രാമായണത്തിന്‍റെ മഹത്വം
രാമായണത്തിന്‍റെ മഹത്വം
രാ​മാ​യ​ണ​ത്തെ പ​ല​രും പ​ല രീ​തി​യി​ലാ​ണ് സ​മീ​പി​ച്ച​ത്. ഏ​ത് രീ​തി​യി​ൽ ക​ണ്ടാ​ലും ത​ങ്ങ​ളു​ടെ ചി​ന്ത​യാ​ണ് ശ​രി എ​ന്ന് എ​ല്ലാ​വ​രും ധ​രി​ക്കു​ന്നു. പ​ക്ഷെ, ഒ​രേ രീ​തി​യി​ൽ സ​മീ​പി​ക്കു​ന്പോ​ഴേ ഈ ​മ​ഹാ​കാ​വ്യ​ത്തെ അ​റി​യാ​ൻ ക​ഴി​യൂ. ആ​ദി​ക​വി വാ​ല്മീകി​യും ഭാ​ഷാ​പി​താ​വ് എ​ഴു​ത്ത​ച്ഛ​നും സ​മീ​പി​ച്ച​ത് ഒ​രേ രീ​തി​യി​ലാ​യി​രി​ക്ക​ണം. അ​തു​കൊ​ണ്ട് ത​ന്നെ​യാ​യി​രി​ക്കാം രാ​മ​ന്‍റെ ക​ഥ ഇ​ത്ര​യ​ധി​കം മ​ഹ​ത്വ​മു​ള്ള​താ​യി തീ​രു​ന്ന​ത്. എ​ഴു​ത്ത​ച്ഛ​ന്‍റെ വാ​ക്കു​ക​ളി​ൽ ത​ന്നെ രാ​മ​ക​ഥ​യെ എ​ത്ര മ​ഹ​ത്വ​ത്തോ​ടെ വി​ശേ​ഷി​പ്പി​ക്കു​ന്നു​വെ​ന്ന് നോ​ക്കാം.

"രാ​മാ​യ​ണ​ത്തെ സ​ദാ​കാ​ല​വും ഭ​ജി​ച്ചീ​ടും
കാ​മ​നാ​ശ​ന​നു​മാവ​ല്ല​ഭ​ൻ മ​ഹേ​ശ്വ​ര​ൻ
ശ്രീ​മ​ഹാ​ദേ​വ​ൻ പ​ര​മേ​ശ്വ​ര​ൻ സ​ർ​വേ​ശ്വ​ര​ൻ
മാ​മ​കേ മ​ന​സീ​വാ​ണീ​ടു​വാ​ൻ വ​ന്ദി​ക്കു​ന്നേ​ൻ'


രാ​മ​നാ​മം മ​ന​സി​ൽ ത​ന്നെ നി​ൽ​ക്കേ​ണ​മെ​ന്നു പ​റ​യു​ന്പോ​ൾ അ​ത്ര​യും ഉ​ത്ത​മ​ൻ ത​ന്നെ രാ​മ​ൻ. രാ​മ​ൻ ഉ​ത്ത​മ​നാ​യ​ത് എ​ങ്ങനെ. ധ​ർ​മ​നീ​തി മാ​ത്രം ചി​ന്തി​ച്ച് ശ​ത്രു​ക്ക​ളോ​ട് പോ​ലും ധ​ർ​മ​ത്തി​ലൂ​ന്നി​യ പ്ര​വൃ​ത്തി​യാ​ലാ​ണ് രാ​മ​ൻ ഉ​ന്ന​ത​നാ​യ​ത്. രാ​മ​ൻ എ​ന്ന​ത് ജ്ഞാ​നം ത​ന്നെ. ജ്ഞാ​നം അ​ധ​ർ​മം എ​ന്ന ശ​ത്രു​വി​നെ എ​ല്ലാ മ​ന​സു​ക​ളി​ൽ നി​ന്നും നീ​ക്കു​ന്നു. ശാ​ന്തി​യും സ​മാ​ധാ​ന​വും മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ കു​ടി​യി​രു​ത്തു​ന്നു.


കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് ഇ​ത്ര​യ​ധി​കം മ​ഹ​ത്വം ന​ൽ​കി​യ മ​റ്റൊ​രു കാ​വ്യ​വും ഇ​ന്നേ​വ​രെ പി​റ​ന്നി​ട്ടി​ല്ലെ​ന്ന് നി​സം​ശ​യം പ​റ​യാം. സ​ഹോ​ദ​ര സ്നേ​ഹ​വും പി​താ​വി​നോ​ടു​ള്ള സ്നേ​ഹ​വും ഭ​ക്തി​യും മാ​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന അ​റി​വും ഇ​ത്ര​യ​ധി​കം പ​ക​ർ​ന്നു ല​ഭി​ച്ച ഒ​രു കാ​വ്യ​വും ഇ​ന്നേ വ​രെ ലോ​കം ക​ണ്ടി​ട്ടി​ല്ല. രാ​മ​ൻ എ​ന്ന ഉ​ത്ത​മ​നാ​യ ക​ഥാ​പാ​ത്രം കേ​ന്ദ്ര​ബി​ന്ദു​വാ​യ രാ​മാ​യ​ണ​ത്തി​ന് ഇ​ത്ര​യേ​റെ പ്ര​ചാ​രം സി​ദ്ധി​ച്ച​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്കാം. മി​ക്ക​വാ​റും എ​ല്ലാ ലോ​ക​ഭാ​ഷ​ക​ളി​ലും പ​രാ​വ​ർ​ത്ത​നം ചെ​യ്യാ​ൻ രാ​മാ​യ​ണ​ത്തി​ന് അ​ർ​ഹ​ത നേ​ടി​ക്കൊ​ടു​ത്ത​തും മ​റ്റൊ​ന്ന​ല്ല​ത​ന്നെ.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.