേ​ശ​ത്തേ​ക്കു സ്വാ​ഗ​തം. നി​ങ്ങ​ളു​ടെ മാ​തൃ​കാ​പ​ര​മാ​യ ധൈ​ര്യ​ത്തെ കു​റി​ച്ച് രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നു. ന​മ്മു​ടെ സൈ​ന്യം 130 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.


യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ പി​ട​യി​ലാ​യ അ​ഭി​ന​ന്ദ​നെ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.20നാ​ണ് ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യ​ത്. 59 മ​ണി​ക്കൂ​റാ​ണ് അ​ഭി​ന​ന്ദ​ൻ പാ​ക്കി​സ്ഥാ​നി​ൽ ക​ഴി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.