വിവാദമുയർത്തി ചർച്ച് ബി​​​​​​ൽ
വിവാദമുയർത്തി ചർച്ച് ബി​​​​​​ൽ
ച​​​​​​​​ർ​​​​​​​​ച്ച് ആ​​​​​​​​ക്‌​​​​​​​​ട് ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന ആ​​​​​​​​വ​​​​​​​​ശ്യം സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ചില ത​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നു​​​​​​​​കേ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ (ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​സ​​​​​​​​ഭ​​​​​​​​യെ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​വി​​​​​​​​ടെ ഉ​​​​​​​​ദ്ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്)സ​​​​​​​​ന്പ​​​​​​​​ത്ത് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​​യും മെ​​​​​​​​ത്രാ​​​​​​​​ന്മാ​​​​​​​​രും വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രും കൈ​​​​​​​​യ​​​​​​​​ട​​​​​​​​ക്കി​​​​​​​​വ​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന തെ​​​​​​​​റ്റാ​​​​​​​​യ നി​​​​​​​​ഗ​​​​​​​​മ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നാ​​​​​​​​ണ് ഇ​​​​​​​​ത്ത​​​​​​​​രം ആ​​​​​​​​ക്രോ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ന്നു തോ​​​​​​​​ന്നി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. സ​​​​​​​​ഭ​​​​​​​​യ്ക്ക​​​​​​​​ക​​​​​​​​ത്തു സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക​​​​​​​​മാ​​​​​​​​യ വ​​​​​​​​ലി​​​​​​​​യ തി​​​​​​​​രി​​​​​​​​മ​​​​​​​​റി​​​​​​​​ക​​​​​​​​ളും വി​​​​​​​​ശ്വാ​​​​​​​​സി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു​​​​​​​​കൂ​​​​​​​​ടി അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ട്ട സ്വ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ന്യാ​​​​​​​​യ​​​​​​​​മാ​​​​​​​​യ അ​​​​​​​​ന്യ​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണ​​​​​​​​വും (alienation) ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്നു വ​​​​​​​​രു​​​​​​​​ത്തി​​​​​​​​ത്തീ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ബോ​​​​​​​​ധ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​​​​​മാ​​​​​​​​യ ശ്ര​​​​​​​​മ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​ർ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഇ​​​​​​​​വ​​​​​​​​രു​​​​​​​​ടെ വ്യാ​​​​​​​​ജ​​​​​​​​പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ മ​​​​​​​​റ​​​​​​​​യാ​​​​​​​​ക്കി സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ സു​​​​​​​​താ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ക്കാ​​​​​​​​നെന്ന​​​​​​​​വ​​​​​​​​ണ്ണം സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ ന്യാ​​​​​​​​യ​​​​​​​​മാ​​​​​​​​യ സ്വ​​​​​​​​ത്ത​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്തി​​​​​​​​നു കൂ​​​​​​​​ച്ചു​​​​​​​​വി​​​​​​​​ല​​​​​​​​ങ്ങി​​​​​​​​ടാ​​​​​​​​നു​​​​​​​​ള്ള ശ്ര​​​​​​​​മം ച​​​​​​​​ർ​​​​​​​​ച്ച് ആ​​​​​​​​ക്‌​​​​​​​​ട് എ​​​​​​​​ന്ന ഓ​​​​​​​​മ​​​​​​​​ന​​​​​​​​പ്പേ​​​​​​​​രി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​ട​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റ് പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴാ​​​​​​​​യി പ​​​​​​​​രി​​​​​​​​ശ്ര​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ്. ജ​​​​​​​​സ്റ്റീ​​​​​​​​സ് കെ.​​​​​​​​ടി.​​​​​​ തോ​​​​​​​​മ​​​​​​​​സ് ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​നും കെ.​​​​​​ ​​ശ​​​​​​​​ശി​​​​​​​​ധ​​​​​​​​ര​​​​​​​​ൻ നാ​​​​​​​​യ​​​​​​​​ർ വൈ​​​​​​​​സ് ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​നും കെ.​​​​​​ ​​ജോ​​​​​​​​ർ​​​​​​​​ജ് ഉ​​​​​​​​മ്മ​​​​​​​​ൻ, എ​​​​​​​​ൻ.​​​​​​​​കെ.​​​​​​ ജ​​​​​​​​യ​​​​​​​​കു​​​​​​​​മാ​​​​​​​​ർ, ലി​​​​​​​​സ​​​​​​​​മ്മ അ​​​​​​​​ഗ​​​​​​​​സ്റ്റി​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​ര​​​​​​​​ണ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ ഈ​​​​​​​​യി​​​​​​​​ടെ സ്വ​​​​​​​​ന്തം വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച കേ​​​​​​​​ര​​​​​​​​ള ച​​​​​​​​ർ​​​​​​​​ച്ച് ബി​​​​​​​​ൽ 2019 (വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളും സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും) ​​​​​​​​തു സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച പു​​​​​​​​തി​​​​​​​​യ ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും വ​​​​​​​​ഴി​​​​​​​​തു​​​​​​​​റ​​​​​​​​ന്നി​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

തെ​​​​​​​റ്റാ​​​​​​​യ നി​​​​​​​ഗ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​ൽ പ​​​​​​​ടു​​​​​​​ത്തു​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ ബി​​​​​​​ൽ

ക​​​​​​​ര​​​​​​​ട് ബി​​​​​​​ല്ലി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്നു തു​​​​​​​ട​​​​​​​ങ്ങാം. ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ന്‍റെ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളും കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും വ്യക്തമാക്കുന്ന പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​യി​​​​​​​ൽ വി​​​​​​​വി​​​​​​​ധ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​ഭ​​​​​​​ക​​​​​​​ളെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ചു സ​​​​​​​ഭാ​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് ഒ​​​​​​​രു നി​​​​​​​യ​​​​​​​മ​​​​​​​വും നി​​​​​​​ല​​​​​​​വി​​​​​​​ലി​​​​​​​ല്ല എ​​​​​​​ന്ന തെ​​​​​​​റ്റാ​​​​​​​യ നിഗമന​​​​​​​മാ​​​​​​​ണ് ഈ ​​​​​​​ബി​​​​​​​ല്ലി​​​​​​​ന് ആ​​​​​​​ധാ​​​​​​​ര​​​​​​​മാ​​​​​​​യി ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തു​​​​​​​പോ​​​​​​​ലെ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ഭൗ​​​​​​​തി​​​​​​​ക​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തു മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​രും (അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ മ​​​​​​​റ്റു ത​​​​​​​ല​​​​​​​വ​​​​​​​ന്മാ​​​​​​​രും) ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന​​​​​​​തു വി​​​​​​​ശ​​​​​​​ദാം​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കാ​​​​​​​തെ​​​​​​​യോ മൂ​​​​​​​ടി​​​​​​​വ​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടോ ഉ​​​​​​​ള്ള ഒ​​​​​​​രു പൊ​​​​​​​തു പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​മാ​​​​​​​യി​​​​​​​പ്പോ​​​​​​​യി. ഉ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ വേ​​​​​​​ദി​​​​​​​ക​​​​​​​ളി​​​​​​​ൽ വേ​​​​​​​ണ്ട​​​​​​​ത്ര കൂ​​​​​​​ടി​​​​​​​യാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ വ​​​​​​​സ്തു​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ൾ സ​​​​​​​ഭാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ വി​​​​​​​റ്റ​​​​​​​ഴി​​​​​​​ക്കു​​​​​​​ക​​​​​​​യോ പ​​​​​​​ണ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യോ വാ​​​​​​​ട​​​​​​​ക​​​​​​​യ്ക്കു ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്തു സ​​​​​​​ഭ​​​​​​​ക​​​​​​​ൾ​​​​​​​ക്കു വ​​​​​​​ലി​​​​​​​യ സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​ന​​​​​​​ഷ്‌​​​​​​​ടം ഉ​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ ധാ​​​​​​​രാ​​​​​​​ളം സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​ന്‍റെ വെ​​​​​​​ളി​​​​​​​ച്ച​​​​​​​ത്തി​​​​​​​ലാ​​​​​​​ണു സ​​​​​​​ഭ​​​​​​​യെ​​​​​​​യും വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളെ​​​​​​​യും​​​​​​​കു​​​​​​​റി​​​​​​​ച്ച് "ക​​​​​​​രു​​​​​​​ത​​​​​​​ലു​​​​​​​ള്ള' ഈ ​​​​​​ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റ് ഇ​​​​​​​ട​​​​​​​പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്നും സൂ​​​​​​​ച​​​​​​​ന​​​​​​​യു​​​​​​​ണ്ട്.

നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള സി​​​​​​​വി​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 26(സി) ​​യും (ഡി)​​​​​​​യും വി​​​​​​​വി​​​​​​​ധ മ​​​​​​​ത​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തു നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​മാ​​​​​​​യി വ​​​​​​​സ്തു​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ൾ ആ​​​​​​​ർ​​​​​​​ജി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​മു​​​​​​​ള്ള അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മാ​​​​​​​ണ്. എ​​​​​​​ല്ലാ മ​​​​​​​ത​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും വി​​​​​​​ശ്വാ​​​​​​​സ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലെ​​​​​​​ന്ന​​​​​​​പോ​​​​​​​ലെ​​​​​​​ത​​​​​​​ന്നെ വ​​​​​​​സ്തു​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ളു​​​​​​​ടെ ന​​​​​​​ട​​​​​​​ത്തി​​​​​​​പ്പി​​​​​​​ന്‍റെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും തു​​​​​​​ല്യ​​​​​​​പ​​​​​​​ദ​​​​​​​വി​​​​​​​യി​​​​​​​ലാ​​​​​​​ണു ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന പ്ര​​​​​​​തി​​​​​​​ഷ്ഠി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. ചി​​​​​​​ല മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​മേ​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​ക നി​​​​​​​കു​​​​​​​തി ചു​​​​​​​മ​​​​​​​ത്തു​​​​​​​ന്ന​​​​​​​തോ എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ട പൊ​​​​​​​തു​​​​​​​ഫ​​​​​​​ണ്ടി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ചി​​​​​​​ല മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളെ പ്ര​​​​​​​ത്യേ​​​​​​​കം സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തോ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല (ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 27).

വ​​​​​​സ്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട സി​​​വി​​​ൽ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​ൾ വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കും വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മു​​​​​​ച്ച​​​​​​യ​​​​​​മാ​​​​​​യ ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കും മ​​​​​​റ്റു നൈ​​​​​​യാ​​​​​​മി​​​​​​ക വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കും ഒ​​​​​​രു​​​​​​പോ​​​​​​ലെ ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​വ​​​യാ​​​ണ്. എ​​​​​​ല്ലാ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ മേ​​​​​​ലും ഒ​​​​​​രു​​​​​​പോ​​​​​​ലെ ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​വു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളാ​​​​​​ണി​​​​​​വ എ​​​​​​ന്നി​​​​​​രി​​​​​​ക്കെ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ​​​​​​മേ​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​ച്ചേ​​​​​​ൽ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തു​​വി​​​​​​വേ​​​​​​ച​​​​​​ന​​​​​​മ​​​​​​ല്ലാ​​​​​​തെ മ​​​​​​റ്റെ​​​​​​ന്താ​​​​​​ണ്? ദേ​​​​​​വ​​​​​​സ്വം​​​​​​ബോ​​​​​​ർ​​​​​​ഡും വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡും ഇ​​​​​​വ​​​​​​യ്ക്കു ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​മി​​​​​​ല്ലേ എ​​​​​​ന്നു സം​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ മേ​​​​​​ൽ​​​​​​പ​​​​​​റ​​​​​​ഞ്ഞ ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ലം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യാ​​​​​​ൽ മ​​​​​​തി.

വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡും ദേ​​​​​​വ​​​​​​സ്വം​​​​​​ബോ​​​​​​ർ​​​​​​ഡും ഉ​​​​​​ണ്ടാ​​​​​​ക്കി മു​​​​​​സ്‌​​​​​​ലിം, ഹി​​​​​​ന്ദു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രോ​​​​​​ട് എ​​​​​​ന്തോ വ​​​​​​ലി​​​​​​യ അ​​​​​​പ​​​​​​രാ​​​​​​ധം ചെ​​​​​​യ്തു എ​​​​​​ന്നു ചി​​​​​​ന്തി​​​​​​ക്ക​​​​​​രു​​​​​​ത്. ഇ​​​​​​ങ്ങ​​​​​​നെ ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണു ക്രൈ​​​​​​സ്ത​​​​​​വ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ സ്വ​​​​​​ത്തും ദേ​​​​​​ശ​​സാ​​​​​​ത്ക​​​​​​രി​​​​​​ച്ച് ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റി​​​​​​ന്‍റെ അ​​​​​​ധീ​​​​​​ന​​​​​​ത​​​​​​യി​​​​​​ലാ​​​​​​ക്ക​​​​​​ണം എ​​​​​​ന്നു ശ​​​​​​ഠി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വാ​​​​​​സ്ത​​​​​​വ​​​​​​ത്തി​​​​​​ൽ എ​​​​​​ന്താ​​​​​​ണു വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡും ദേ​​​​​​വ​​​​​​സ്വം​​​​​​ബോ​​​​​​ർ​​​​​​ഡും? മു​​​​​​സ്‌​​​​​​ലിം, ഹി​​​​​​ന്ദു രാ​​​​​​ജാ​​​​​​ക്ക​​​​​​ന്മാ​​​​​​രു​​​​​​ടെ വ​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ൾ പു​​​​​​തി​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൻ കീ​​​​​​ഴി​​​​​​ൽ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ത്തി​​​​​​നു കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​താ​​​​​​ണ് ഇ​​​​​​വ​​​​​​യു​​​​​​ടെ രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ​​​​​​ത്. 1954-ലാ​​​​​​ണ് ഇ​​​​​​ന്ത്യാ ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് വ​​​​​​ഖ​​​​​​ഫ് ആ​​​​​​ക്‌​​​​​​ട് പാ​​​​​​സാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് സ്റ്റേ​​​​​​റ്റ് വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ ന​​​​​​ട​​​​​​ത്തി​​​​​​പ്പി​​​​​​നു​​​​​​വേ​​​​​​ണ്ട ഉ​​​​​​പ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി 1964-ൽ ​​​​​​സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ വ​​​​​​ഖ​​​​​​ഫ് കൗ​​​​​​ൺ​​​​​​സി​​​​​​ലും സ്ഥാ​​​​​​പി​​​​​​ച്ചു.


ഇ​​​​​​സ്‌​​​​​​ലാം നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം ഉ​​​​​​പ​​​​​​വി പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി മാ​​​​​​റ്റി​​​​​​വ​​​​​​യ്ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന വ​​​​​​സ്തു​​​​​​വാ​​​​​​ണു വ​​​​​​ഖ​​​​​​ഫ് (Waqf). വ​​​​​​ഖ​​​​​​ഫ് പ്രോ​​​​​​പ്പ​​​​​​ർ‌​​​​​​ട്ടി​​​​​​യു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥാ​​​​​​വ​​​​​​കാ​​​​​​ശം വ​​​​​​സ്തു​​​​​​നി​​​​​​ഷ്ഠ​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ സ​​​​​​ർ​​​​​​വ​​​​​​ശ​​​​​​ക്ത​​​​​​നാ​​​​​​യ ദൈ​​​​​​വ​​​​​​ത്തി​​​​​​നാ​​​​​​ണ്. ഇ​​​​​​വ​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം മു​​​​​​സ്‌​​​​​​ലിം രാ​​​​​​ജാ​​​​​​ക്ക​​​​​​ന്മാ​​​​​​രു​​​​​​ടെ കൈ​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണു​​​​​​ണ്ടാ​​​​​​യ​​​​​​ത്. വ​​​ഖ​​​​​​ഫ് വ​​​​​​സ്തു​​​​​​വാ​​​​​​യി (ഉ​​​​​​പ​​​​​​വി പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി) ഏ​​​​​​തെ​​​​​​ങ്കി​​​​​​ലു​​​​​​മൊ​​​​​​രു വ്യ​​​​​​ക്തി സ്വ​​​​​​മ​​​​​​ന​​​​​​സാ ന​​​​​​ൽ​​​​​​കു​​​​​​ന്ന വ​​​​​​സ്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണു വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ​​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​സ്‌​​​​​​ലാം മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളോ മ​​​​​​ദ്ര​​​​​​സ​​​​​​ക​​​​​​ളോ മ​​​​​​റ്റു സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളോ ഇ​​​​​​തി​​​​​​ന്‍റെ പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ വ​​​​​​രു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന കാ​​​​​​ര്യം പ്ര​​​​​​ത്യേ​​​​​​കം പ്ര​​​​​​സ്താ​​​​​​വ്യ​​​​​​മാ​​​​​​ണ്.

ഇ​​​​​​തു​​​​​​പോ​​​​​​ലെ​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണു ദേ​​​​​​വ​​​​​​സ്വം​​​​​​ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​വും. തി​​​രു​​​വി​​​താം​​​​​​കൂ​​​​​​ർ, ​​​കൊ​​​​​​ച്ചി​​​ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ന്നി​​​​​​ച്ച് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യ​​​​​​പ്പോ​​​​​​ൾ രാ​​​​​​ജാ​​​​​​വി​​​​​​ന് അ​​​​​​ന്പ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​യു​​​​​​ടെ സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും മേ​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റി​​​​​​നു കൈ​​​​​​മാ​​​​​​റി. പ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി രാ​​​​​​ജാ​​​​​​വ് ഈ ​​​​​​അ​​​​​​ന്പ​​​​​​ല​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ൽ​​​​​​കി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​സ​​​​​​ഹാ​​​​​​യം ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് തു​​​​​​ട​​​​​​ർ​​​​​​ന്നും ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നു ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കി. ഇ​​​​​​തി​​​​​​ന്‍റെ വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​കൂ​​​​​​ടി ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് 1950-ൽ ​​​​​​ട്രാ​​​​​​വ​​​​​​ൻ​​​​​​കൂ​​​​​​ർ-​​​​​​കൊ​​​​​​ച്ചി​​​​​​ൻ ഹി​​​​​​ന്ദു റി​​​​​​ലീ​​​​​​ജി​​​​​​യ​​​​​​സ് ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ഷ​​​​​​ൻ​​​​​​സ് ആ​​​​​​ക്‌​​​​​​ടി​​​​​​നു രൂ​​​​​​പം കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് ദേ​​​​​​വ​​​​​​സ്വം​​​ ബോ​​​​​​ർ​​​​​​ഡു​​​ക​​​ൾ ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത്.

അഞ്ച് ദേവസ്വം ബോർഡുകളാണ് കേരളത്തി ലുള്ളത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ അ​​​​​​ന്പ​​​​​​ല​​​​​​ങ്ങ​​​​​​ളുടെയും വ​​​​​​സ്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ളുടെയും ചെറിയ ഒരു ശതമാനം മാത്രമാണ് ഈ ​​​​​​ദേ​​​​​​വ​​​​​​സ്വം​​​​​​ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ കീ​​​​​​ഴി​​​​​​ൽ ഉ​​​​​​ള്ള​​​​​​തെന്നത് ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട ​​​വ​​​സ്തു​​​ത​​​യാ​​​ണ്. ദേ​​​​​​വ​​​​​​സ്വം​​​​​​ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ൾ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത് സ്വ​​​​​​ത​​​​​​ന്ത്ര സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​യാ​​​​​​ണ്. ഇ​​​​​​വ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​നം സം​​​​​​സ്ഥാ​​​​​​ന ഖ​​​​​​ജ​​​​​​നാ​​​​​​വി​​​​​​ലേ​​​​​​ക്കു വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തു​​​​​​ന്നി​​​​​​ല്ല.

ഭൗ​​​​​തി​​​​​ക​​​​​സ്വ​​​​​ത്തു​​​​​ക്ക​​​​​ളു​​​​​ടെ ന​​​​​ട​​​​​ത്തി​​​​​പ്പ്

ഭൗ​​​​​തി​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ന​​​​​ട​​​​​ത്തി​​​​​പ്പ് സം​​​​​ബ​​​​​ന്ധി​​​​​ച്ചു വ​​​​​ള​​​​​രെ വ്യ​​​​​ക്ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. ഈ ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​യി​​​​​ട്ട​​​​​ല്ലാ​​​​​തെ പ്ര​​​​​വ​​ർ​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ തി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും ശി​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​പോ​​​​​ലും സ​​​​​ഭ​​​​​യി​​​​​ൽ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ട്. ഇ​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളെ കാ​​​​​ന​​​​​ൻ​​​​​നി​​​​​യ​​​​​മം എ​​​​​ന്നാ​​​​​ണു പൊ​​​​​തു​​​​​വാ​​​​​യി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ലോ​​​​​ക​​​​​മെ​​​​​ന്പാ​​​​​ടു​​​​​മു​​​​​ള്ള ല​​​​​ത്തീ​​​​​ൻ സ​​​​​ഭ​​​​​യ്ക്കു പൊ​​​​​തു​​​​​വാ​​​​​യും ഇ​​​​​രു​​​​​പ​​​​​ത്തി​​​​​ര​​​​​ണ്ടു പൗ​​​​​ര​​​​​സ്ത്യ സ​​​​​ഭ​​​​​ക​​​​​ൾ​​​​​ക്കു പൊ​​​​​തു​​​​​വാ​​​​​യും ഓ​​​​​രോ കാ​​​​​ന​​​​​ൻ നി​​​​​യ​​​​​മ​​​​​സം​​​​​ഹി​​​​​ത സ​​​​​ഭ​​​​​യി​​​​​ലു​​​​​ണ്ട്. ല​​​​​ത്തീ​​​​​ൻ സ​​​​​ഭ​​​​​യ്ക്ക് പൊ​​​​​തു​​​​​വാ​​​​​യു​​​​​ള്ള സം​​​​​ഹി​​​​​ത​​​​​യെ കാ​​​​​ന​​​​​ൻ നി​​​​​യ​​​​​മ​​​​​സം​​​​​ഹി​​​​​ത (Code of Canon Law-CIC) എ​​​​​ന്നും പൗ​​​​​ര​​​​​സ്ത്യ​​​​​സ​​​​​ഭ​​​​​ക​​​​​ൾ​​​​​ക്ക് പൊ​​​​​തു​​​​​വാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​യെ പൗ​​​​​ര​​​​​സ്‌​​​​​ത്യ​​​​​സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ കാ​​​​​നോ​​​​​ന​​​​​ക​​​​​ളു​​​​​ടെ സം​​​​​ഹി​​​​​ത (Code of Canons of the Eastern Churches-CCEO) എ​​​​​ന്നും വി​​​​​ളി​​​​​ക്കു​​​​​ന്നു. നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സാ​​​​​മ്യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​വ ത​​​​​മ്മി​​​​​ൽ വ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ട്.

സ​​​​​ഭ ഒ​​​​​രു നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി

കാ​​​​​ന​​​​​ൻ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന് അ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി സ​​​​​ഭ​​​​​യു​​​​​ടെ ദൗ​​​​​ത്യ​​​​​വു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന ഒ​​​​​രു ല​​​​​ക്ഷ്യ​​​​​ത്തി​​​​​നാ​​​​​യി നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ നി​​​​​ബ​​​​​ന്ധ​​​​​ന​​​​​യാ​​​​​ൽ​​​​​ത്ത​​​​​ന്നെ​​​​​യോ ത​​​​​ക്ക അ​​​​​ധി​​​​​കാ​​​​​രി​​​​​യു​​​​​ടെ ക​​​​​ൽ​​​​​പ്പ​​​​​ന​​​​​വ​​​​​ഴി​​​​​യാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്ന പ്ര​​​​​ത്യേ​​​​​ക അ​​​​​നു​​​​​വാ​​​​​ദ​​​​​ത്താ​​​​​ലോ സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന, വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ​​​​​യോ വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ​​​​​യോ സ​​​​​മു​​​​​ച്ച​​​​​യ(aggregate)​​​​​ത്തെ​​​​​യാ​​​​​ണ് നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് കാ​​​​​ന​​​​​ൻ നി​​​​​യ​​​​​മം വി​​​​​വ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. സ​​​​​ഭ​​​​​യു​​​​​ടെ ദൗ​​​​​ത്യ​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി​​​​​ക​​​​​ളാ​​​​​ണു രൂ​​​​​പ​​​​​ത​​​​​യും ഇ​​​​​ട​​​​​വ​​​​​ക​​​​​യും നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​തം സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും സ​​​​​ന്യാ​​​​​സ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മെ​​​​​ല്ലാം. ഇ​​​​​ങ്ങ​​​​​നെ സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഏ​​​​​തു ല​​​​​ക്ഷ്യ​​​​​ത്തി​​​​​നാ​​​​​യാ​​​​​ണോ അ​​​​​ത് പ്രാ​​​​​പി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​നു സ്വ​​​​​ന്ത​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. (CCEO 920, 921; CIC 113, 114).

മൂ​​​​​ന്നു സ്വാ​​​​​ഭാ​​​​​വി​​​​​ക വ്യ​​​​​ക്തി​​​​​ക​​​​​ളെ​​​​​ങ്കി​​​​​ലു​​​​​മി​​​​​ല്ലാ​​​​​തെ ഒ​​​​​രു നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി​​​​​യെ സ്ഥാ​​​​​പി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ക​​​​​യി​​​​​ല്ല (CCEO 923; CIC 115, 2). ഇ​​​​​ങ്ങ​​​​​നെ സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന ഒ​​​​​രു നി​​​​​യ​​​​​മാ​​​​​വ​​​​​ലി​​​​​യും ഇ​​​​​തു സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന അ​​​​​ധി​​​​​കാ​​​​​രി​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക ല​​​​​ക്ഷ്യം, സ്വ​​​​​ഭാ​​​​​വം, ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ളാ​​​​​യ​​​​​വ​​​​​ർ ആ​​​​​രെ​​​​​ല്ലാം, എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​തു നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കേ​​​​​ണ്ട​​​​​ത്, സി​​​​​വി​​​​​ൽ ത​​​​​ല​​​​​ത്തി​​​​​ലും സ​​​​​ഭാ​​​​​ത​​​​​ല​​​​​ത്തി​​​​​ലും നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ആ​​​​​രെ​​​​​ല്ലാം, വ​​​​​സ്തു​​​​​വ​​​​​ക​​​​​ക​​​​​ൾ കൈ​​​​​മാ​​​​​റ്റം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് ആ​​​​​ർ​​​​​ക്കാ​​​​​ണ് അ​​​​​ധി​​​​​കാ​​​​​രം, ഈ ​​​​​നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി വി​​​​​ഭ​​​​​ജി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യോ മ​​​​​റ്റൊ​​​​​ന്നി​​​​​ൽ ല​​​​​യി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്പോ​​​​​ൾ നി​​​​​ർ​​​​​വാ​​​​​ഹ​​​​​ക​​​​​ൻ (Executor) ആ​​​​​രാ​​​​​യി​​​​​രി​​​​​ക്കും തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം നി​​​​​യ​​​​​മാ​​​​​വ​​​​​ലി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​ണ് (CCEO 922, 1, 2 ; CIC 117, 118).

ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യ്ക്കു പൊ​​​​​തു​​​​​വാ​​​​​യി​​​​​ട്ടു​​​​​ള്ള കാ​​​​​ന​​​​​ൻ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു പു​​​​​റ​​മേ ഓ​​​​​രോ നൈ​​​​​യാ​​​​​മി​​​​​ക വ്യ​​​​​ക്തി​​​​​യെ​​​​​യും സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന പ്ര​​​​​ത്യേ​​​​​ക നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. ഈ ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​ല്ലാം വി​​​​​ധേ​​​​​യ​​​​​മാ​​​​​യാ​​​​​ണു സ​​​​​ഭ​​​​​യി​​​​​ലെ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഉന്നതബിരുദധാരിയായ ലേഖകൻ കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠം അധ്യാപകനാണ്.

കുരുക്കുമായി ചർച്ച് ബിൽ-1 / റ​​​​​​​​വ. ഡോ. ​​​​​​​​ജോ​​​​​​​​ർ​​​​​​​​ജ് തെ​​​​​​​​ക്കേ​​​​​​​​ക്ക​​​​​​​​ര

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.