കുട്ടികളെ കുരുക്കാൻ കഞ്ചാവ് മാഫിയയും
ലോകമെമ്പാടും തീവ്രവാദപ്രവർത്തനങ്ങൾ ശക്‌തമാകുന്ന കാലഘട്ടമാണിത്. ലഹരി വസ്തുക്കളുടെ വ്യാപനത്തിനു പിന്നിൽ ശത്രുരാജ്യങ്ങളുടെയും തീവ്രവാദസംഘടനകളുടെയും പങ്ക് തള്ളിക്കളയാനാവില്ല. ലഹരിക്കടിപ്പെടുന്നവരെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ എളുപ്പമാണ്. ലഹരിയില്ലാതെ ജീവിക്കാൻപറ്റാത്ത അവസ്‌ഥയിലെത്തുന്നവരെ തീവ്രവാദികൾക്ക് ഇഷ്ടമാണ്. അവരെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് കാരണം. കാൻസർ പോലുള്ള മാരക രോഗങ്ങളും സ്കിസോഫ്രേനിയ പോലുള്ള ഭ്രാന്തമായ മാനസികാവസ്‌ഥയുമാണു നിരന്തരമായ ലഹരി ഉപയോഗത്തിലൂടെ ലഭിക്കുന്ന സമ്മാനം.

മനോരോഗവിദഗ്ധരുടെയും മനഃശാസ്ത്രജ്‌ഞരുടെയും അഭിപ്രായത്തിൽ ലഹരിക്കടിപ്പെടുന്ന പ്രായം 12 ലും താഴെയെത്തിയിട്ടുണ്ട്. ആശുപത്രികളിലെ മനോരോഗ, മനഃശാസ്ത്ര വിഭാഗങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു. അക്രമസ്വഭാവം കാണിക്കുന്നതിനാൽ ഇവരിൽ പലരും വാർഡുകളിലെ ഇരുമ്പഴികൾക്കുള്ളിലാകുന്ന സ്‌ഥിതിയുണ്ട്. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ മാത്രമേ ലഹരിക്കടിപ്പെടുന്നവരെ രക്ഷിക്കാൻ സാധിക്കു. എവിടെയാണ് നമുക്കു തെറ്റുപറ്റിയത്? എന്തുകൊണ്ടാണു നമ്മുടെ കുട്ടികൾ ഇത്രവേഗത്തിൽ ലഹരിയിലേക്കൂളിയിടുന്നത്?

കൂട്ടുകാർ ജയിച്ചു; നൗഷാദ് തോറ്റു

ഇടത്തരം കുടുംബത്തിലെ അംഗമാണു നൗഷാദ്. ബാപ്പയുടെ ബിസിനസായിരുന്നു കുടുബത്തിന്റെ വരുമാനം. ഉമ്മയും ബാപ്പയും അതിരാവിലെ കടയിലേക്കുപോകും. കുട്ടികൾ സ്കൂളിലേക്കും. മാതാപിതാക്കൾ തിരികെ വീട്ടിലെത്തുമ്പോൾ കുട്ടികൾ കിടന്നിട്ടുണ്ടാകും. നൗഷാദ് പഠിത്തത്തിലും കായികരംഗത്തും മുന്നിൽ തന്നെയായിരുന്നു. എന്നാൽ കൂട്ടുകാർ അവന്റെ ദൗർബല്യമായിരുന്നു. അവർ പറയുന്നതെന്തും അവൻ ചെയ്യും. എസ്എസ്എൽസി പരീക്ഷയെത്തി. നൗഷാദിന് പരീക്ഷയെ ഭയമില്ലായിരുന്നു. ഫലം വന്നപ്പോൾ നൗഷാദ് പരാജയപ്പെട്ടു. ഇത് നൗഷാദിനെ തെല്ലും വേദനിപ്പിച്ചില്ല. റിസൾട്ടുമായി വളരെ സന്തോഷത്തോടെ കൂട്ടുകാരുടെ പക്കലേക്കോടിയെത്തി. റാങ്കുകിട്ടുമ്പോഴെന്നപോലെ ആഹ്ലാദാരവങ്ങളോടെ അവർ നൗഷാദിനെ എതിരേറ്റു. എന്താണു നടക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും വീട്ടുകാർക്കു മനസിലായില്ല. രണ്ടാമത് എസ്എസ്എൽസി എഴുതാനും തുടർന്നു പഠിക്കാനുമൊന്നും നൗഷാദിനു താത്പര്യമില്ലായിരുന്നു. വീട്ടുകാരുടെ ഉപദേശവും നിർബന്ധവും ഫലം കണ്ടില്ല.

നൗഷാദിന്റെ സ്വഭാവത്തിൽ വന്ന മാറ്റം വീട്ടുകാരെ വല്ലാതെ ഭയപ്പെടുത്തി. തൊട്ടതിനെല്ലാം ഭയങ്കര ദേഷ്യം. നിസാരകാര്യങ്ങൾക്കു പോലും വഴക്ക്. വീട്ടുപകരണങ്ങൾ അടിച്ചുടയ്ക്കാനും തുടങ്ങി. രാത്രിയിൽ ഉറക്കമില്ല. വീട്ടിൽ തലതിരിഞ്ഞ സന്താനമെന്ന വിളിപ്പേരു വീണെങ്കിലും നാട്ടിൽ നൗഷാദ് ഒരു പ്രസ്‌ഥാനമായി വളരുകയായിരുന്നു.

രാഷ്ട്രീയ നേതാക്കൾ നൗഷാദിനെ തേടിയെത്തി. പിന്നീട് വീട്ടിൽ വരുന്നതു വല്ലപ്പോഴുമായി. തല്ലും വെട്ടും കൊലയും അവനു ഹരമായി. പോലീസ്് കേസുകൾ ബിരുദങ്ങൾ വാരിക്കൂട്ടുന്ന ത്രില്ലിൽ ആസ്വദിച്ചു.

അങ്ങനെ കാലം കുറെ കഴിഞ്ഞു. അപ്പോഴേക്കും നൗഷാദിന്റെ മനസ് താളം തെറ്റി. തികച്ചും ഒരുഭ്രാന്തനെപ്പോലെ. കൂട്ടുകാരും നേതാക്കളും കൈവെടിഞ്ഞു. കൈകാലുകൾ ബന്ധിച്ച് അച്ഛൻ അവനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ച് സൈക്ക്യാട്രി വാർഡിലേക്കുമാറ്റി. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം മനഃശാസ്ത്രജ്‌ഞന്റെ കൗൺസലിംഗിനായി വരുമ്പോൾ എല്ലാവരും ശത്രുക്കളാണെന്നും തന്നെ അപായപ്പെടുത്തുമെന്നും ഇയാൾ പറഞ്ഞുകൊണ്ടിരുന്നു.

നൗഷാദിന്റെ ജീവിതത്തിൽ സംഭവിച്ചതെന്തെന്നറിയാൻ വീട്ടുകാർക്കും ആകാംക്ഷയുണ്ടായിരുന്നു. ഒടുവിൽ ആ രഹസ്യം വീട്ടുകാരോട് മനഃശാസ്ത്രജ്‌ഞൻ പങ്കുവച്ചു.

എസ്എസ്എൽസി പരീക്ഷയിൽ വന്ന ചോദ്യങ്ങളെല്ലാം നൗഷാദിന് നന്നായി അറിയുന്നതായിരുന്നു. പരീക്ഷ ജയിച്ചാൽ കൂടെ കൂട്ടില്ലെന്ന കൂട്ടുകാരുടെ നിലപാടിൽ നൗഷാദ് അവരുമായി സഹകരിക്കുകയായിരുന്നു. ചോദ്യങ്ങൾക്ക് നമ്പരിട്ടതിനു ശേഷം പടം വരച്ചുവച്ചിട്ട് ഇറങ്ങിപ്പോന്നു. കൂട്ടുകാരുടെ ഇഷ്‌ടം നിറവേറ്റി. പിന്നെ കൂട്ടുകാർക്കിടയിൽ താരമാകാൻ കഞ്ചാവു വലിച്ചു തുടങ്ങി. കഞ്ചാവു ലഹരിയിൽ നൗഷാദ് രാഷ്ട്രീയ കലാപങ്ങളുടെ നേതാവായതോടെ നാട്ടിൽ പേടിസ്വപ്നമായി. ഇതും അവൻ ആസ്വദിക്കുകയായിരുന്നു. ഒടുവിൽ മാനസികാരോഗ്യകേന്ദ്രത്തിലെത്തുമ്പോഴേക്കും കടുത്ത വിഷാദരോഗത്തിനടിമയായി. കൈവിട്ടുപോയ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ കുറ്റബോധത്തിലേക്കും എല്ലാവരും തന്നെ അപായപ്പെടുത്തുമെന്ന ചിന്തകളിലേക്കും തള്ളിയിട്ടു. മരുന്നിന്റെയും സൈക്കോതെറാപ്പിയുടേയുമെല്ലാം ഫലമായി ജീവിതം സാധാരണ നിലയിലെത്തിയെന്നു തോന്നിച്ചെങ്കിലും ക്രമേണ അക്രമാസക്‌തനായി തുടങ്ങി. തന്റെ മോൻ തന്റെ പഴയ നൗഷാദാകുമോ എന്ന ബാപ്പയുടെ നിറകണ്ണുകളോടെയുള്ള ചോദ്യത്തിന് ഡോക്ടർ മറുപടി നൽകി– മകന്റെ മയക്കുമരുന്നുപയോഗം അവന്റെ തലച്ചോറിന് കാര്യമായ ക്ഷതമേൽപ്പിച്ചിട്ടുണ്ട്. ജീവനും മരണത്തിനും നടുക്കുള്ള നൂൽപാലത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്. വികാരങ്ങളെ നിയന്ത്രിച്ച് സംസാരിക്കണമെങ്കിൽ ഇനിയും സമയമെടുക്കും. പൊതുവേ ശാന്തനെങ്കിലും ഏതു സമയവും സ്വഭാവം മാറാം. മയക്കുമരുന്നുപയോഗം മൂലമുണ്ടാകുന്ന ഡിപ്രഷൻ എന്ന രോഗാവസ്‌ഥയുടെ രണ്ടു തലങ്ങളിലൂടെയും (ചിലപ്പോൾ സങ്കടപ്പെട്ട് ഏകനായിരിക്കുക, ചിലപ്പോൾ തനിക്കുപറ്റിയ അബദ്ധങ്ങളോർത്ത് അക്രമാസക്‌തനാവുക– ബൈപോളാർ ഒന്നും രണ്ടും)സഞ്ചരിക്കുന്ന ഒരു മാനസികാവസ്‌ഥയിലാണ് നൗഷാദ്.


നൗഷാദിന്റെ ജീവിതത്തിൽ സംഭവിച്ചതv

മാതാപിതാക്കൾ മക്കളെ പഠിപ്പിച്ചു വലിയവരാക്കാൻ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതു മാത്രമാണ് മാതാപിതാക്കളുടെ ധർമമെന്നിവർ കരുതി. കുട്ടികളോടു സംസാരിക്കുവാനോ അവരുടെ കൂട്ടുകെട്ടുകളേക്കുറിച്ചന്വേഷിക്കുവാനോ അവർ സമയം കണ്ടെത്തിയില്ല. ഒരുമിച്ചു താമസിക്കുന്നുണ്ടെങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളുടേതിനു തുല്യമായിരുന്നു അവരുടെ ജീവിതം. കുട്ടികൾക്ക് അച്ഛന്റെയും അമ്മയുടെയും സാമീപ്യം അനുഭവിക്കാനോ സ്നേഹം നുകരാനോ ജീവിതത്തിനു വേണ്ട നിർദേശങ്ങൾ സ്വീകരിക്കാനോ വേദിയുണ്ടായിരുന്നില്ല. തങ്ങൾ ജീവിതത്തിൽ ആരാകണമെന്നുള്ള അന്വേഷണവും ഇതുണ്ടാക്കുന്ന പ്രതിസന്ധിയും (ശറലിശേ്യേ രൃശശെെ) യുവത്വത്തിന്റെ പ്രത്യേകതയാണ്. ഈ അന്വേഷണത്തിൽ നിരവധിയാളുകളെ അവൻ കണ്ടെത്തുന്നു. ഇതിൽ തന്റെ അഭിരുചികളോടു ചേർന്നു നിൽക്കുന്ന ഒരാളെ തന്റെ മാതൃകയായി അവൻ സ്വീകരിക്കുന്നു (ഞീഹല ങീറലഹ). എന്നാൽ, നൗഷാദിന്റെ തെരഞ്ഞെടുപ്പ് തെറ്റി.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരായി അവന്റെ റോൾ മോഡൽ. ഇത് ആരംഭത്തിലേ തിരുത്തിക്കൊടുക്കാൻ മാതാപിതാക്കൾക്കായില്ല. ഈ ബന്ധം ശക്‌തമാകുന്നതു പോലും അവർ അറിഞ്ഞില്ലെന്നുള്ളതാണ് സത്യം. വിമർശന ബുദ്ധിയില്ലാതെ മറ്റുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്ന പ്രായത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി യുവാക്കളെ ഉപയോഗിക്കുന്ന പാർട്ടിയിൽ അവൻ ചെന്നുപെട്ടു. ഇവരുടെ നിർദേശങ്ങൾ അനുസരിച്ചു തുടങ്ങിയപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു മാതാപിതാക്കൾ. കുട്ടികളുടെ ജീവിതത്തിൽ കാഴ്ചക്കാരുടെ റോളെടുക്കുന്ന മാതാപിതാക്കൾക്ക്് അവരുടെ വളർച്ചയിൽ കാര്യമായി സഹായിക്കാനാവില്ല. വളർത്തുന്ന രീതിയിലെ പ്രത്യേകതകളാണു കുട്ടിയെ നല്ലതും ചീത്തയും ആക്കുന്നത്. അതേക്കുറിച്ച് നാളെ

കുട്ടികൾക്കു ശാരീരിക, ബൗദ്ധിക വളർച്ച മാത്രം മതിയോ

ഐക്യു എന്താണെന്ന് ആരേയും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. ഇന്റലിജൻസ് കോഷ്യന്റ് (കിലേഹഹശഴലിരല ഝൗീശേലിേ) അഥവാ ബുദ്ധിമാനം. കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം നാം ചെയ്യുന്നു. ഒപ്പം അവരുടെ ശരീരവളർച്ചയ്ക്കാവശ്യമായതും. ഒരു വ്യക്‌തി ശാരീരികമായി വളരുന്നതിനൊപ്പം ശരിയായ മാനസികവളർച്ചയുമുണ്ടായാലേ നല്ല വ്യക്‌തിത്വമുണ്ടാകൂ. അതിനു വീണ്ടും മൂന്നു തരത്തിലുള്ള ‘ക്യൂ’ കൾ കുട്ടികളിൽ വികസിക്കണം. അത് സമൂഹജീവിതത്തിൽ വിജയിക്കുന്നതിനും യോജിച്ചു പ്രവർത്തിക്കുന്നതിനും ആവശ്യമായ മനോഭാവങ്ങൾ അടങ്ങിയ സോഷ്യൽ കോഷ്യന്റ് (െീരശമഹ ഝൗീശേലിേ) അഥവാ സാമൂഹ്യമാനം, ധാർമിക മൂല്യങ്ങളുള്ള തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കുന്ന സ്പിരിച്ചൽ കോഷ്യന്റ് (െുശൃശേൗമഹ ഝൗീശേലിേ) അഥവാ ആധ്യാത്മിക മാനം, വികാരങ്ങൾക്കടിപ്പെടാതെ വൈകാരിക പക്വതയോടെ പെരുമാറാൻ സഹായിക്കുന്ന ഇമോഷണൽ കോഷ്യന്റ് (ഋാീശേീിമഹ ഝൗീശേലിേ) അഥവാ വൈകാരികമാനം എന്നിവയാണ്.

ഇതൊന്നും ഒറ്റദിവസം കൊണ്ടാർജിക്കുന്നതല്ല. വ്യക്‌തി കാണിക്കുന്ന സ്വഭാവ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒക്കെ നൽകുന്ന തിരുത്തുകളിലൂടെ വളർച്ച പ്രാപിക്കുന്നതാണ്. ഇത്തരത്തിലുള്ള വളർച്ചകൾ മുരടിച്ചുപോയതാണ് നൗഷാദിന്റെ ജീവിതം ദുരന്തമാകാൻ കാരണമായത്.

(തുടരും)

പുകയുന്ന ലഹരി പൊലിയുന്ന ജീവിതം / ടോം ജോർജ്–1

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.