കാ​ഷ്മീ​രി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ: തി​രി​ച്ച​ടി​ക്കു​മെ​ന്നാ​വ​ർ​ത്തി​ച്ച് കേ​ന്ദ്രം
കാ​ഷ്മീ​രി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ: തി​രി​ച്ച​ടി​ക്കു​മെ​ന്നാ​വ​ർ​ത്തി​ച്ച് കേ​ന്ദ്രം
ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ഷ്മീ​രി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​നു​മാ​യി ഇ​ട​പാ​ടു​ക​ളു​ള്ള​വ​രു​ടെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഐ​എ​സ്ഐ​യി​ൽ നി​ന്ന് പ​ണം പ​റ്റു​ന്ന ചി​ല​ർ കാ​ഷ്മീ​രി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ സിം​ഗ് ഇ​ത്ത​ര​ക്കാ​ർ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന​യെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​വ​ർ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വ​ച്ചാ​ണ് ക​ളി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സാ​മു​ദാ​യി​ക മൈ​ത്രി ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി താ​ക്കീ​ത് ന​ൽ​കി. കാ​ഷ്മീ​രി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലൂ​ടെ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന സ​മ​യ​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.


നേ​ര​ത്ത, പു​ൽ​വാ​മ​യി​ലെ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​ർ​ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഭൗ​തി​ക ശ​രീ​ര​ങ്ങ​ൾ തോ​ളി​ലേ​റ്റി സൈ​നി​ക വാ​ഹ​ന​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നും രാ​ജ്നാ​ഥ് സിം​ഗ് സൈ​നി​ക​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് പ​രി​ക്കേ​റ്റ് സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.