ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ കാ​ഷ്മീ​രി​ലേ​ക്ക് തി​രി​ക്കും. ഉ​ന്ന​ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം അ​ദ്ദേ​ഹം ഇ​ന്ന് വൈ​കി​ട്ട് കാ​ഷ്മീ​രി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കു​ക​യും കാ​ഷ്മീ​രി​നെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.


നേ​ര​ത്തെ, കാ​ഷ്മീ​ർ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യും ഡോ​വ​ൽ കാ​ഷ്മീ​രി​ൽ എ​ത്തി​യി​രു​ന്നു. ര​ണ്ടു ദി​വ​സം ഇ​വി​ടെ ത​ങ്ങി സ്ഥി​തി​ഗ​തി​ക​ൾ മ​ന​സി​ലാ​ക്കി​യ ശേ​ഷം ഡോ​വ​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 35,000ലേ​റെ സൈ​നി​ക​രെ ഇ​വി​ടെ വി​ന്യ​സി​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്.