നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
തൊ​ടു​പു​ഴ: 2016 മാ​ർ​ച്ച് നാ​ലി​നു യെ​മ​നി​ലെ ഏ​ദൻ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ആ​ശ്ര​മ​ഭ​വ​നി​ൽ (വ​യോ​ജ​ന​സേ​വ കേ​ന്ദ്രം)​ന​ട​ന്ന ഭീ​ക​ര​ത ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യി​ലെ അവിടത്തെ പ്രവർത്തകരിൽശേഷിച്ച അം​ഗ​മാ​യ സി​സ്റ്റ​ർ സാ​ലി​ക്കൊ​പ്പം ഇ​നി സ​ലേ​ഷ്യ​ൻ വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലും. വ​യോ​ജ​ന​സേ​വാ കേ​ന്ദ്ര​ത്തി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ ന​ട​ത്തി​യ അ​രും​കൊ​ല​യി​ൽ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യി​ലെ നാ​ലു ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

സി​സ്റ്റ​ർ സാ​ലി ഭീ​ക​ര​രി​ൽനി​ന്നും അ​ഭ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ ഫാ. ​ടോ​മി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ സി​സ്റ്റ​ർ സാ​ലി ഇപ്പോൾ ല​ബ​ന​നി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ത്തി​ലാണ്. തൊ​ടു​പു​ഴ ഇ​ളം​ദേ​ശം പു​ൽ​പ്പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ​യും റോ​സ​മ്മ​യു​ടെ​യും മ​ക​ളാ​ണ് സി​സ്റ്റ​ർ സാ​ലി. ഭീ​ക​ര​രി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ശേ​ഷം സ​ഭത​ന്നെ ഇ​വ​രെ ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ ഭ​വ​ന​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഏ​റെ വൈ​കാ​തെ അ​വ​ർ ല​ബ​ന​നി​ലേ​ക്ക് പോയി. അ​ച്ച​ൻ ജീ​വ​നോ​ടെ തി​രി​ച്ചുവ​രു​മെ​ന്നു സി​സ്റ്റ​ർ സാ​ലി വി​ശ്വ​സി​ച്ചി​രു​ന്നു. ര​ക്ത​സാ​ക്ഷി​യാ​കാ​ൻ ആ​ഹ്വാ​നം ചെ​യ്ത വൈ​ദി​ക​നാ​യി​രു​ന്നു ഫാ. ​ടോ​മെ​ന്നു സി​സ്റ്റ​ർ സാ​ലി പ​റ​യുന്നു. ദി​വ്യ​കാ​രു​ണ്യനാ​ഥ​ന്‍റെ മു​ന്നി​ൽ കൈ​വി​രി​ച്ചു​നി​ൽ​ക്കു​ന്ന ഫാ. ​ടോ​മി​നെ ദൈ​വം ആ ​ഭീ​ക​ര​ത ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ തി​രി​ച്ചു കൊ​ണ്ടുവ​രു​ന്ന​തി​നാ​യി സി​സ്റ്റ​ർ സാ​ലി പ്രാ​ർ​ഥി​ച്ചി​രു​ന്നു, അ​തി​ലു​പ​രി വി​ശ്വ​സി​ച്ചി​രു​ന്നു. 18 മാ​സ​ത്തി​നു​ശേ​ഷം ഫാ. ​ടോം ര​ക്ഷ​പ്പെ​ടു​ന്പോ​ൾ ആ ​ഭീ​ക​ര​ത​യും ദൈ​വ​ത്തി​ന്‍റെ നി​യോ​ഗ​വും ലോ​ക​ത്തി​ലേ​ക്ക് വെ​ളി​പ്പെ​ടു​ത്ത​പ്പെ​ടു​ക​യാ​ണ്.


ഒരു വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഭീ​ക​ര​ർ ഭ​വ​ന​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​ത്. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ചാ​പ്പ​ലി​ൽ ഒ​റ്റ​യ്ക്കു പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. നീ​ല വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഭീ​ക​ര​ർ ഗാ​ർ​ഡി​നെ​യും ഡ്രൈ​വ​റെ​യും വ​ധി​ച്ചു. ഭീ​ക​ര​ർ വ​ധി​ക്കാ​നെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം അ​റി​യി​ക്കാ​ൻ ഓ​ടി​യ എ​ത്യോ​പ്യ​ക്കാ​രെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട​ശേ​ഷം വെ​ടി​വ​ച്ചു കൊ​ന്നു. ഭ​വ​ന​ത്തി​ലെ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കാ​ൻ നി​ന്ന നാ​ലു സ്ത്രീ​ക​ളെ​യും വെ​ടി​വ​ച്ചു കൊ​ന്നു.

അ​തി​നു​ ശേ​ഷ​മാ​ണു സി​സ്റ്റ​ർ ജൂ​ഡി​ത്തി​നെ​യും സി​സ്റ്റ​ർ റെ​ജി​നെ​റ്റി​നെ​യും ബ​ന്ധി​ച്ച​തി​നു​ശേ​ഷം വ​ധി​ച്ച​ത്. അ​ടു​ത്ത ഭ​വ​ന​ത്തി​ലെ​ത്തി​യ​ സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റി​നെ​യും സി​സ്റ്റ​ർ ആ​ൻ​സ്‌ലെമി​നെ​യും കൊ​ല​പ്പെ​ടു​ത്തി. സി​സ്റ്റ​ർ സാ​ലി ഫാ. ​ടോ​മി​നു മു​ന്ന​റി​യി​പ്പുന​ൽ​കാ​നാ​യി ഓ​ടി​യെ​ങ്കി​ലും അ​തി​നു​മു​ന്പു ഭീ​ക​ര​ർ കോ​ണ്‍വെന്‍റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. സി​സ്റ്റ​ർ സാ​ലി റെ​ഫ്രി​ജ​റേ​റ്റ​ർ​ മു​റി​യി​ൽ പ്ര​വേ​ശി​ച്ച് വാ​തി​ലി​ന്‍റെ പി​റ​കി​ൽ നി​ന്നു. അ​ഞ്ചാ​മ​ത്തെ ക​ന്യാ​സ്ത്രീ​യെ അ​ന്വേ​ഷി​ച്ചു ഭീ​ക​ര​ർ മു​റി​ക​ൾ ക​യ​റി​യി​റ​ങ്ങി. സി​സ്റ്റ​റി​ന്‍റെ സ​മീ​പ​ത്തുകൂ​ടെ​യും ​ക​ട​ന്നുപോ​യെങ്കിലും അ​വ​ർ ക​ണ്ടി​ല്ല. ഒ​രു നി​ശ്വാ​സം പോ​ലും ഉ​യ​ർ​ന്നാ​ൽ ഭീ​ക​ര​ർ അ​റി​യു​മാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ കേ​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.