ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കർഷക സ​മ്മേ​ള​നം: പാ​ലാ​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കർഷക സ​മ്മേ​ള​നം: പാ​ലാ​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
പാ​​ലാ: ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 26 ന് ​​പാ​​ലാ​​യി​​ൽ ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​സ​​മ്മേ​​ള​​ന​​ത്തി​​നും റാ​​ലി​​ക്കും ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. 26 ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ൾ മൈ​​താ​​ന​​ത്ത് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ സ​​ഭാ​​മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​രും ബി​​ഷ​​പ്പു​​മാ​​രും ഡി​​എ​​ഫ്സി​​യു​​ടെ അ​​താ​​ത് മേ​​ഖ​​ല​​ക​​ളി​​ലെ ഭാ​​ര​​വാ​​ഹി​​ക​​ളും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.

വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വ് തെ​​ളി​​യി​​ച്ച പ്ര​​മു​​ഖ​​രെ ആ​​ദ​​രി​​ക്കും. ക​​ർ​​ഷ​​ക​​റാ​​ലി​ക്ക് എ​ത്തു​ന്ന​വ​രെ ളാ​​ലം പ​​ഴ​​യ​​പ​​ള്ളി മൈ​​താ​​നി​​യി​​ലും സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ൾ മൈ​​താ​​നി​​യി​​ലും സ്വീ​​ക​​രി​​ക്കും. പ​​ഴ​​യ​​പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​റാ​​ലി കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​ൻ വ​​ഴി സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യി​​ലേ​​ക്കു നീ​​ങ്ങും. കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ഉ​​ട​​ൻ പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക​​രു​​ടെ വ​​ന്പി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​നാ​​ണ് പാ​​ലാ സാ​​ക്ഷ്യം വ​​ഹി​​ക്കു​ന്ന​ത്.


സ​​മ്മേ​​ള​​ന​​ത്തി​​ൽ പാ​​ലാ രൂ​​പ​​ത​​യി​​ലെ സ്വാ​​ശ്ര​​യ​​സം​​ഘ​​ങ്ങ​​ൾ, ക​​ർ​​ഷ​​ക​​ദ​​ള​​ങ്ങ​​ൾ, ഇ​​ൻ​​ഫാം, എ​​കെ​​സി​​സി, മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി, എ​​സ്എം​​വൈ​​എം, ഡി​​സി​​എം​​എ​​സ്, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ, ലീ​​ജി​​യ​​ൻ ഓ​​ഫ് മേ​​രി, വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ, ഫ്രാ​​ൻ​​സി​​സ്ക​​ൻ മൂ​​ന്നാം സ​​ഭ, വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​നം എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളും പ​​ങ്കെ​​ടു​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ക്ര​​മീ​​ക​​ര​​ണ​​ത്തി​​നാ​​യി ഫാ. ​​സ്ക​​റി​​യ വേ​​ക​​ത്താ​​നം (കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ), ഡോ. ​​സ​​ണ്ണി വി. ​​സ​​ഖ​​റി​​യ, ജോ​​ർ​​ജ് വ​​ട​​ക്കേ​​ൽ, ടോ​​മി തു​​രു​​ത്തി​​ക്ക​​ര, ബെ​​ന്നി വ​​ട​​ക്കേ​​ടം, ബേ​​ബി തൈ​​രം​​ചേ​​രി​​ൽ, വ​​നി​​താ വി​​ഭാ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സാ​​ലി​​മ്മ ജോ​​ളി, ജെ​​യ്സി സ​​ണ്ണി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.