കി​​ഷ​​ൻ മാ​​ജി​​ക്; മുംബൈക്ക് 102 റൺസ് ജയം
കി​​ഷ​​ൻ മാ​​ജി​​ക്; മുംബൈക്ക് 102 റൺസ് ജയം
ഇ​​ഷ​​ൻ കി​​ഷ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് ക​​രു​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രേ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് 102 റൺസിന്‍റെ മിന്നും ജയം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത മും​​ബൈ 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 210 റ​​ണ്‍​സ് എ​​ടു​​ത്തു. 21 പ​​ന്തി​​ൽ ആ​​റ് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം 62 റ​​ണ്‍​സ് എ​​ടു​​ത്ത ഇ​​ഷ​​ൻ കി​​ഷ​​നാ​​ണ് മും​​ബൈ ഇ​​ന്നിം​​ഗ്സി​​ന്‍റെ ന​​ട്ടെ​​ല്ലാ​​യ​​ത്. ബെ​​ൻ ക​​ട്ടിം​​ഗും (ഒ​​ന്പ​​ത് പ​​ന്തി​​ൽ 24 റ​​ണ്‍​സ്) ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും (13 പ​​ന്തി​​ൽ 19 റ​​ണ്‍​സ്) കൃ​​നാ​​ൽ പാ​​ണ്ഡ്യ​​യും (ര​​ണ്ട് പ​​ന്തി​​ൽ എ​​ട്ട് നോ​​ട്ടൗ​​ട്ട്) ത​​ക​​ർ​​ത്ത​​ടി​​ച്ച​​തോ​​ടെ മുംബൈ 210ൽ ​​എ​​ത്തി. കോൽക്കത്ത 18.1 ഓവറിൽ 108നു പുറത്തായി.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ സ്കോ​​റിം​​ഗി​​ന് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വും (32 പ​​ന്തി​​ൽ 36 റ​​ണ്‍​സ്) എ​​വി​​ൻ ലെ​​വി​​സും (13 പ​​ന്തി​​ൽ 18 റ​​ണ്‍​സ്) ത​​ര​​ക്കേ​​ടി​​ല്ലാ​​ത്ത രീ​​തി​​യി​​ൽ തു​​ട​​ക്ക​​മി​​ട്ടു. സ്കോ​​ർ 46ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ലെ​​വി​​സ് മ​​ട​​ങ്ങി. മും​​ബൈ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ ആ​​ദ്യ 50 എ​​ത്തി​​യ​​ത് 41 പ​​ന്തു​​ക​​ളി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു. രോ​​ഹി​​ത് ശ​​ർ​​മ​​യും (31 പ​​ന്തി​​ൽ 36 റ​​ണ്‍​സ്) സൂ​​ര്യ​​കു​​മാ​​റും മു​​ന്നോ​​ട്ട് ന​​യി​​ക്കു​​ന്ന​​തി​​നി​​ടെ വീ​​ണ്ടും വി​​ക്ക​​റ്റ് വീ​​ണു. സൂ​​ര്യ​​കു​​മാ​​റാ​​യി​​രു​​ന്നു മ​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്നെ​​ത്തി​​യ ഇ​​ഷാ​​ൻ കൂ​​റ്റ​​ൻ അ​​ടി​​ക​​ളോ​​ടെ ക​​ളം​​വാ​​ണു. സീ​​സ​​ണി​​ൽ ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ ര​​ണ്ടാം അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണി​​ത്. മും​​ബൈ ഇ​​ന്നിം​​ഗ്സി​​ൽ 14 സി​​ക്സ​​റും 16 ഫോ​​റു​​ക​​ളു​​മാ​​ണ് പി​​റ​​ന്ന​​ത്.


211 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നു കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഇ​​ന്നിം​​ഗ്സി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു​​തു​​ട​​ങ്ങി​​യ നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 93 റ​​ണ്‍​സ് എ​​ടു​​ത്ത​​പ്പോ​​ഴേ​​ക്കും എ​​ട്ട് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടു. സു​​നി​​ൽ ന​​രെ​​യ്ൻ (നാ​​ല് റ​​ണ്‍​സ്), ക്രി​​സ് ലി​​ൻ (21 റ​​ണ്‍​സ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (14 റ​​ണ്‍​സ്), നി​​തീ​​ഷ് റാ​​ണ (21 റ​​ണ്‍​സ്), ആ​ന്ദ്രേ റ​​സ​​ൽ (ര​​ണ്ട് റ​​ണ്‍​സ്), ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (അ​​ഞ്ച് റ​​ണ്‍​സ്) തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം നി​​രാ​​ശ​​രാ​​യി മ​​ട​​ങ്ങി.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്

സൺറൈസേഴ്സ് 10 8 2 0 16
സൂപ്പർ കിംഗ്സ് 10 7 3 0 14
കിംഗ്സ് ഇലവൻ 10 6 4 0 12
മുംബൈ ഇന്ത്യൻസ് 11 5 6 0 10
നൈറ്റ് റൈഡേഴ്സ് 11 5 6 0 10
രാജസ്ഥാൻ റോയൽസ് 10 4 6 0 8
റോയൽ ചലഞ്ചേഴ്സ് 10 3 7 0 6
ഡയർ ഡെവിൾസ് 10 3 7 0 6

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.