ലഡാക്കിലെ ജനങ്ങളുടെ ആവശ്യം സാക്ഷാത്കരിച്ചെന്ന് അമിത്ഷാ
Monday, August 5, 2019 4:18 PM IST
ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേന്ദ്ര സർക്കാർ നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്ററായിരിക്കും ഇവിടെ ഭരണ ചുമതലകൾ നിർവഹിക്കുകയെന്നും അമിത്ഷാ രാജ്യസഭയിൽ പറഞ്ഞു.
ലഡാക്ക് വളരെ വലിയ ഭൂപ്രകൃതിയാണ്. ബുദ്ധിമുട്ടേറിയ ഈ ഭൂപ്രകൃതിയിൽ ജനസംഖ്യ വളരെ കുറവാണ്. ഇതിനാൽ ഇവിടം കേന്ദ്ര ഭരണപ്രദേശമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരമാണ് നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമാക്കി ലഡാക്കിനെ മാറ്റിയതെന്നും അമിത്ഷാ പ്രമേയത്തിൽ വ്യക്തമാക്കി.