തങ്കഅങ്കി ഘോഷയാത്ര ഇന്ന്
തങ്കഅങ്കി ഘോഷയാത്ര ഇന്ന്
ശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തിൽ മണ്ഡല പൂജയ്ക്കു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്നു രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ നടയ്ക്കുവച്ച തങ്കഅങ്കി ആറന്മുള ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റെടുത്ത് സായുധപോലീസിന്റെ അകമ്പടിയോടെ പ്രത്യേകരഥത്തിലാണ് ശബരിമലയിലേക്കു കൊണ്ടുപോകുന്നത്. 25ന് വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പ് തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 26നു നടക്കുന്ന മണ്ഡലപൂജയ്ക്കും തങ്കഅങ്കി ചാർത്തും. ഇന്നു പുലർച്ചെ അഞ്ചു മുതൽ ഏഴുവരെ പാർഥസാരഥി ക്ഷേത്രത്തിൽ തങ്കഅങ്കി ദർശനത്തിനുള്ള സൗകര്യമുണ്ടാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.