സി​ക്സ​ർ മ​ഴ​യു​മാ​യി ശ്രേ​യ​സ്, ക്ലാ​സ് തെ​ളി​യി​ച്ച് പൃ​ഥ്വി; ഡെ​വി​ൾ​സി​നു കൂ​റ്റ​ൻ സ്കോ​ർ
സി​ക്സ​ർ മ​ഴ​യു​മാ​യി ശ്രേ​യ​സ്, ക്ലാ​സ് തെ​ളി​യി​ച്ച് പൃ​ഥ്വി; ഡെ​വി​ൾ​സി​നു കൂ​റ്റ​ൻ സ്കോ​ർ
ന്യൂ​ഡ​ൽ​ഹി: ഗൗ​തം ഗം​ഭീ​റി​ൽ​നി​ന്നു നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രു​ടെ (40 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 93) യും ​യു​വ​താ​രം പൃ​ഥ്വി ഷാ​യു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നു കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റു ചെ​യ്ത ഡ​ൽ​ഹി നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219 റ​ണ്‍​സ് നേ​ടി.

ഡോ​സ് നേ​ടി​യ കൊ​ൽ​ക്ക​ത്ത ഡ​ൽ​ഹി​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​ക്കാ​യി കോ​ളി​ൻ മ​ണ്‍​റോ(33)​യും പൃ​ഥ്വി ഷാ​യും ചേ​ർ​ന്ന് 59 റ​ണ്‍​സ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ നേ​ടി.

ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു പൃ​ഥ്വി-​ശ്രേ​യ​സ് കൂ​ട്ടു​കെ​ട്ട്. സ്കോ​ർ 127ൽ 44 ​പ​ന്തി​ൽ 62 റ​ണ്‍​സ് നേ​ടി പൃ​ഥ്വി പു​റ​ത്താ​യി. ഏ​ഴു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും പൃ​ഥ്വി പ​റ​ത്തി.


റി​ഷ​ഭ് പ​ന്ത്(0) വ​ന്ന​പോ​ലെ തി​രി​കെ പോ​യെ​ങ്കി​യും ശ്രേ​യ​സ് അ​യ്യ​ർ​ക്കൊ​പ്പം ഗ്ലെ​ൻ മാ​ക്സ്വെ​ൽ ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ ഡ​ൽ​ഹി സ്കോ​ർ കു​തി​ച്ചു. അ​വ​സാ​ന ഓ​വ​റി​ൽ 29 റ​ണ്‍​സാ​ണ് ശ്രേ​യ​സ് അ​യ്യ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

40 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ 10 സി​ക്സ​റും മൂ​ന്നു ബൗ​ണ്ട​റി​ക​ളും നാ​യ​ക​ൻ പാ​യി​ച്ചു. മാ​ക്സ്വെ​ൽ 27 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി പി​യൂ​ഷ് ചൗ​ള, ശി​വം മാ​വി, ആ​ന്ദ്രെ റ​സ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി. സ്ഥാ​ന​മൊ​ഴി​ഞ്ഞ നാ​യ​ക​ൻ ഗം​തം ഗം​ഭീ​റി​നെ കൂ​ടാ​തെ​യാ​ണ് ഡ​ൽ​ഹി ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.