Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ദൈവകാരുണ്യത്തിനു നന്ദി: സിസ്റ്റർ പ്രേമ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവാർത്ത ദീപികയുടെ കോട്ടയം ഓഫീസിൽനിന്നാണ് വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കോൽക്കത്തയിലെ മദർ ഹൗസിൽ അറിഞ്ഞത്. ‘ദൈവത്തിന്റെ കാരുണ്യത്തിനു നന്ദി’ സിസ്റ്റർ സുപ്പീരിയർ പ്രേമ മോചനവാർത്ത അറിഞ്ഞ നിമിഷം ഫോണിൽ ദീപികയോടു പ്രതികരിച്ചു.
‘ലോകത്തിന്റെ പ്രാർഥന ദൈവം കൈവിട്ടില്ല. ആയിരം നന്ദി ’ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് സുപ്പീരിയർ പാലാ ചേർപ്പുങ്കൽ സ്വദേശി സിസ്റ്റർ ലൈസ അറയ്ക്കക്കുന്നേൽ ആശ്വാസം പങ്കുവച്ചു.
യെമനിലെ ഏദനിൽ മദർ തെരേസ സ്ഥാപിച്ച അഗതിമന്ദിരത്തിൽ ആത്മീയ ശുശ്രൂഷ ചെയ്തുവരുന്പോഴാണ് 2016 മാർച്ച് നാലിന് രാവിലെ അതിദാരുണമായ കൂട്ടക്കൊലയുണ്ടായത്. ഇവിടെ ആതുരശുശ്രൂഷ ചെയ്തിരുന്ന മദർ തെരേസ സന്യാസസമൂഹത്തിലെ ജാർഖണ്ഡ് സ്വദേശി സിസ്റ്റർ ആൻസലം (57), റുവാണ്ടയിൽനിന്നുള്ള സിസ്റ്റർ മാഡ്രിഡ് (44), സിസ്റ്റർ റെജിനിറ്റ് (32), കെനിയക്കാരി സിസ്റ്റർ ജൂഡിറ്റ് (32) എന്നിവരും മറ്റ് 12 പേരും തീവ്രവാദികളുടെ വെടിയേറ്റുമരിച്ചു. ഇവർക്കൊപ്പം ശുശ്രൂഷ ചെയ്തിരുന്ന തൊടുപുഴ ഇളംദേശം പുൽപ്പറന്പിൽ സിസ്റ്റർ സാലി തലനാരിഴക്കു വെടിയേൽക്കാതെ രക്ഷപ്പെട്ടു.
വിശുദ്ധ കുർബാന അർപ്പിച്ചശേഷം ഇതേസമയം ചാപ്പലിൽ പ്രാർഥനയിലായിരുന്ന ടോം അച്ചനെ തീവ്രവാദികൾ ബന്ദിയാക്കി വാഹനത്തിൽ വലിച്ചിഴച്ചുകൊണ്ടുപോയി. അന്നു മുതൽ ടോമച്ചന്റെ മോചനത്തിനുവേണ്ടി മിഷനറീസ് ഓഫ് ചാരിറ്റിയുടെ ലോകമെന്പാടുമുള്ള മഠങ്ങളിൽ പ്രാർഥന നടന്നുവരികയായിരുന്നു.
‘കോൽക്കത്തയിൽ വിശുദ്ധ മദർ തെരേസയുടെ കബറിടത്തോടു ചേർന്ന് ഫാ. ടോം ഉഴുന്നാലിലിന്റെ ഒരു ചെറിയ ഫോട്ടോ ഞങ്ങൾ വച്ചിട്ടുണ്ട്. അച്ചനെ രക്ഷിക്കാൻ മദർ തെരേസയുടെ മധ്യസ്ഥത ഞങ്ങൾ യാചിച്ചുപോന്നു. പ്രിയ മദറിന്റെ മധ്യസ്ഥതയിലുള്ള അത്ഭുതകരമായ അനുഗ്രഹംകൂടിയാണിത്. ഈ കബറിനുചുറ്റും രാപകൽ സന്യാസിനിമാർ ജപമാല ചൊല്ലിവരികയായിരുന്നു’. സിസ്റ്റർ ലൈസ പറഞ്ഞു.
മദർ ഹൗസിലെ ചാപ്പലിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാക്ക് ബോർഡിൽ ഇന്നലെ വൈകുന്നേരം വരെ പ്രാർഥനാ നിയോഗങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഇങ്ങനെ എഴുതിയിരുന്നു
‘ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം.’മദർ ഹൗസിൽ ദിവസവും രാവിലെ ആറിനുള്ള വിശുദ്ധ കുർബാനമധ്യേ ഉപവിയുടെ സഹോദരികൾ ടോം അച്ചന്റെ മോചനത്തിനുവേണ്ടി ഇന്നലെ രാവിലെയും നിയോഗം വച്ചു പ്രാർഥിച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കോൽത്ത ബിഷപ്സ് ഹൗസ് റോഡിലെ ഗ്രോട്ടോയിലേക്കു കന്യാസ്ത്രീകൾ ചെരുപ്പിടാതെ കുരിശിന്റെ വഴി നടത്തിയിരുന്നു. ആഴ്ചയിലൊരിക്കൽ സഭയിലെ എല്ലാ അംഗങ്ങളും ഉപവാസം അനുഷ്ഠിച്ചും ടോം അച്ചന്റെ മോചനത്തിനായി യാചനാപ്രാർഥന അർപ്പിച്ചുപോന്നു.
‘രോഗവേദനകൾ മറന്ന് യെമനിലെ ഏഡനിലേക്കു പോയത് കന്യാസ്ത്രീകളുടെ ആധ്യാത്മിക ചുമതല ഏറ്റെടുക്കാൻ ആഗ്രഹിച്ചാണ്. സഹോദരിമാർക്ക് കൂദാശകൾ മുടങ്ങാതിരിക്കാൻ ജീവൻ പണയപ്പെടുത്തിയും അച്ചൻ അവിടെ എത്തുകയായിരുന്നുവെന്നു സിസ്റ്റർ ലൈസ പറഞ്ഞു.
മോചനത്തിൽ ആശ്വാസം പങ്കുവച്ചതിനൊപ്പം ഇന്നലെ വൈകുന്നേരം കൃതജ്ഞതാബലിയും ഒപ്പം ജപമാലയും മദർ തെരേസയുടെ കബറിട ചാപ്പലിൽ നടത്തി.മദർ ഹൗസിലേക്ക് ഇന്നലെ വൈകുന്നേരം മൂന്നിന് ദീപികയുടെ കോട്ടയം ഓഫീസിൽനിന്നു വിളിക്കുന്പോൾ കോൽക്കത്തയിലെ ആസ്ഥാന മന്ദിരത്തിൽ സഭാനേതൃത്തിന്റെ പ്രത്യേകയോഗം നടന്നുവരികയായിരുന്നു.
മദർ ഹൗസിൽ ടെലിവിഷനും സിസ്റ്റേഴ്സിനു മൊബൈൽ ഫോണും ഇല്ലാത്തതിനാൽ ടോം അച്ചന്റെ മോചനം ലോകം ആശ്വാസത്തോടെ കേട്ടറിഞ്ഞപ്പോഴും മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ ആതുരശുശ്രൂഷാ ജോലികളിലായിരുന്നു. മദർ ഹൗസിനോടു ചേർന്നുള്ള സ്ഥാപനങ്ങളായ ശിശുഭവനിലും കാളിഘട്ടിലെ നിർമൽഹൃദയ് വൃദ്ധമന്ദിരത്തിലും ടോമച്ചന്റെ മോചനം ആശ്വാസത്തോടെയാണ് സിസ്റ്റേഴ്സ് കേട്ടറിഞ്ഞത്.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജന്മനാട്ടിലേക്ക് സ്നേഹസ്വാഗതം
യെമൻ മനുഷ്യരക്തത്തിന്റെ മണമുള്ള മണ്ണാണെന്ന് ഫാ.ടോം ഉഴുന്നാലിലിന് അറിയാമാ യിരുന്നു. ആ മണ്ണിൽ കാലുകുത
"കൊതിച്ചതു മോചനമല്ല, ബലിയർപ്പണം'
‘യമനിൽ അരക്ഷിതമായ ജീവിതപരിസരങ്ങളോടു മല്ലിട
നാടും വീടുമൊരുങ്ങി; ടോമച്ചനെ വരവേൽക്കാൻ
ഉഴുന്നാലിൽ കുടുംബാംഗങ്ങൾ റോസാപ്പൂക്കൾ നൽകി ഇന്നു രാത്രി എട്ടി
ദുരിതാനുഭവ നാൾവഴി...
2016 മാർച്ച് നാല് :
ഫാ. ടോം ഉഴുന്നാ
ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
മാർച്ച് നാല്. വെള്ളിയാഴ്ച. പ്രാദേശിക സമയം രാവിലെ എട്ടുമണി. യെമനിലെ തുറമുഖ നഗ
ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർ
ഫാ.ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവറയിൽ നിന്നും രക്ഷപെട്ട ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിക്കും ഇന്ത്യയില
ഫാ.ടോം സലേഷ്യൻ സഭാ ആസ്ഥാനത്ത്; പുതിയ ചിത്രം പുറത്ത്
റോം: യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാന
കൃതജ്ഞതയോടെ രാമപുരം
രാമപുരം: ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയ അന്നു മുതൽ നാളിതു
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ ആശ്വാസം: കർദിനാൾ മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിൽ മോചിതനായതിൽ സ
നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
തൊടുപുഴ: 2016 മാർച്ച് നാലിനു യെമനിലെ ഏദൻ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമഭവ
സഫലമായതു സഭയുടെ പ്രാർഥനകളും പ്രയത്നങ്ങളും
കൊച്ചി: മലയാളിയായ സലേഷ്യൻ വൈദികൻ യമനിൽ ബന്ദിയാ
ആശ്വാസത്തോടെ, നന്ദിയോടെ സലേഷ്യൻ സഭ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവാർത്തയറിഞ്ഞ് അദ്ദേഹം അംഗമായ സലേഷ്യ
സഹനങ്ങൾക്കും പ്രാർഥനകൾക്കുമുള്ള ഉത്തരം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹനവഴികളിൽ നിരന്തരമായ പ്രാർഥനകൾക്ക
സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
കോതമംഗലം : ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ സമാന ദുരിതപർവം താണ്ടിയ മറ്റൊരു മലയാളി
ഉഴുന്നാലിൽ കുടുംബത്തിന് ആശ്വാസമുഹൂർത്തം
രാമപുരം: ഒന്നര വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കുമൊടുവിൽ ഇന്നലെ ഉച്ചക
ഫാ. ടോം ഉഴുന്നാലിന്റെ ചികിത്സയ്ക്കായി എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോ
ഫാ.ടോം ഉഴുന്നാലിൽ റോമിലെത്തി; വിശ്രമത്തിനുശേഷം നാട്ടിലേക്ക്
വത്തിക്കാൻ: ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിൽ റോമിൽ എത്തി.
ഉഴുന്നാലിലിന്റെ മോചനം സന്തോഷകരമായ വാർത്തയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റ
ഫാ.ടോമിന്റെ മോചനം: അറേബ്യൻ വികാരിയാത്ത് കൃതജ്ഞത അറിയിച്ചു
സന: യെമനിലെ ഏദനിൽ നിന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാല
ഫാ.ടോമിന്റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്റെ ഇടപെടൽ
മസ്കറ്റ്: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് നിർണായകമായത് വത്
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
ന്യൂഡൽഹി: യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പി
ഒമാൻ മാധ്യമങ്ങൾ ഫാ.ടോമിന്റെ പുതിയ ചിത്രം പുറത്തുവിട്ടു
മസ്കറ്റ്: യെമനിൽ നിന്നും മോചിതനായി മസ്കറ്റിൽ എത്തിയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ പുതിയ ചി
തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
കോട്ടയം: രാമപുരം സ്വദേശിയും സലേഷ്യൻ വൈദികനുമായ ഫാ. ടോം ഉഴുന്നാ
പ്രാർഥനകൾ സഫലം; ഫാ.ടോം ഉഴുന്നാലിൽ മോചിതനായി
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top