പ്ലാന്റ് പൂർണസജ്‌ജമാക്കിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും: ബോർഡ് ചെയർമാൻ
പ്ലാന്റ് പൂർണസജ്‌ജമാക്കിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും: ബോർഡ് ചെയർമാൻ
ശബരിമല: സന്നിധാനത്തെ മാലിന്യ സംസ്കരണപ്ലാന്റ് പ്രവർത്തനം പൂർണസജ്‌ജമാക്കി പ്രവർത്തിപ്പിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികൾ സ്വീകരിക്കാൻ നിർബന്ധതിമാകുമെന്ന് സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.

ഒന്നരവർഷം മുമ്പ് ആരംഭിച്ച പ്ലാന്റ് ഇപ്പോഴും ട്രയൽ റണ്ണിലാണെന്നാണ് അധികൃതർ പറയുന്നത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സന്നിധാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ ആവശ്യമുള്ളതെന്നും ചെയർമാൻ കെ സജീവ് പറഞ്ഞു.


പ്ലാന്റിന്റെ അപാകത ചൂണ്ടിക്കാട്ടി നിരവധി തവണ ശബരിമല ഉന്നതാധികാര സമിതിക്കും കരാറുകാരനും കത്തു നൽകിയിട്ടും മറുപടി നൽകാനുള്ള സാമാന്യ മര്യാദപോലും കാണിച്ചില്ല. ഇക്കാര്യവും പ്ലാന്റിന്റെ പ്രവർത്തനക്ഷമതയില്ലായ്മയും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ചെയർമാൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.