എ​ബി വെ"ഡി'​ക്കെ​ട്ട് വി​ല്ലി​യേ​ഴ്സ്..! ബാം​ഗ്ലൂ​രി​ന്‍റെ ച​ല​ഞ്ചി​ൽ ഡ​ൽ​ഹി വീ​ണു
എ​ബി വെ"ഡി'​ക്കെ​ട്ട് വി​ല്ലി​യേ​ഴ്സ്..! ബാം​ഗ്ലൂ​രി​ന്‍റെ ച​ല​ഞ്ചി​ൽ ഡ​ൽ​ഹി വീ​ണു
എ​.ബി ഡി ​വി​ല്ലി​യേ​ഴ്സി​ന്‍റെ വെ​ട്ടി​ക്കെ​ട്ടി​ൽ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ആ​റു വി​ക്ക​റ്റി​ന് ഡ​ൽ‌​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ പ​രാ​ജ‍​യ​പ്പെ​ടു​ത്തി. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ബാം​ഗ്ലൂ​ർ 12 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. പ​ത്ത് ഫോ​റും അ​ഞ്ച് സി​ക്സ​റു​ക​ളും പ​റ​ത്തി പു​റ​ത്താ​കാ​തെ നി​ന്ന ഡി ​വി​ല്ലി​യേ​ഴ്സ് (90) ബാം​ഗ്ലൂ​രി​നെ അ​നാ​യാ​സം വി​ജ​യ​ത്തി​ലേ​ക്ക് ന‍​യി​ച്ചു.

കേ​വ​ലം 39 പ​ന്തി​ൽ​നി​ന്നാ​ണ് എ​ബി ഡി 90 ​റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടി​ന് 29 എ​ന്ന നി​ല​യി​ൽ​നി​ന്ന് പ​ത​റി​യ ബാം​ഗ്ലൂ​രി​നെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കൊ​പ്പം (30) ആ​ഞ്ഞ​ടി​ച്ച എ​ബി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. കോ​ഹ്‌​ലി​യും ആ​ൻ​ഡേ​ഴ്സ​ണും (15) അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യി​ട്ടും മ​ൻ​ദീ​പ് സിം​ഗി​നെ (17) കൂ​ട്ടു​പി​ടി​ച്ച് എ​ബി ഡി ​വി​ജ​യം അ​നാ​യാ​സം അ​ടി​ച്ചെ​ടു​ത്തു.


നേ​ര​ത്ത ആ​ദ്യം ബാ​റ്റു ചെ​യ്ത ഡ​ല്‍​ഹി നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 174 റ​ണ്‍​സ് എ​ടു​ത്ത​ത്. ശ്രേ​യ​സ് അ​യ്യ​രു​ടേ​യും (52) ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും (85) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഡ​ൽ​ഹി​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. 23 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ ജേ​സ​ണ്‍ റോ​യി​യേ​യും ക്യാ​പ്റ്റ​ന്‍ ഗൗ​തം ഗം​ഭീ​റി​നേ​യും ന​ഷ്ട​പ്പെ​ട്ട ഡ​ല്‍​ഹി​യെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത് മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന ശ്രേ​യ​സ് അ​യ്യ​രും ഋ​ഷ​ഭ് പ​ന്തു​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.