വെർച്വൽ ക്യൂ ബുക്കിംഗ് സൗജന്യം
വെർച്വൽ ക്യൂ ബുക്കിംഗ് സൗജന്യം
ശബരിമല: ശബരിമല ദർശനത്തിനായി കേരള പോലീസ് ഏർപ്പെടു ത്തിയ വെർച്വൽ ക്യു സംവിധാനം പൂർണമായി സൗജന്യമാണെന്ന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ പി.കെ. മധു അറിയിച്ചു. കേരളത്തിന് പുറത്ത് വെർച്വൽ ക്യു ബുക്കിംഗിന് ഇന്റർനെറ്റ് കഫേകളും മറ്റും കേരള പോലീസിന് നൽകാനെന്ന് പറഞ്ഞ് 2000 രൂപയോളം ഓരോരുത്തരിൽനിന്നും ഈടാക്കുന്നതായി പരാതി കളുണ്ട്.


tthp://www.sabarimalaq.com/ എന്ന വെബ്സൈറ്റിലൂടെയാണ് വിർച്വൽ ക്യൂ സംവിധാനത്തിൽ ബുക്കിംഗ് നടത്താനാവുക. വിർച്വൽ ക്യൂ ഹെൽപ്ലൈൻ നമ്പർ: 0471 324 3000, 324 4000, 324 5000

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.