ശബരിമലയിൽ തിരക്ക് തുടരുന്നു
ശബരിമലയിൽ തിരക്ക് തുടരുന്നു
ശബരിമല: മണ്ഡലഉത്സവം കഴിഞ്ഞ് നട അടയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നു പുലർച്ചെ ക്ഷേത്രനട തുറന്നപ്പോൾ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം കഴിഞ്ഞും ഉണ്ടായിരുന്നു. ഇതോടൊപ്പംതന്നെ നെയ്യഭിഷേകത്തിനുള്ള ക്യൂവും നീണ്ടിരുന്നു. ഇന്നു പുലർച്ചെയും വടക്കേനടയിൽ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടായെങ്കിലും സന്നിധാനം പോലീസ് കൺട്രോളർ ഉൾപ്പെടെ നേരിട്ട് ഇടപെട്ട് തിരക്ക് നിയന്ത്രിക്കുകയായിരുന്നു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെങ്കിൽ ശാസ്ത്രീയമായ സമീപനം പോലീസിൽ ഉണ്ടാകണമെന്ന് തീർഥാടകർ അഭിപ്രായപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.