തീർഥാടകർക്കു സഹായകമായി പോലീസ് മൊബൈൽ ആപ്
തീർഥാടകർക്കു സഹായകമായി പോലീസ് മൊബൈൽ ആപ്
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനു സ്വീകാര്യതയേറുന്നു. ഇതിനകം പ്രശസ്തമായ വിർച്വൽ ക്യൂ സംവിധാനത്തിനൊപ്പം മൊബൈൽ ആപ്പും തീർഥാടകർക്ക് ഏറെ സഹായകമാവുകയാണ്. തീർഥാടകർക്ക് ആവശ്യമായ നിരവധി വിവരങ്ങൾ പുതിയ മൊബൈൽ ആപ് വഴി ലഭിക്കും.

സന്നിധാനത്ത് ദർശനത്തിനായി തൽസമയം വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാർക്കിംഗ് സ്ഥലങ്ങളിൽ തൽസമയമുള്ള ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ് എന്നിവയും പുതിയ മൊബൈൽ ആപ്പിൽ ലഭിക്കും. അടുത്തുള്ള ആശുപത്രികൾ, പെട്രോൾ പമ്പുകൾ, പോലീസ് സ്റ്റേഷനുകൾ എന്നീ വിവരങ്ങളും ആപ്പ് വഴി അറിയാം. കൂടാതെ, ശബരിമലയിലെ ഓരോ ദിവസത്തെയും പ്രധാന ചടങ്ങുകൾ, പ്രധാന ഫോൺ നമ്പരുകൾ, സുരക്ഷാ മുന്നറിയിപ്പുകൾ, പത്രക്കുറിപ്പുകൾ എന്നിവയും ലഭിക്കും.


കാണാതാവുന്ന ആളുകളുടെയും വസ്തുക്കളുടെയും വിവരങ്ങൾ രേഖപ്പെടുത്തി പോലീസിനെ അറിയിക്കാനും ആപ്പിൽ സൗകര്യമുണ്ട്. എല്ലാ പ്രധാന ദക്ഷിണേന്ത്യൻ ഭാഷകളിലും പൊതുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതും അപ്പിന്റെ സവിശേഷതയാണ്. വിർച്വൽ ക്യൂ ബുക്കിംഗിനുള്ള സൗകര്യവും ആപ്പ് ഒരുക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.