പുൽവാമ ഭീകരാക്രമണം: വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂരിൽ എത്തിച്ചു
പുൽവാമ ഭീകരാക്രമണം: വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂരിൽ എത്തിച്ചു
മലപ്പുറം: പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച മലയാളി സൈനികൻ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം വിമാനത്താവളത്തിൽ എത്തിയത്. മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ അടക്കമുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ, കെ.ടി.ജലീൽ തുടങ്ങിയവരും വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉൾപ്പടെ നിരവധി പേർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ മൃതദേഹം വച്ചു. തുടർന്ന് ഒൗദ്യോഗിക ബഹുമതികൾ നൽകിയ ശേഷമാണ് വയനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.


കോഴിക്കോട് വഴിയാണ് മൃതദേഹം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്. രാമനാട്ടുകര ബൈപ്പാസിലെ തൊണ്ടയാണ് മൃതദേഹം അല്പസമയം പൊതുദർശനത്തിന് വയ്ക്കും. സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം വസന്ത്കുമാർ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ല​​ക്കി​​ടി ഗ​​വ.​​എ​​ൽ​​പി സ്കൂ​​ളി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വയ്ക്കും. പിന്നീടായിരിക്കും പൂ​​ക്കോ​​ടി​​ലെ വീ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രിക. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം തൃ​​ക്കൈ​​പ്പ​​റ്റ മു​​ക്കം​​കു​​ന്നി​​ലെ ത​​റ​​വാ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്കാരം നടത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.