നിപ ഭീതി; മൂന്നിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു
Monday, June 3, 2019 4:38 PM IST
കൊച്ചി/ തിരുവനന്തപുരം: യുവാവിന് നിപ ബാധയെന്ന സംശയമുയർന്നതിനു പിന്നാലെ സംസ്ഥാനത്തെ മൂന്നിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു. മൂന്നു മെഡിക്കല്‍ കോളജുകളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നത്. കോഴിക്കോട്, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകളിലാണ് മുന്‍ കരുതലായി പ്രത്യേക വാര്‍ഡുകള്‍ തുറന്നത്.