അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുൾപ്പെടെയുള്ളവർ അനുശോചനമറിയിച്ചു. ജനകീയ നേതാവിനെയാണ് നഷ്ടമായതെന്ന് പറഞ്ഞ രാഷ്ട്രപതി ജനലക്ഷങ്ങൾ നെഞ്ചേറ്റിയ നേതാവായിരുന്നു ജയലളിതയെന്നും അനുസ്മരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിനു തന്നെ നികത്താനാവാത്ത നഷ്ടമാണ് ജയയുടെ മരണത്തോടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാധാരണക്കാർക്കൊപ്പം നിന്ന നേതാവിനെയാണ് നഷ്ടമായതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്‌തമായ സാന്നിധ്യമാണ് ഇല്ലാതായതെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട നേതാവായിരുന്നു ജയലളിതയെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരളത്തോട് എന്നും മമത പുലർത്തിയ നേതാവിനെയാണ് നഷ്ടമായതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.


കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ചലചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ വിവിധ സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങി നിരവധിപ്പേർ ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.