സന്നിധാനത്ത് അഞ്ചര ലക്ഷംപേർക്ക് അന്നദാനം
സന്നിധാനത്ത് അഞ്ചര ലക്ഷംപേർക്ക് അന്നദാനം
ശബരിമല: ലക്ഷങ്ങളെ സമൃദ്ധമായി ഊട്ടി സന്നിധാനത്തും പമ്പയിലുമായി ദേവസ്വം ബോർഡിന്റെ അന്നദാനം പുരോഗമിക്കുന്നു. ഇതിനകം സന്നിധാനത്ത് മാത്രം 5,57,070 പേർ അന്നദാനത്തിൽ പങ്കെടുത്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു. അന്നദാനത്തിന് സന്നിധാനത്ത് മാത്രം സംഭാവനയായി 23,49,935 രൂപ ലഭിച്ചു. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഒരേ സമയം 1300ൽപരം സീറ്റുകളിലായി ഭക്ഷണം നൽകാൻ കഴിയുന്നുണ്ട്.

പുലർച്ചെ മൂന്നു മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. ഊണ്, ഉപ്പുമാവ്, പൊങ്കൽ ഉൾപ്പെടെ അഞ്ചു തരത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. മികച്ച ഭക്ഷണം ലഭിക്കുതിനാൽ അയ്യപ്പന്മാർ സംതൃപ്തിയോടെയാണ് മടങ്ങുന്നത്. സന്നിധാനത്തിനു പുറമെ പമ്പയിലെ അന്നദാനമണ്ഡപത്തിൽ ആയിരം ഇരിപ്പിടങ്ങളിലായി ഒരേ സമയം ഭക്ഷണം നൽകുന്നുണ്ട്. കൂടുതൽ പേർക്ക് അന്നദാന സൗകര്യമൊരുക്കാനുള്ള തയാറെടുപ്പിലാണ് ദേവസ്വം ബോർഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.