കെഎസ്ആർടിസി വരുമാനത്തിൽ വൻ ഇടിവ്
കെഎസ്ആർടിസി വരുമാനത്തിൽ വൻ ഇടിവ്
പമ്പ: കുമളി – പമ്പ റൂട്ടിൽ ജീപ്പുകൾ, സുമോ, മറ്റു വാഹനങ്ങൾ തീർഥാടകരെ കയറ്റി സമാന്തര സർവീസ് നടത്തുന്നതിനാൽ കെഎസ്ആർടിസിയുടെ പമ്പ ഡിപ്പോയിൽ വരുമാനത്തിൽ വൻ ഇടിവുണ്ടായി. ശമ്പള പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കെഎസ്ആർടിസിക്കു പമ്പ ഡിപ്പോയിലെ വരുമാനം കഴിഞ്ഞ ദിവസങ്ങളിൽ ഒരുപരിധിവരെ സഹായകരമായിരുന്നു. കെഎസ്ആർടിസിയിലെ 15 ബസുകളാണ് പമ്പ–കുമളി റൂട്ടിൽ സർവീസ് നടത്തുന്നത്. 200 രൂപയാണ് സമാന്തര സർവീസുകളിലെ ചാർജ്.

പമ്പയിൽ ഡ്യൂട്ടി ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയാണ് സമാന്തര സർവീസ് നടത്തുന്നതെന്ന് കെഎസ്ആർടിസി ഉദ്യോഗസ്‌ഥർ കുറ്റപ്പെടുത്തി. മോട്ടോർ വാഹനവകുപ്പിലെ കോട്ടയം, ഇടുക്കി സ്‌ഥലങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥർ സമാന്തര സർവീസിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്നു കെഎസ്ആർടിസി അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.