ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
ന്യൂഡൽഹി: യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതായി കേന്ദ്രസർക്കാർ. ഫാ. ടോമിന്‍റെ മോചനം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിൽ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.

ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.