അതിർത്തിയിൽ പാക് സൈന്യം വെടിയുതിർത്തു; ഇന്ത്യ അതീവ ജാഗ്രതയില്‍
അതിർത്തിയിൽ പാക് സൈന്യം വെടിയുതിർത്തു; ഇന്ത്യ അതീവ ജാഗ്രതയില്‍
ജ​മ്മു: അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം. നൗ​ഷേ​ര, അ​ഖ്നൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ പാ​ക് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. ഇ​ന്ത്യ അ​തീ​വ​ജാ​ഗ്ര​ത​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​തി​ര്‍​ത്തി​യി​ല്‍ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം എ​ന്തി​നും ത​യാ​റാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ബ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ്ഥ​ല​വും സ​മ​യ​വും സൈ​ന്യം തീ​രു​മാ​നി​ക്കു​മെ​ന്ന് ഇ​സ്ലാ​മാ​ബാ​ദ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ന​ട​ത്തി​യ​ത് ന്യാ​യീ​ക​ര​ണ​മി​ല്ലാ​ത്ത ക​ട​ന്നു​ക​യ​റ്റം. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തി​രി​ച്ച​ടി​ക്കു​മെ​ന്നും പാ​ക്കി​സ്ഥാ​ൻ‌ പ​റ​ഞ്ഞി​രു​ന്നു.


പാ​ക് അ​സം​ബ്ലി​യു​ടെ സം​യു​ക്ത സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ചേ​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.