കൈ​കേ​യി ന​ൽ​കു​ന്ന പാ​ഠം
കൈ​കേ​യി ന​ൽ​കു​ന്ന പാ​ഠം
ധീ​ര​ത​യോ​ടി​നി ക്ഷി​പ്ര​മി​പ്പോ​ൾ ക്രോ​ധാ-
ഗാ​രം പ്ര​വി​ശ്യ​കോ​പേ​ന കി​ട​ക്ക​നീ.


കൈ​കേ​യി​ക്ക് മ​ന്ഥ​ര ന​ൽ​കു​ന്ന ഉ​പ​ദേ​ശം. ച​ഞ്ച​ല​ചി​ത്ത​രാ​യ​വ​ർ​ക്ക് സ​ർ​വ​നാ​ശം ത​ന്നെ ഫ​ലം. കൈ​കേ​യി​യെ അ​തി​രു​ക​വി​ഞ്ഞു സ്നേ​ഹി​ച്ച​താ​യി​രി​ക്കാം ദ​ശ​ര​ഥ​നു പ​റ്റി​യ അ​ബ​ദ്ധം. അ​തി​നാ​ൽ ത​ന്‍റെ ഇ​ഷ്ട​പു​ത്ര​ന് കാ​ന​ന​വാ​സം ശി​ക്ഷ വാ​ങ്ങേ​ണ്ടി​യും വ​ന്നു. ന​ഷ്ടം അ​യോ​ധ്യ​ക്കും ജ​ന​ത​യ്ക്കും. ഉ​ത്ത​മ​നും ധ​ർ​മി​ഷ്ഠ​നു​മാ​യ രാ​മ​നെ ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ദ​ശ​ര​ഥ​ന്‍റെ അ​ന്ത്യ​വും പ​രി​ണി​ത​ഫ​ലം ത​ന്നെ.

ഇ​ന്ദ്രി​യ​ങ്ങ​ളെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ത്ത ഏ​തൊ​രാ​ൾ​ക്കും നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​ധ8​പ​ത​നം കാ​ണി​ക്കു​ന്നു ഈ ​സ​ന്ദ​ർ​ഭം. കൈ​കേ​യി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ൽ ഭ്ര​മി​ച്ച ദ​ശ​ര​ഥ​ന് സ​ർ​വ​സ്വ​വും ന​ഷ്ട​മാ​കു​ന്നു. പ്രി​യ​പ്പെ​ട്ട​വ​ർ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു. ഇ​ന്ദ്രി​യ​ങ്ങ​ളു​ടെ രാ​ജാ​വ് ത​ന്നെ ഇ​ന്ദ്ര​ൻ. ആ ​രാ​ജാ​വ് തെ​റ്റാ​യ വ​ഴി​ക്കും ന​മ്മെ ന​യി​ക്കും. ഇ​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വ​ർ ദ​ശ​ര​ഥ​ൻ​മാ​രാ​യി മ​ര​ണ​ത്തെ ത​ന്നെ പു​ൽ​കു​ന്നു. തി​രി​ച്ച​റി​യു​ന്ന​വ​ൻ രാ​മ​നാ​കു​ന്നു. രാ​മാ​യ​ണം ന​ൽ​കു​ന്ന ഉ​ത്ത​മ​മാ​യ, ശ്രേ​ഷ്ഠ​മാ​യ പാ​ഠ​വും മ​റ്റൊ​ന്ന​ല്ല.


ഇ​ന്ദ്രി​യ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ച​ഞ്ച​ല​മാ​യ മ​ന8​ശ​ക്തി നേ​ട​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ കു​രു​ങ്ങാ​ത്ത മ​ന​സ് വേ​ണം. ഭ​യ​പ്പെ​ടു​ത്ത​ലും ച​തി​യും തി​രി​ച്ച​റി​യ​ണം. വേ​ണ്ട​തെ​ന്ത് വേ​ണ്ടാ​ത്ത​തെ​ന്ത് എ​ന്ന തി​രി​ച്ച​റി​വ് നേ​ട​ണം. അ​ഹി​തം പ​റ​യു​ന്ന​വ​രെ ദൂ​രെ നി​ർ​ത്താ​നും ഹി​തം പ​റ​യു​ന്ന​വ​രെ തി​രി​ച്ച​റി​യാ​നും പ​ഠി​ക്ക​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​രെ ഒ​രു മാ​രീ​ച​നും ശ​ല്യം ചെ​യ്യാ​ൻ ആ​വി​ല്ല. ദൃ​ഢ​മാ​യ മ​ന​സ് നേ​ടാ​ൻ ക​ഴി​യു​ന്ന ആ​ർ​ക്കും കൈ​കേ​യി​മാ​രു​ടെ സൗ​ന്ദ​ര്യ​ത്തി​ൽ ഭ്ര​മി​ക്കാ​ത്ത​വ​രാ​കാ​ൻ സാ​ധി​ക്കും.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.