300 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു മോ​ദി പ​റ​ഞ്ഞോ?, ഷാ ​പ​റ​ഞ്ഞോ?; ചോ​ദ്യ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി
300 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു മോ​ദി പ​റ​ഞ്ഞോ?, ഷാ ​പ​റ​ഞ്ഞോ?; ചോ​ദ്യ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി
പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​ക്കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യം ആ​ൾ​നാ​ശ​മാ​യി​രു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി എ​സ്.​എ​സ്. അ​ലു​വാ​ലി​യ. പ്ര​ധാ​ന​മ​ന്ത്രി​യോ അ​മി​ത് ഷാ​യോ ബി​ജെ​പി വ​ക്താ​ക്ക​ളോ 300 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നോ എ​ന്നു മ​ന്ത്രി ചോ​ദി​ച്ച​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ഞാ​നും ക​ണ്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ൽ പ്ര​സം​ഗി​ച്ച​തു കേ​ട്ടു. 300 പേ​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നോ? ഏ​തെ​ങ്കി​ലും ബി​ജെ​പി വ​ക്താ​വ് പ​റ​ഞ്ഞോ? അ​മി​ത് ഷാ ​പ​റ​ഞ്ഞോ?- കോ​ൽ​ക്ക​ത്ത​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ അ​ലു​വാ​ലി​യ ചോ​ദി​ച്ചു. ആ​ൾ​നാ​ശ​മാ​യി​രു​ന്നി​ല്ല ല​ക്ഷ്യ​മെ​ന്നും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​കു​മെ​ന്നു തെ​ളി​യി​ക്ക​ലാ​യി​രു​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​രും കൊ​ല്ല​പ്പെ​ട്ടി​ല്ലെ​ന്ന അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളെ​കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു അ​ലു​വാ​ലി​യ​യു​ടെ മ​റു​പ​ടി.

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​ലു​വാ​ലി​യ​യു​ടെ വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തു. 300 ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത​യു​ടെ നി​ജ​സ്ഥി​തി എ​ന്താ​ണെ​ന്ന് മോ​ദി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.