അഭിനന്ദൻ എന്നതിനു കരുത്ത് എന്നുകൂടി അർഥം: നരേന്ദ്ര മോദി
അഭിനന്ദൻ എന്നതിനു കരുത്ത് എന്നുകൂടി അർഥം: നരേന്ദ്ര മോദി
അ​ഭി​ന​ന്ദ​ൻ എ​ന്ന വാ​ക്കി​ന് ഇ​നി രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്ത് എ​ന്നു കൂ​ടി അ​ർ​ഥ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​ഘ​ണ്ടു​വി​ലെ വാ​ക്കു​ക​ളു​ടെ അ​ർ​ഥം മാ​റ്റാ​ൻ വ​രെ ഇ​ന്ത്യ​ക്കു ക​ഴി​വു​ണ്ട്. അ​ഭി​ന​ന്ദ​ൻ എ​ന്ന വാ​ക്കി​ന് ഇ​തു​വ​രെ അ​ഭി​ന​ന്ദ​നം എ​ന്നു മാ​ത്ര​മാ​യി​രു​ന്നു അ​ർ​ഥം. എ​ന്നാ​ൽ, ധീ​ര സൈ​നി​ക​നി​ലൂ​ടെ അ​ത് രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്ത് എ​ന്ന് തി​രു​ത്തി​യെ​ഴു​ത​പ്പെ​ട്ടു എ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്.

പാ​ക്കി​സ്ഥാ​ൻ പി​ടി​യി​ൽ നി​ന്നു മോ​ചി​ത​നാ​യ വ്യോ​മ​സേ​നാ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​നെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം. ഇ​തോ​ടെ ഇ​ന്ത്യ​യെ ലോ​ക​രാ​ജ്യ​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ഒ​രു പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.