Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കൃഷിയും ബിന്ധ്യയെന്ന എംടെക്കുകാരിയും
“നടുന്നിടത്ത് പുഷ്പിക്കുക’’ എന്ന പഴമൊഴി അക്ഷരാർഥത്തിൽ അന്വർഥമാക്കുകയായിരുന്നു ബിന്ധ്യ ബാലകൃഷ്ണൻ എന്ന യുവതി. ഭർത്താവും നഴ്സറി വിദ്യാർഥിയായ മകൻ വിഷ്ണുവുമായി ബംഗളൂരുവിൽ സസുഖം കഴിയുന്നതിനിടയിലാണ് ഐടി മേഖലയിൽ എൻജിനിയറായ ഭർത്താവ് വിജേഷിനു നാട്ടിലേക്കുള്ള സ്ഥലംമാറ്റം.
കുഞ്ഞിന്റെ കാര്യം കുടുംബം ഏറ്റെടുത്താൽ പിന്നെ എം.ടെക് ബിരുദധാരിയായ തനിക്ക് എന്തെങ്കിലുമൊരു ജോലിയോ ബിസിനസോ നടത്തിക്കൂടെ എന്നൊരു ചിന്ത മനസിൽ മുളയെടുത്തു. ബയോടെക്നോളജിക്കാർക്കു നാട്ടിൽ ജോലിസാധ്യത കുറവായതിനാൽ സ്വന്തമായൊരു സംരംഭം എന്നതു മനസിലുറപ്പിച്ചു. അപ്പോഴാണ് ചെന്നൈയിൽ ഗവേഷണ വിദ്യാർഥിയായിരിക്കുന്പോൾ ഗവേഷണസംഘം തലവനായിരുന്നു സീനി സാർ (പ്രഫ. എസ്.സീനി) നാട്ടിലൊരു ടിഷ്യു കൾച്ചർ ലാബ് തുടങ്ങൂ എന്നുപദേശിച്ചിരുന്നത് ഓർമവന്നത്. കൂടുതലൊന്നും ആലോചിച്ചില്ല. പഴയ പ്രഫസറെ വിളിച്ചു. വാഴയാണ് നല്ലതെന്നും കയറ്റുമതിമൂല്യമുള്ള ഗ്രാന്റ്നെയിൻ ആണ് വാണിജ്യത്തിന് ഏറ്റവും ഉത്തമമെന്നും ഉപദേശിച്ച അദ്ദേഹം കേരളത്തിലുള്ള ശിഷ്യൻ ഡോ. ഹേമന്തിനെ വിദഗ്ധോപദേശത്തിനായി ചുമതലപ്പെടുത്തി.
ചങ്ങാലിക്കോടനെന്ന കണ്ടെത്തൽ
ഒരു പത്രവാർത്തയാണ് ടിഷ്യു കൾച്ചറിൽ ചെങ്ങാലിക്കോടനെന്ന നേന്ത്രവാഴ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയാക്കി ബിന്ധ്യയെ മാറ്റിയത്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നു പലിശരഹിത വായ്പ നേടി ലാബ് തയാറാക്കുന്നതിനിടയിലാണ് വഴിത്തിരിവായ ഈ വാർത്ത വായിക്കാനിടയായത്. ചെങ്ങാലിക്കോടന്റെ ടിഷ്യൂകൾച്ചർ തൈകൾ ആവശ്യപ്പെട്ട് ഏതാനും കർഷകർ കാർഷിക സർവകലാശാലയെ സമീപിച്ചതായിരുന്നു വാർത്ത. തന്റെ ജില്ലയിലെ ഈ തനത് ഇനത്തെക്കുറിച്ചായി പിന്നെ അന്വേഷണം. ചെങ്ങാലിക്കോടന്റെ ടിഷ്യുകൾച്ചർ തൈകൾ തയാറാക്കാൻ പലരും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്നു വിദഗ്ധരും അക്കാദമിക് മേഖലയിലുള്ളവരും അഭിപ്രായപ്പെട്ടെങ്കിലും റിസ്ക് ഏറ്റെടുക്കാൻതന്നെ തീരുമാനിച്ചു.
ഭൗമസൂചികയിൽ പ്രതിപാദിച്ചിട്ടുള്ള ചൊവ്വന്നൂർ, വടക്കാഞ്ചേരി, എരുമപ്പെട്ടി, പഴയന്നൂർ മേഖലകളിലെ നേന്ത്രവാഴത്തോട്ടങ്ങൾ സന്ദർശിച്ചു ഗുണമേന്മയുള്ള മാതൃകോശങ്ങൾ സംഭരിച്ചു.
സ്വപ്നം പൂവണിയുന്നു
2015 ഓഗസ്റ്റ് 28ലെ തിരുവോണനാളിൽ തന്റെ അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂരിനടുത്തുള്ള പൈങ്ങോട് ഗ്രാമത്തിൽ ആരംഭിച്ച ടിഷ്യൂകൾച്ചർ യൂണിറ്റിനു "പ്ലാന്റ് മിൽ’ എന്നു പേരിട്ടു. സാധാരണ ടിഷ്യുകൾച്ചർ യൂണിറ്റുകളിൽ ടിഷ്യൂകൾച്ചറിനു പ്രാഥമികമായി ഉപയോഗിക്കുന്നതു വാഴയുടെ മാങ്ങ് (കിഴങ്ങ്) ആണെങ്കിൽ ഇവിടെ ബിന്ധ്യ അവലംബിച്ചിരിക്കുന്നത് വാഴയുടെ അഗ്രമെരിസ്റ്റത്തിൽനിന്നു തൈകൾ ഉത്പാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ്. റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോസ് വർഗീസിന്റെയും നടവരന്പ് സീഡ് ഫാമിലെ അസിസ്റ്റന്റ് ഡയറക്ടർ ജെഷിയുടെയും നിരന്തര ഉപദേശ നിർദേശങ്ങളോടെയായിരുന്നു ആദ്യ പരീക്ഷണം. ഓഗസ്റ്റിൽതന്നെ ചെടികൾ പ്രജനനത്തിനായി തയാറാക്കി. 10 മാസത്തിനു ശേഷം ആദ്യ തൈകൾ മുളച്ചു. സാധാരണ രീതിയിൽ വാഴമാങ്ങിൽനിന്നു 500-600 തൈകൾ ലഭിക്കുന്നതിനു പകരം ഈ രീതിയിൽ പരമാവധി 200-300 തൈകളേ ലഭിക്കൂ. അതീവ ശ്രദ്ധയോടെ പ്രാഥമിക ഹാർഡനിംഗിനായി മാറ്റി. രണ്ടാംഘട്ട ഹാർഡനിംഗ് (ദൃഢീകരണം) ഒരു വെല്ലുവിളിയായിരുന്നെങ്കിലും അതും വിജയകരമായി.
ഫീൽഡ് ട്രയലിന്റെ ഭാഗമായി പല കർഷകർക്കും ടിഷ്യു തൈകൾ നൽകി. മുള്ളൂർക്കരയിലുള്ള വിശ്വനാഥന്റെ കൃഷിയിടത്തിൽ ആദ്യ ടിഷ്യു ചെങ്ങാലിക്കോടൻ കുലച്ചു. മൂന്നു മാസത്തിനുശേഷം വിളവെടുത്ത് പഴുപ്പിച്ചപ്പോൾ ചെങ്ങാലിക്കോടന്റെ അസൽ രുചിയും നിറവും ഗുണവും. തുടർന്ന് എരുമപ്പെട്ടിയിലെ ബാബു 1,000 ചെങ്ങാലിക്കോടൻ തൈകൾ വാങ്ങി നട്ടു. കൃത്യമായ പരിപാലന മുറകൾ സ്വീകരിക്കുകയും ജൈവവളം നൽകുകയും ചെയ്തതോടെ 17- 22 കിലോ തൂക്കമുള്ള ലക്ഷണമൊത്ത ചെങ്ങാലിക്കോടൻ കുലകൾ.
മഞ്ചേരിയും ക്വിന്റലും പിന്നെ സ്വർണമുഖിയും
ചെങ്ങാലിക്കോടന്റെ വിജയം മറ്റു പ്രാദേശിക ഇനങ്ങളായ മഞ്ചേരി, സ്വർണമുഖി, ക്വിന്റൽ എന്നീ നേന്ത്രൻ ഇനങ്ങളിലേക്കുംകൂടി കടക്കാൻ പ്രചോദനമായി. കൂടാതെ കർഷകരുടെ വലിയ ഡിമാൻഡിനെത്തുടർന്ന് നിവേദ്യ കദളി (പൂജാ കദളി)യിലേക്കും. 23 മുതൽ 30 രൂപ വരെയാണ് ബിന്ധ്യ വിവിധ ഇനം ടിഷ്യുതൈകൾക്കു വാങ്ങുന്ന വില. മറ്റു പലരും സ്വർണമുഖി പോലുള്ളവയ്ക്ക് 60 മുതൽ 80 രൂപവരെ ഈടാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 2017-18 സാന്പത്തിക വർഷത്തിൽ 20,000ത്തോളം ടിഷ്യൂ കൾച്ചർ വാഴത്തൈകൾ ഉത്പാദിപ്പിച്ചു കഴിഞ്ഞു ഈ യുവതി. തൈകൾക്കു ഡിമാൻഡ് ഉണ്ടെങ്കിലും ഓർഡറനുസരിച്ചു കൊടുക്കാൻ കഴിയാത്ത വിഷമത്തിലാണിവർ.
സർക്കാർ സഹായം അനിവാര്യം
കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നെടുത്ത ഒന്‍പതു ലക്ഷം രൂപയും ഭർത്താവ് നൽകിയ ഒരു ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം മുതൽമുടക്കിയാണ് ലാബ് സജീകരിച്ചത്. പിന്നീട് രണ്ടാംഘട്ട ദൃഢീകരണത്തിനുള്ള മഴമറയുണ്ടാക്കി. ഇന്നു നാട്ടുകാരായ ടെസി, സുനിത, ഷീജ, ധനി, ശ്രീലേഖ എന്നീ അഞ്ചു യുവതികൾക്കു തൊഴിൽ നൽകുന്നുണ്ട് ഈ സ്ഥാപനം.
"എംടെക് പഠിച്ച ഞാൻ ബയോടെക്നോളജിയിലൂടെ പഠിച്ച ടിഷ്യു കൾച്ചർ എന്ന സാങ്കേതികവിദ്യ മുഴുവൻ ഇവരെ പഠിപ്പിച്ചുകഴിഞ്ഞു. അവരതു ഭംഗിയായി ചെയ്യുന്നുമുണ്ട്. ലോണ്‍ തിരിച്ചടയ്ക്കേണ്ടതും ശന്പളവും വച്ചുനോക്കുന്പോൾ ലാഭമൊന്നും ഉണ്ടെന്നു പറയാനാകില്ല. പക്ഷേ, ഡിമാൻഡ് ഏറെയുള്ളതിനാൽ ഒരു വലിയ ലാബ് കൂടി തുടങ്ങണം. അതിന് ഒരു കോടിയോളം രൂപ വേണം. സംസ്ഥാന സർക്കാരിന്റെ ഹോർട്ടികൾച്ചർ മിഷനിൽ ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ചിരുന്നില്ല. എങ്കിലും ഒരിക്കൽകൂടി ട്രൈ ചെയ്യുന്നുണ്ട്. അങ്ങനെ ലഭിച്ചാൽ നാല്പതോ അന്‍പതോ പേർക്കൂകൂടി തൊഴിൽ നൽകാനാകും. തന്നെയുമല്ല ലാഭത്തിലേക്കു വരികയും ചെയ്യും.
കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് എംടെക് ബയോടെക്നോളജിക്കാർക്കു നാലുകോടി രൂപവരെയുള്ള ഗ്രാന്റുകൾ തത്വത്തിൽ നൽകുന്നുണ്ടെങ്കിലും നമുക്കാർക്കും അതു ലഭ്യമാകുന്നില്ലെന്നതാണു സത്യം. അതിനു സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ എനിക്കുമാത്രമല്ല എന്നെപ്പോലെയുള്ള മറ്റുള്ളവർക്കും വലിയ പ്രോത്സാഹനമാകും’- ബിന്ധ്യ പറഞ്ഞു.
"മറ്റൊരു കന്പനിയിൽ പോയി ജോലി ചെയ്താൽ ലഭിക്കുന്നതിന്റെ നൂറിരട്ടി സന്തോഷവും മാനസിക സംതൃപ്തിയുമാണ് ഓരോ ബാച്ച് തൈകൾ പുറത്തിറങ്ങുന്പോഴും ലഭിക്കുന്നത്. കൂടാതെ ഉപയോക്താക്കളുടെ ഫോണ്‍ സന്ദേശങ്ങൾ വരുന്പോഴും’, ഈ യുവ എൻജിനിയർ വാചാലയാകുന്നു.
യുവ കർഷകർ പറയുന്നു / സെബി മാളിയേക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദീപിക ഫ്രണ്ട്സ് ക്ലബ് കർഷക സമ്മേളനം: പാലായിൽ ഒരുക്കങ്ങൾ പൂർത്തിയായി
പാലാ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 26 ന് പാലായിൽ നടത്ത
കേരള കർഷക ജാഥ ഇന്ന് അനന്തപുരിയിൽ സമാപിക്കും
തിരുവനന്തപുരം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) നയിക്കുന
കർഷകജനതയുടെ ശബ്ദം അവഗണിച്ചാൽ തിരിച്ചടിയുണ്ടാകും: മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയ്ക്ക് 132വർഷമായി കർഷക രക്ഷക
ആവേശം പകർന്ന് ചങ്ങനാശേരിയിൽ കേരള കർഷക ജാഥ
ചങ്ങനാശേരി: കർഷകരുടെ സംഘശക്തി വിളിച്ചോതിയ ദീപിക ഫ്രണ്ട്സ് ക്ലബ് കേരള കർഷക
അക്ഷരനഗരിക്ക് ആവേശമായി കേരള കർഷകജാഥ
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് നയിച്ച കേരള കർഷക ജാഥയ്ക്കു ചങ്ങനാശ
അന്നം തരുന്ന കർഷകനെ ആട്ടിയോടിക്കരുത്: മാർ മൂലക്കാട്ട്
കോട്ടയം: കർഷകർക്കുവേണ്ടി ശബ്ദിക്കാൻ ധൈര്യപൂർവം ജനമധ്യത്തി
കേരള കർഷകജാഥ ഇന്നു ചങ്ങനാശേരി, കോട്ടയം, തിരുവല്ല സോണുകളിൽ
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കർഷക ജാഥ ഇന്‍
മീൻ വളർത്തിക്കോളൂ, പക്ഷേ പിടിക്കരുത്!
കാട്ടാക്കട: മീൻ വേണമെങ്കിൽ വളർത്താം പക്ഷേ, പിടിക്കരുത്! ഇങ്ങനെയൊരു നിയമം കേ
കർഷകജാഥയെ വരവേറ്റ് വൻ ജനാവലി
കര്‍ഷകരുടെ കരുത്തു തെളിയിച്ച മുന്നേറ്റത്തോടെ ദീപിക ഫ്രണ്ട്സ് ക്ല
ആവേശം വിതച്ച് കർഷകജാഥ പാലായുടെ മണ്ണിൽ
പാലാ: കാര്‍ഷിക കേരളത്തിനു പുത്തനുണർവു പകർന്ന് ക
കർഷകജാഥയ്ക്കു കാഞ്ഞിരപ്പള്ളി സോണിൽ വൻ വരവേല്പ്
കാഞ്ഞിരപ്പള്ളി: മലനാട്ടിലെ മക്കളുടെ മണ്ണും മനവും കീഴടക്കി ദീപി
ഹൈറേഞ്ച് കീഴടക്കി കർഷകജാഥ കാഞ്ഞിരപ്പള്ളിയിലേക്ക്
കുമളി: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള കർഷകജാഥ ഹൈറേഞ്ചി
വക്കീൽകുപ്പായം വേണ്ടെന്നു വച്ചു; ദീപുവിന്റെ കക്ഷികൾ പശുക്കൾ
കുഞ്ഞുന്നാൾ മുതൽ കൃഷിയും പശു വളർത്തലും കണ്ടു ശീലിച്ച ഇ
കർഷകർ സംഘടിച്ചു ശക്തരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
കട്ടപ്പന: കർഷകർ സംഘടിച്ചു ശക്തരാകാൻ ലഭിക്കുന്ന അ
ഇവിടെ കൃഷിയിലുമുണ്ട് അല്പം രാഷ്ട്രീയം!
അടൂര്‍: മനു തയ്യിൽ, യുവരാഷ്ട്രീയക്കാർക്കിടയിലെ കർഷകനെ തെരഞ്ഞാൽ മുൻനിരയിൽ
കർഷകജാഥയ്ക്കു കോതമംഗലം സോണിൽ ആവേശോജ്വല സ്വീകരണം
തൊടുപുഴ: കാർഷിക കേരളത്തിന്റെ ചരിത്ര
സാനുമോനു കൃഷി തന്നെ ജീവിതം!
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ, ചേർത്തല താലൂക്കുകളു
"ചിറാപ്പുഞ്ചി'യിലെ സ്വർണവേട്ടക്കാരൻ!
കാളികാവ്(കോഴിക്കോട്): വായിൽ വെള്ളി കരണ്ടിയുമായി ജനിക്കുക,
ആഘോഷപ്പെരുമയിൽ കർഷക ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ വരവേല്പ്
ഇരിങ്ങാലക്കുട/മാള: മുത്തുക്കുടകളും ചെണ്ടമേളവും കർ
പ്രോത്സാഹിപ്പിക്കേണ്ടതു കർഷകരെ: മാർ ആലഞ്ചേരി
കൊച്ചി: കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സ
കൊച്ചിക്ക് ആവേശമായി കർഷകജാഥ
കൊച്ചി: കാർഷിക കേരളത്തിന് ഉണർത്തുപാട്ടായി ദീപിക ഫ്ര
മൂന്നേക്കർ പറയുന്ന യുവമുന്നേറ്റം
മണ്ണിനെയും കൃഷിയെയും സ്നേഹിച്ചു, ആ ഒറ്റക്കാരണം കൊണ്ടാണ് 11 വർഷംമുന്പ് സുനിൽരാ
മധ്യകേരളത്തിന്റെ മനസറിഞ്ഞ് കർഷകജാഥ എറണാകുളത്ത്
കൊച്ചി: കാർഷികകേരളത്തിനു പുത്തനുണർവേകി ദീപിക ഫ്ര
നാടുണർത്തി കർഷകജാഥ പുതുക്കാട്ട്
പുതുക്കാട്: കാർഷികവൃത്തിയെ സമൂഹത്തിന്റെ മുഖ്യധാര
തൃശൂരിൽ കർഷക ജാഥയ്ക്ക് ആവേശ വരവേല്പ്
തൃശൂർ: കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ക്ലേ
പാലക്കാടൻ മണ്ണിന് ആവേശമായി കേരള കർഷകജാഥ
പാലക്കാട്: കർഷകർ രാജ്യ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല
കേരള കർഷകജാഥ കർഷക രക്ഷാ ജാഥയായി: ബിഷപ് മാർ ജേക്കബ് മനത്തോടത്ത്
പാലക്കാട്: ദീപിക ഫ്രണ്ട്സ് ക്ലബ് നേതൃത്വം നല്കുന്ന കേരള കർഷക ജാഥ അഞ്ചു ജില്ലകൾ
കർഷകരുടെ ഉയിർത്തെഴുന്നേൽപ്പ് ദീപികയുടെ ലക്ഷ്യം: ഫാ. ജിനോ പുന്നമറ്റം
പാലക്കാട്: കേരള കർഷകജാഥ തിരുവനന്തപുരത്ത് അവസാനിക്കി ല്ലെന്നും കർഷകരുടെ ന
കർഷകരുടെ മനസ് കീഴടക്കി ജാഥയുടെ തീം സോംഗ്
നിലന്പൂർ: കേരള കർഷക ജാഥയുടെ ഭാഗമായി ഡിഎഫ്സി സംസ്ഥ
മലപ്പുറത്തിന്റെ മനസ് കീഴടക്കി കർഷക ജാഥ
മലപ്പുറം: നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞു
കർഷകജാഥയ്ക്കു വയനാട്ടിൽ ഗംഭീര വരവേല്പ്
തകർന്നടിഞ്ഞ കാർഷികമേഖലയെ കൈപിടിച്ചുയർത്തുന്
കേരള കര്‍ഷക ജാഥയ്ക്കു കോഴിക്കോട് ജില്ലയില്‍ ആവേശോജ്വല സ്വീകരണം
താമരശേരി: കാര്‍ഷിക സംസ്കാരത്തിന് പുത്തന്‍ ഉണർവേ
ആദരവ് ഏറ്റുവാങ്ങി മരുതോങ്കരയുടെ കർഷക കാരണവർ
കുറ്റ്യാടി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കെതിരേ
കർഷക ജാഥയിൽ സമാനതകളില്ലാത്ത ജനമുന്നേറ്റം
കണ്ണൂർ: ദീപിക ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിക്കുന്
കഥനവേദനയുമായി നാടൻ പാട്ട്
പയ്യാവൂർ: 'സർക്കാരുകൾ പലതും വന്നു, പുരോഗതികൾ പലതും വന്നു, എന്നിട്ടെന്തേ കർഷ
മൺചിത്രമൊരുക്കി ഫാ. മനോജിന്റെ കൈയൊപ്പ്
കേളകം: കർഷക മക്കളുടെ വിയർപ്പു വീണ മണ്ണുകൊണ്ട് വരച്ച ചിത്രംകൊണ്ട് ചെട്ടിയാംപറ
കർഷക പ്രശ്നങ്ങളിലേക്കു ചൂടുപകർന്ന് സഞ്ചരിക്കുന്ന "ചായക്കട’
മാലോം (കാസർഗോഡ്): ദീപിക ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക
കർഷകർക്കൊപ്പം കൈകോർത്ത് വ്യാപാരിസമൂഹവും
കണ്ണൂർ: അതിജീവനത്തിനായുള്ള പോരാട്ടത
കർഷകജാഥയ്ക്ക് ആവേശത്തുടക്കം
മാലോം (കാസർഗോഡ്): കാർഷിക കേരളത്തിന് ഉണർത്തുപാട്ടാ
കർഷകരോദനം അഗ്നിയായി ഉയരും: മാർ പാംപ്ലാനി
മാലോം(കാസർഗോഡ്): അതിജീവനത്തി
ദീപിക എന്നും കർഷക ജനതയ്ക്കൊപ്പം: റവ. ഡോ. മാണി പുതിയിടം
മാലോം: കർഷക പിതാവ് മാർ സെബാസ്റ്റ്യൻ വ
“കർഷകർക്കായി ദീപിക എഴുതുന്ന മഹാചരിത്രം’’
മാലോം: കർഷകന്റേതു പൊതുസമൂഹത്തി
കർഷകർക്കായി വീണ്ടും ജനകീയമുന്നേറ്റം
ദീപികയുടെ പിൻബലത്തിൽ കർഷകർക്കായി വീണ
കേരള കർഷക ജാഥയ്ക്കു ഉജ്വല തുടക്കം
മാലോം (കാസർഗോഡ്): ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക
ആവേശമായി ഒരു കോടി ഒപ്പുശേഖരണം
കണ്ണൂർ: കർഷക ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്കു പിന്തുണ സമ
കേരള കർഷകജാഥ ദയാബായി ഉദ്ഘാടനം ചെയ്യും
കണ്ണൂർ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
കേരള കർഷകജാഥയ്ക്കു പിന്തുണയുമായി റബർ ഡീലേഴ്സ് അസോ.
കണ്ണൂർ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ
കേരള കർഷകജാഥ; 132 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top