ജയലളിതയുടെ മരണത്തിൽ അനുശോചിച്ച് മായാവതി
ജയലളിതയുടെ മരണത്തിൽ അനുശോചിച്ച് മായാവതി
ലക്നോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ ബിഎസ്പി അധ്യക്ഷയുമായ മായാവതി അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജയലളിതയെന്നും പാവങ്ങൾക്കും പിന്നോക്ക വിഭാഗക്കാർക്കും വേണ്ടിയാണ് പ്രവർത്തിച്ചതെന്നും മായാവതി വാർത്താക്കുറിപ്പിൽ പറഞ്ഞു. ജയലളിതയുടെ ദുഖത്തിൽ തമിഴ്നാട് ജനതയ്ക്കൊപ്പം താനും പങ്കുചേരുന്നുവെന്നും യുപി മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.