ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതംമൂലം കദനംപേറുന്ന കുട്ടനാട്ടിൽ പകർച്ചവ്യാധി പ്രതിരോധ മരുന്നുകളുമായി വിദഗ്ധ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘം കുട്ടനാട്ടിൽ വൈദ്യപരിശോധനയും സൗജന്യ മരുന്നുവിതരണവും ആരംഭിച്ചു. ദീപിക, ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി(ചാസ്), ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മെഡിക്കൽ ക്യാന്പുകൾ.
കുട്ടനാട്ടിലേക്കു പുറപ്പെട്ട മെഡിക്കൽ സംഘത്തിന്റെ യാത്ര ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. അതിരൂപത വികാരിജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, അതിരൂപത പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ദീപിക ഫ്രണ്ട്സ് ക്ലബ് സോണ്‍ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ് പി.കുന്നത്ത്, ദീപിക ഡെപ്യൂട്ടി ജനറൽ മാനേജർ സർക്കുലേഷൻ ജോസഫ് ഓലിക്കൽ, ദീപിക അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി, ചെത്തിപ്പുഴ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സഖറിയ, ഡിഎഫ്സി സോണ്‍ പ്രസിഡന്റ് സണ്ണി പുളിങ്കാല, സെന്റ് തോമസ് ആശുപത്രി പബ്ലിക് റിലേഷൻ മാനേജർ പോൾ മാത്യു, ഡിഎഫ്സി ഭാരവാഹികളായ ആന്റണി മലയിൽ, ജോഷി കൊല്ലാപുരം, യുവദീപ്തി-എസ്എംവൈഎം ഓഫീസ് സെക്രട്ടറി ലാലിച്ചൻ മറ്റത്തിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
12 വിദഗ്ധ ഡോക്ടർമാരുടെ സേവനം
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലേക്കായി ദീപിക-ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി(ചാസ്)-ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ രൂപീകരിച്ച മഡിക്കൽ സംഘത്തിൽ 12 വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.
മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സഖറിയ, ഡോ.ജോർജ് മാത്യു, ഡോ. ആന്റണി തോമസ്, ഡോ. ബോബൻ ജോസഫ്, ഡോ. ജൂലി സെബാസ്റ്റ്യൻ, ഡോ. ദിലീപ്കുമാർ, ഡോ.ഷെഫി, ഡോ. പ്രിയങ്ക സിംഗ്, ഡോ. സ്റ്റെല്ല, ഡോ. ജെറിൻ, ഡോ. ജിയോ എന്നീ ഡോക്ടർമാരും നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മരീന എസ്ഡി, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ആൻസമ്മ ജോസഫ് എന്നിവരും മെഡിക്കൽ ടീമിനു നേതൃത്വം നൽകുമെന്ന് പിആർഒ പോൾ മാത്യു, അസിസ്റ്റന്റ് പിആർഒ
റജീനാ രാജു എന്നിവർ അറിയിച്ചു.