തങ്കഅങ്കി ഘോഷയാത്രയ്ക്കു വരവേല്പ്
തങ്കഅങ്കി ഘോഷയാത്രയ്ക്കു വരവേല്പ്
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്കു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്രയ്ക്കു വിവിധ ക്ഷേത്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഭക്‌തിനിർഭരമായ വരവേല്പ് നൽകി. പ്രത്യേക തയാറാക്കിയ രഥത്തിൽ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി ദർശിക്കാൻ വൻഭക്‌തജനത്തിരക്കാണ് ക്ഷേത്രങ്ങളിലും ഘോഷയാത്ര കടന്നുപോയ വീഥികൾക്കിരുവശവും കാണപ്പെട്ടത്.

മൂർത്തിട്ട ഗണപതിക്ഷേത്രം, പുന്നംതോട്ടം ദേവീക്ഷേത്രം, ചവുട്ടുകുളം മഹാദേവക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, നെടുമ്പ്രയാർ തേവലശേരി ദേവിക്ഷേത്രം, നെടുമ്പ്രയാർ ജംഗ്ഷൻ, കോഴഞ്ചേരി ടൗൺ, പാമ്പാടിമൺ, കാരംവേലി, ഇലന്തൂർ ഭഗവതിക്കുന്ന് ദേവിക്ഷേത്രം, ഇലന്തൂർ ഗണപതിക്ഷേത്രം, ഇലന്തൂർ നാരായണമംഗലം, അയത്തിൽ മലനട ജംഗ്ഷൻ, അയത്തിൽ കുടുംബയോഗ മന്ദിരം, അയത്തിൽ ഗുരുമന്ദിരം ജംഗ്ഷൻ, മെഴുവേലി ആനന്ദഭൂതേശ്വരം, ഇലവുംതിട്ട ദേവീക്ഷേത്രം, ഇലവുംതിട്ട മലനട, മുട്ടത്തുകോണം എസ്എൻഡിപി മന്ദിരം, കൈതവന ദേവീക്ഷേത്രം, പ്രക്കാനം ഇടനാട് ഭഗവതിക്ഷേത്രം, ചീക്കനാൽ, ഊപ്പമൺ ജംഗ്ഷൻ എന്നിവിടങ്ങളിൽ തങ്കഅങ്കിയ്ക്ക് സ്വീകരണം നൽകി.


ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിൽ രാത്രിയോടെ തങ്കഅങ്കി ഘോഷയാത്ര എത്തിയപ്പോൾ വൻജനാവലിയാണ് സ്വീകരിക്കാനെത്തിയിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.