ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു
ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചു. ചെന്നൈയിലെ രാജാജി ഹാളിലാണ് മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്നത്. രാവിലെ ആറുമണിയോടെയാണ് മൃതദേഹം പോയ്സ് ഗാർഡനിൽ നിന്ന് രാജാജി ഹാളിൽ എത്തിച്ചത്.

വൻ ജനാവലിയാണ് പോയ്സ് ഗാർഡനിലും രാജാജിഹാളിലും ജയലളിതയെ അവാസാനമായി ഒരു നോക്കു കാണാൻ തടിച്ചു കൂടിയത്. നേരത്തെ മുഖ്യമന്ത്രി പനീർശെൽവവും മന്ത്രിമാരും മറ്റ് നേതാക്കളും പോയ്സ് ഗാർഡനിലെത്തി ജയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.